കൈയില്‍ നിന്നു പോയ പന്തെടുക്കാന്‍ റോഡിലേക്കോടി; സൈക്കിള്‍ വാങ്ങാന്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തിയ രണ്ടുവയസുകാരൻ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൈയില്‍ നിന്നു പോയ പന്തെടുക്കാന്‍ റോഡിലേക്കൊടിയ ബാലൻ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. സഹോദരന് സൈക്കിള്‍ വാങ്ങാന്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തിയപ്പോഴാണ് ഇത്തരത്തിൽ സംഭവം ഉണ്ടാകുന്നത് . രണ്ടു വയസുകാരനാണ് പോറല്‍ പോലുമേല്‍ക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. റോഡിന് നടുവിലേക്കെത്തിയ കുഞ്ഞിന്റെ രണ്ടുമീറ്റര്‍ അകലെ ബസ് ബ്രേക്കിട്ട് നിന്നത് മൂലം ഒഴിവായത് വൻ ദുരന്തമാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു.
ഉദിയന്‍കുളങ്ങര ജംഗ്‌ഷന് സമീപം ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. നെയ്യാറ്റിന്‍കരയില്‍ നിന്നുവന്ന കുടുംബം ജംഗ്‌ഷന് സമീപത്തെ സൈക്കിള്‍ വില്‍പ്പന കേന്ദ്രത്തിന് മുന്നില്‍ നില്‍ക്കുകയായിരുന്നു. കൈയില്‍ നിന്നു പോയ പന്ത് വീണ്ടെടുക്കാനാണ് അപ്രതീക്ഷിതമായി കുഞ്ഞ് റോഡിലേക്ക് ഓടിയത്. ഈ സമയം റോഡിലൂടെ വന്ന കെ എസ് ആര്‍ ടി സി ഫാസ്റ്റ് ബ്രേക്കിട്ടതിന് പിന്നാലെ കുഞ്ഞിന്റെ രണ്ടു മീറ്റര്‍ അകലെ വരെ എത്തി നിന്നു. എതിര്‍ദിശയില്‍ നിന്ന് എത്തിയ ബൈക്കും നേരിയ വ്യത്യാസത്തിലാണ് ഇത്തരത്തിൽ കടന്നുപോയത്.
https://www.facebook.com/Malayalivartha
























