Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....


വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ


തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി


  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്


സാമ്പത്തിക നേട്ടവും ആഭരണ ലബ്ധിയും: ഈ രാശിക്കാർക്ക് വൻ ഭാഗ്യം!

'കോഫി ഷോപ്പിൽ വെറുതെയിരുന്ന് സിനിമ സംസാരിച്ചവർ ഇന്ന് താരങ്ങളും സൂപ്പർ താരങ്ങളുമായി. ചായ കുടിച്ച് പ്രണയിച്ചവർ അമ്മൂമ്മമാരും അപ്പൂപ്പന്മാരുമായി. ഇൻഡ്യൻ കോഫീ ഹൗസിന് മാത്രം ഒരു മാറ്റവുമില്ല....' മുരളി തുമ്മാരുകുടി കുറിക്കുന്നു

31 JANUARY 2021 02:51 PM IST
മലയാളി വാര്‍ത്ത

More Stories...

മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തെരച്ചിൽ നാലാം ദിവസമായ ഇന്നും തുടരും...

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികൻ ദിവസങ്ങളോളം വീടിന് പുറത്ത് കണ്ടില്ല.... അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹം ജീർണിച്ച അവസ്ഥയിൽ

ജില്ലാ കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിനുള്ള പാനൽ തയ്യാറാക്കുമ്പോൾ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് മുൻഗണന നൽകണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി

കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....

വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ

മാറ്റമില്ലാത്ത ഇന്ത്യൻ കോഫി ഹൗസിന് മാറ്റം വരേണ്ടത് എങ്ങനെ എന്ന് വ്യക്തമാക്കുകയാണ് മുരളി തുമ്മാരുകുടി.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വ്യക്തമാക്കുന്നത്. 'സിനിമാക്കഥയല്ലെങ്കിലും ജീവിതകഥകൾ, സിനിമാതാരങ്ങൾ അല്ലെങ്കിലും കമിതാക്കൾ, അവിടെ എത്രയോ കണ്ടുമുട്ടി ജീവിതകഥകൾ രചിച്ചിരിക്കുന്നു.കാലം മാറി. കോഫി ഷോപ്പിൽ വെറുതെയിരുന്ന് സിനിമ സംസാരിച്ചവർ ഇന്ന് താരങ്ങളും സൂപ്പർ താരങ്ങളുമായി. ചായ കുടിച്ച് പ്രണയിച്ചവർ അമ്മൂമ്മമാരും അപ്പൂപ്പന്മാരുമായി. ഇൻഡ്യൻ കോഫീ ഹൗസിന് മാത്രം ഒരു മാറ്റവുമില്ല'- എന്ന് കുറിക്കുകയാണ് അദ്ദേഹം.`

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഇൻഡ്യൻ കോഫീ ഹൌസ്: മാറാത്തതായുള്ളത് മാറ്റം മാത്രമല്ല.കഴിഞ്ഞദിവസം ഞാൻ ഗുരുവായൂരിലെ ഇൻഡ്യൻ കോഫീ ഹൗസിൽ പോയി. സ്ഥലം എവിടെയാണെന്നുള്ളത് പ്രസക്തമല്ല. സ്ഥലവും കാലവും മാറിയാലും ഇൻഡ്യൻ കോഫീ ഹൗസിന് ഒരു മാറ്റവുമില്ല.
അതേ കാപ്പി
അതേ യൂണിഫോമിട്ട ജോലിക്കാർ
അതേ ബീറ്റ്‌റൂട്ടിട്ട മസാലദോശ
കട്ട്ലറ്റിന്റെ കൂടെ വരുന്നത് അതേ സോസ്
വിലയോ തുച്ഛം... ഗുണമോ മെച്ചം.

