Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....


വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ


തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി


  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്


സാമ്പത്തിക നേട്ടവും ആഭരണ ലബ്ധിയും: ഈ രാശിക്കാർക്ക് വൻ ഭാഗ്യം!

ചര്‍ച്ചകള്‍ സജീവം... എഎന്‍ ഷംസീറിന്റെ ഭാര്യയെ വെട്ടിയത് സി പി എമ്മോ? കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപക നിയമനത്തില്‍ നിന്നും ഷംസീറിന്റെ ഭാര്യക്ക് സിപിഎം നല്‍കിയത് ഒരുഗ്രന്‍ പണി

31 JANUARY 2021 10:49 AM IST
മലയാളി വാര്‍ത്ത

More Stories...

മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തെരച്ചിൽ നാലാം ദിവസമായ ഇന്നും തുടരും...

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികൻ ദിവസങ്ങളോളം വീടിന് പുറത്ത് കണ്ടില്ല.... അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹം ജീർണിച്ച അവസ്ഥയിൽ

ജില്ലാ കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിനുള്ള പാനൽ തയ്യാറാക്കുമ്പോൾ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് മുൻഗണന നൽകണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി

കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....

വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ

എഎന്‍ ഷംസീറിന്റെ ഭാര്യയെ വെട്ടിയത് സി പി എമ്മോ എന്ന ചര്‍ച്ച സജീവമാകുന്നു. പട്ടികയിലെ ആദ്യ രണ്ട് റാങ്കുകാര്‍ക്ക് കാലിക്കറ്റ് സര്‍വ്വകലാശാല നിയമനാംഗീകാരം നല്‍കിയത് യാദ്യഛികമായല്ല.

വിവാദം കണക്കിലെടുത്താണ് ഷഹലയെ ഒഴിവാക്കിയതെന്നാണ് സി പി എം നേതാക്കള്‍ രഹസ്യമായി പറയുന്നത്. 43 അധ്യാപക തസ്തികകളിലേക്കാണ് സിന്‍ഡിക്കേറ്റ് അംഗീകാരം നല്‍കിയത്.

 


കാലിക്കറ്റ് സര്‍വകലാശാല എജ്യൂക്കേഷന്‍ വിഭാഗത്തില്‍ രണ്ട് അധ്യാപക ഒഴിവുകളാണ് ഉണ്ടായിരുന്നത്. എ എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഷഹല കാലിക്കറ്റ് സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നടന്ന ഇന്റര്‍വ്യൂവില്‍ മൂന്നാം റാങ്കുകാരിയായിരുന്നു. ഈ ഇന്റര്‍വ്യൂവിലെ ആദ്യ രണ്ട് റാങ്കുകാര്‍ക്ക് നിയമനം കിട്ടി. ഇതടക്കം 16 വകുപ്പുകളിലേക്കായി 43 അധ്യാപകരുടെ നിയമനത്തിനാണ് ഇന്ന് സിന്‍ഡിക്കേറ്റ് അംഗീകാരം നല്‍കിയത്.

 

എസ്എഫ്‌ഐ മുന്‍ നേതാവും സിപിഎം മങ്കട ഏരിയാ സെക്രട്ടറിയുമായ പി കെ അബ്ദുളള നവാസിന്റെ ഭാര്യ ഡോ. റീഷ കാരാളിക്കാണ് ഈ അഭിമുഖത്തില്‍ ഒന്നാം റാങ്ക് ലഭിച്ചത്.



രണ്ട് എസ്എഫ്‌ഐ നേതാക്കളുടെ ഭാര്യമാര്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടെന്ന് കാണിച്ച്, നിയമനത്തിന് മുമ്പ് ഉദ്യോഗാര്‍ത്ഥികള്‍ കോടതിയിലെത്തിയിരുന്നു. ഷഹലയുടെ ഗവേഷണ ഗൈഡിനെ ഇന്റര്‍വ്യൂ ബോര്‍ഡിലുള്‍പ്പെടുത്തുകയും ചെയ്തു. മുസ്ലിം സംവരണമാണ് നല്‍കിയതെങ്കില്‍ ഷഹലയ്ക്കായിരുന്നു നിയമനം കിട്ടേണ്ടിയിരുന്നത്.



വിവാദം ഉയര്‍ന്നതോടെ, സംവരണ റൊട്ടേഷന്‍ മാറ്റി നിയമനം നല്‍കുകയായിരുന്നു എന്നാണ് സൂചന. എക്കണോമിക്‌സ് വകുപ്പിലെ നിയമനത്തിലും സമാനമായ രീതിയില്‍ സ്വജനപക്ഷപാത ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യങ്ങള്‍ ഉയര്‍ത്തി സര്‍വ്വകലാശാലയിലെ ലീഗ് അനുകൂല ജീവനക്കാരുടെ സംഘടനയും യൂത്ത് കോണ്‍ഗ്രസ്സും സിന്‍ഡിക്കേറ്റ് യോഗഹാളിന് മുന്നിലേക്ക് പ്രതിഷേധവുമായെത്തി. അതേ സമയം സ്വജനപക്ഷപാതം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ വകുപ്പ് മന്ത്രി കെ ടി ജലീല്‍ സേവ് യൂണിവേഴ്‌സിറ്റി ഫോറത്തെ രൂക്ഷമായി വിമര്‍ശിച്ചു.