1970 കളിൽ പത്ത് വയസുള്ളപ്പോൾ ആണെന്ന് തോന്നുന്നു ആദ്യമായി ഞാൻ എറണാകുളം ജോസ് ജംഗ്ഷനിലെ ഇൻഡ്യൻ കോഫീ ഹൗസിൽ പോയത്. ഇന്നിപ്പോൾ വയസ് 57 ആയി. ജോസ് ജംക്ഷനിൽ ഇപ്പോൾ ഇന്ത്യൻ കോഫി ഹൗസില്ല. പക്ഷെ മറ്റെവിടെ പോയാലും ഇൻഡ്യൻ കോഫീ ഹൗസിന് ഒരു മാറ്റവുമില്ല. ഏറെ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഇൻഡ്യൻ കോഫീ ഹൗസ് ഒരു റെസ്റ്റോറന്റ് മാത്രമല്ല, വികാരം കൂടിയാണ്. തിരുവനന്തപുരത്തെ ഇൻഡ്യൻ കോഫീ ഹൗസ് സൗഹൃദമാണ് ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ടിട്ടുള്ളത്. ഇപ്പോഴത്തെ പ്രധാന സിനിമാതാരങ്ങളും എഴുത്തുകാരുമെല്ലാം ഇൻഡ്യൻ കോഫീ ഹൗസിലെ സ്ഥിരം സന്ദർശകരായിരുന്നു. പല പ്രശസ്ത കഥകളും സിനിമകളും രൂപപ്പെട്ടത് ഇൻഡ്യൻ കോഫീ ഹൗസിൽ വെച്ചാണ്. കൊൽക്കത്തയിലും ഡൽഹിയിലും ഒക്കെ ഇങ്ങനത്തെ ചരിത്രമുള്ള കോഫീ ഷോപ്പുകൾ ഉണ്ട്.

സിനിമാക്കഥയല്ലെങ്കിലും ജീവിതകഥകൾ, സിനിമാതാരങ്ങൾ അല്ലെങ്കിലും കമിതാക്കൾ, അവിടെ എത്രയോ കണ്ടുമുട്ടി ജീവിതകഥകൾ രചിച്ചിരിക്കുന്നു.കാലം മാറി. കോഫി ഷോപ്പിൽ വെറുതെയിരുന്ന് സിനിമ സംസാരിച്ചവർ ഇന്ന് താരങ്ങളും സൂപ്പർ താരങ്ങളുമായി. ചായ കുടിച്ച് പ്രണയിച്ചവർ അമ്മൂമ്മമാരും അപ്പൂപ്പന്മാരുമായി. ഇൻഡ്യൻ കോഫീ ഹൗസിന് മാത്രം ഒരു മാറ്റവുമില്ല. 1957 ലാണ് ഇൻഡ്യൻ കോഫീ ഹൗസ് സ്ഥാപിതമാകുന്നത്. ഇന്നിപ്പോൾ ഇന്ത്യയിലാകെ 400 ഇൻഡ്യൻ കോഫീ ഹൗസുകളുള്ളതിൽ ഏറെയും കേരളത്തിലാണ്. കേരളത്തിനകത്തും പുറത്തുമുള്ള ധാരാളം ജീവനക്കാർ മലയാളികളാണ്. അവർ തന്നെയാണ് അതിന്റെ ഉടമകളും മാനേജ്‌മെന്റും.

പക്ഷെ ഈ കോഫി ഷോപ്പുകൾ തുടങ്ങിയത് തൊള്ളായിരത്തി അമ്പത്തി ഏഴിലല്ല. ആയിരത്തി തൊള്ളായിരത്തി മുപ്പത്തി ആറിൽ ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് ആണ് കോഫീ സെസ്സ് കമ്മിറ്റി ഇന്ത്യ കോഫി ഹൗസുകൾ തുടങ്ങിയത്. തൊള്ളായിരത്തി അമ്പതാവുമ്പോഴേക്കും കോഫി ഷോപ്പുകളുടെ എണ്ണം അമ്പതോളമായി. തൊള്ളായിരത്തി അമ്പതുകളിൽ ഈ കോഫി ഷോപ്പുകൾ പൂട്ടാൻ കോഫി ബോർഡ് തീരുമാനമെടുത്തു. തൊഴിലാളികൾ പെരുവഴിയാകുമെന്ന സാഹചര്യമായി. അപ്പോഴാണ് തൊഴിലാളി നേതാവായിരുന്ന സഖാവ് എ കെ ജി തൊഴിലാളികളോട് ഈ കോഫി ഷോപ്പുകൾ ഏറ്റെടുക്കാനും പിന്നീട് നടത്തി കൊണ്ടുപോകാൻ പറഞ്ഞത്. അതൊരു വിജയമായി. ഇന്നിപ്പോൾ നാനൂറിലേറെ ഇന്ത്യൻ കോഫീ ഷോപ്പുകൾ ഇന്ത്യയിലുണ്ട്.

ഇനി മറ്റൊരു കോഫി ഷോപ്പിന്റെ കഥ പറയാം. 1971 ലാണ് ഒരു അമേരിക്കക്കാരൻ സ്റ്റാർബക്സ് തുടങ്ങുന്നത്, ഇൻഡ്യൻ കോഫീ ഹൗസ് തുടങ്ങി 13 വർഷത്തിന് ശേഷം. ഇന്ന് അവർ 70 രാജ്യങ്ങളിൽ വ്യാപിച്ചിരിക്കുന്നു. 30000 ആയി എണ്ണം. പ്രതിവർഷ വിറ്റുവരവ് ഏകദേശം 26.5 ബില്യൺ ഡോളർ ആണ് (രണ്ടു ലക്ഷം കോടിയോളം രൂപ). 349,000 ആളുകൾക്ക് ജോലി നൽകുന്നു. ഷെയർ ഹോൾഡേർസിന് പന്ത്രണ്ട് ബില്യൺ ഡോളർ തിരിച്ചു നല്കി. അമേരിക്കയിൽ മാത്രം ഒരു കോടി എഴുപത് ലക്ഷം സ്റ്റാർബക്സ് റിവാർഡ്സ് ലോയൽറ്റി പ്രോഗ്രാം അംഗങൾ ആണ്.

എന്തുകൊണ്ടാണ് സ്റ്റാർ ബക്സിനും മുപ്പത്തി ആറു വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ ഇൻഡ്യ കോഫീ ഹൗസ് ഇനിയും ലോകത്ത് പടർന്നു പന്തലിക്കാത്തത്? അതുപോട്ടെ ഈ ലോക്ക് ഡൌൺ കാലത്ത് കേരളത്തിൽ പുതിയതായി ഇരുപത്തി നാലായിരം പുതിയ റസ്റ്റോറന്റുകൾ തുടങ്ങി എന്നാണ് പത്ര വാർത്തകൾ കണ്ടു. ഇതിൽ ഒരു ശതമാനം എങ്കിലും എന്തുകൊണ്ടാണ് കേരളത്തിൽ ഏറ്റവും ബ്രാൻഡ് ഉള്ള ഇന്ത്യൻ കോഫി ഹൌസ് ആകാതിരുന്നത്? ലോകമെങ്ങും തൊഴിലെടുക്കാൻ ഇന്ത്യക്കാർ പോകുന്ന കാലത്ത് ഇൻഡ്യൻ കോഫീ ഹൗസിന് ദുബായിലും സിംഗപ്പൂരിലും സിലിക്കൺ വാലിയിലും വൻ സാധ്യതയില്ല?
അത് പോകട്ടെ, സ്റ്റാർബക്സ് പരിചിതമായ ആയിരക്കണക്കിന് ഇന്ത്യക്കാർ വർക്ക് ഫ്രം ഹോം ആയി തിരിച്ചു നാട്ടിലെത്തുന്പോൾ കോഫീ ഷോപ്പിലിരുന്ന് പണിയെടുക്കുന്നതാണ് വീട്ടിലിരുന്ന് പണിയെടുക്കുന്നതിലും കാര്യക്ഷമമെന്ന് പഠനങ്ങൾ പറയുന്പോൾ പുതിയ തലമുറയെ കൈയിലെടുക്കാൻ വൈ ഫൈ യും ഹൈഫൈ കോഫിയുമായി ആയിരക്കണക്കിന് ഇൻഡ്യൻ കോഫീ ഹൗസുകൾ തയ്യാറെടുക്കേണ്ടതല്ലേ?
ഇൻഡ്യൻ കോഫീ ഹൗസ് എവിടെയൊക്കെയുണ്ടെന്ന് കണ്ടുപിടിക്കാനുള്ള ഒരു ആപ്പ് ഐ ഫോണിൽ വേണ്ടേ?