എ എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യയ്ക്ക് കാലിക്കറ്റ് സര്‍വകലാശാലയില്‍ ജോലിക്ക് അപേക്ഷിക്കാന്‍ യോഗ്യതയുണ്ടെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ പിടിയില്‍ കാര്യങ്ങള്‍ ഒരുങ്ങിയില്ല.

ഷഹലയ്ക്ക് നിയമനം നല്‍കാനായി അവരുടെ റിസര്‍ച്ച് ഗൈഡായിരുന്ന ഡോ. പി കേളുവിനെ ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയതു സംബന്ധിച്ചാണ് പ്രധാന പരാതി. എഡ്യൂക്കേഷന്‍ വകുപ്പ് മേധാവി തന്നെ ഇന്റര്‍വ്യൂ ബോര്‍ഡിലുള്ളപ്പോഴാണ് അവിടെ നിന്ന് വിരമിച്ച അധ്യാപകനെ പ്രസ്തുത വിഷയത്തിലെ വിദഗ്ധന്‍ എന്ന നിലയില്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത്. ഇത്തരം അതിരുകടന്ന ബുദധിയാണ് ഷംസീറിന് വിനയായത്.


ഗവേഷണ മേല്‍നോട്ടം വഹിച്ച വ്യക്തി ഗവേഷക വിദ്യാര്‍ഥി പങ്കെടുക്കുന്ന ഇന്റര്‍വ്യൂവില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാറാണ് പതിവ്. എന്നാല്‍ ഷംസീറിന്റെ ഭാര്യക്ക് നിയമം വഴിമാറി.

നേരത്തെ ഷംസീറിന്റെ ഭാര്യ ഷഹലയ്ക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ നല്‍കിയ നിയമനം വിവാദമാവുകയും നിയമനം കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. എന്നാല്‍, റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ഇപ്പോള്‍ ഉയരുന്ന ആക്ഷേപങ്ങളില്‍ അടിസ്ഥാനമില്ലെന്നും വൈസ് ചാന്‍സലര്‍ ഡോ. എം കെ ജയരാജ് പറഞ്ഞിരുന്നു. ഉദ്യോഗാര്‍ത്ഥിയുടെ റിസര്‍ച്ച് ഗൈഡായിരുന്ന വ്യക്തിയെ ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതില്‍ അപാകതയില്ലെന്നും വിസി വ്യക്തമാക്കിയിരുന്നു. എന്നാല്‍ വി.സിക്ക് മുകളിലാണ് സി പി എം ഇടപെട്ടത്.അതാണ് ഒന്നും നടക്കാതെ പോയത്.



കോടിയേരി ബാലകൃഷ്ണന്റെ നോമിനിയാണ് ഷംസീര്‍. കോടിയേരി കേരള രാഷ്ട്രീയത്തില്‍ നിന്നും ഇല്ലാതായതോടെ ഷംസീറിനും അടിസ്ഥാനമില്ലാതായി. ഷംസീറിനോട് സി പി എമ്മിലെ ഒരു മുഖ്യധാരാ നേതാവിനും പ്രത്യേക താല്‍പര്യമില്ല. അടുത്ത തവണ ഷംസീറിന്റെ മണ്ഡലത്തില്‍ കോടിയേരിയെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. അതോടെ ഷംസീര്‍ ചിത്രത്തില്‍ ഇല്ലാതാകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം... സെൻസെക്സ് 707.82 പോയിന്റ് നേട്ടത്തോടെ 77,449.64 എന്ന നിരക്കിലെത്തി  (12 minutes ago)

മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തെരച്ചിൽ നാലാം ദിവസമായ ഇന്നും തുടരും...  (23 minutes ago)

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികൻ ദിവസങ്ങളോളം വീടിന് പുറത്ത് കണ്ടില്ല.... അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹം ജീർണിച്ച അവസ്ഥയിൽ  (1 hour ago)

ജില്ലാ കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിനുള്ള പാനൽ തയ്യാറാക്കുമ്പോൾ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് മുൻഗണന നൽകണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (1 hour ago)

കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....  (1 hour ago)

വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ  (1 hour ago)

തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി  (2 hours ago)

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്...  (2 hours ago)

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായി ഇന്നും തിരച്ചിൽ തുടരും...  (2 hours ago)

  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്  (3 hours ago)

കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽ തകർന്നുവീണ ക്ലോക്ക് ടവറിൻ്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കൽ ആരംഭിച്ചു....  (3 hours ago)

രഹസ്യങ്ങൾ സൂക്ഷിക്കുക: ഈ 2 രാശിക്കാർക്ക് പണി കിട്ടാൻ സാധ്യത!  (3 hours ago)

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി....  (3 hours ago)

ബഹിരാകാശ മനുഷ്യദൗത്യത്തിനുള്ള ഗഗൻയാൻ പേടകത്തിന്റെ അഞ്ചാമത്തെ പാരച്യൂട്ട് പരീക്ഷണവും വിജയം  (3 hours ago)

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി ...  (3 hours ago)

Malayali Vartha Recommends