ഇന്ത്യയിൽ എവിടെയും ഇൻഡ്യൻ കോഫീ ഹൗസിൽ വരുന്നവർക്ക് ലോയൽറ്റി കാർഡ് നൽകേണ്ട ?
അവർക്ക് കാപ്പി വാങ്ങുന്നതിൽ ഡിസ്‌കൗണ്ടും കോഫീ മഗും ടി ഷർട്ടും നമുക്ക് മാർക്കറ്റ് ചെയ്യേണ്ട?
ഇൻഡ്യൻ കോഫീ ഹൗസിലെ ബീറ്റ് റൂട്ട് റെസിപ്പികൾ നമുക്ക് ടി വി യിൽ പരിചയപ്പെടുത്തേണ്ട?
ഇന്ത്യയിലെ പതിനായിരം ആളുകൾ എങ്കിലും ഉള്ള ഓരോ നഗരത്തിലും ഓരോ ഇന്ത്യൻ കോഫി ഹൌസ് വേണ്ടേ ?

ലണ്ടനിൽ ഒരു കോടിയോളം ആളുകൾ ഉണ്ടെന്നാണ് കണക്ക്. അവിടെ മാത്രം ഇരുനൂറ്റി നാല്പത്തി ആറ് സ്റ്റാർ ബക്സ് ഉണ്ട്. അതായത് ഓരോ നാല്പതിനായിരം പേർക്കും ഒരു കോഫീ ഷോപ്പ് ഉണ്ട്. ഈ കണക്കിൽ ചുരുങ്ങിയത് ഒരു ലക്ഷത്തിൽ ഒരാൾക്കെങ്കിലും വച്ച് നമ്മുടെ വൻ നഗരങ്ങളിൽ ഇന്ത്യൻ കോഫീ ഹൌസ് നമുക്ക് ഉണ്ടാക്കികൂടെ ? എന്തുകൊണ്ടാണ് ഇത് സംഭവിക്കാത്തത് ? മാറ്റം ഉണ്ടാകാത്തത് മാറ്റത്തിന് മാത്രമേ ഉള്ളൂ എന്നുള്ള ഹെറാക്ലിറ്റസിന്റെ പ്രസ്താവന സത്യത്തിൽ ശരിയാണോ ?
മുരളി തുമ്മാരുകുടി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം... സെൻസെക്സ് 707.82 പോയിന്റ് നേട്ടത്തോടെ 77,449.64 എന്ന നിരക്കിലെത്തി  (13 minutes ago)

മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തെരച്ചിൽ നാലാം ദിവസമായ ഇന്നും തുടരും...  (24 minutes ago)

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികൻ ദിവസങ്ങളോളം വീടിന് പുറത്ത് കണ്ടില്ല.... അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹം ജീർണിച്ച അവസ്ഥയിൽ  (1 hour ago)

ജില്ലാ കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിനുള്ള പാനൽ തയ്യാറാക്കുമ്പോൾ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് മുൻഗണന നൽകണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (1 hour ago)

കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....  (1 hour ago)

വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ  (1 hour ago)

തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി  (2 hours ago)

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്...  (2 hours ago)

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായി ഇന്നും തിരച്ചിൽ തുടരും...  (2 hours ago)

  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്  (3 hours ago)

കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽ തകർന്നുവീണ ക്ലോക്ക് ടവറിൻ്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കൽ ആരംഭിച്ചു....  (3 hours ago)

രഹസ്യങ്ങൾ സൂക്ഷിക്കുക: ഈ 2 രാശിക്കാർക്ക് പണി കിട്ടാൻ സാധ്യത!  (3 hours ago)

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി....  (3 hours ago)

ബഹിരാകാശ മനുഷ്യദൗത്യത്തിനുള്ള ഗഗൻയാൻ പേടകത്തിന്റെ അഞ്ചാമത്തെ പാരച്യൂട്ട് പരീക്ഷണവും വിജയം  (3 hours ago)

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി ...  (3 hours ago)

Malayali Vartha Recommends