കോവിഡ് രോഗികളുടെ എണ്ണത്തില്‍ കേരളത്തില്‍ ദിനം പ്രതി വർധനവ്; പ്രതിരോധ നടപടികളില്‍ പാളിച്ചയുണ്ടായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ; ഉടൻ കേരളത്തിലേക്ക്

കോവിഡ് രോഗികളുടെ എണ്ണത്തില്‍ കേരളത്തില്‍ ദിനം പ്രതി വർധനവ് സംഭവിച്ച് കൊണ്ടിരിക്കുകയാണ്. പ്രതിരോധ നടപടികളില്‍ പാളിച്ചയുണ്ടായതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിഗമനം. ഈ അവസരത്തില്‍ കേന്ദ്ര സംഘം വീണ്ടും കേരളത്തില്‍ എത്തുന്നു. കേരളത്തിനൊപ്പം മഹാരാഷ്ട്രയിലേക്കും കേന്ദ്രം പ്രത്യേക വിദഗ്ദ്ധ സംഘത്തെ അയക്കുന്നുണ്ട്.
രോഗ നിയന്ത്രണത്തില്‍ ഒന്നാം സ്ഥാനത്തായിരുന്ന കേരളം ഇപ്പോള്‍ രോഗവ്യാപനത്തിൽ മുന്നിലായിരിക്കുന്ന അവസ്ഥയാണ് . ലോക് ഡൗണ്‍ ഇളവുകള്‍ കേരളത്തില്‍ പാളിയെന്ന വിലയിരുത്തലാണ് ആരോഗ്യമന്ത്രാലയം ഇപ്പോൾ ഉള്ളത്. രാജ്യത്ത് ചികിത്സയില്‍ കഴിയുന്നവരുടെ ആകെ എണ്ണത്തില്‍ 43ശതമാനം പേരും കേരളത്തിലാണ് ഉള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയുടെ അഞ്ചിരിട്ടിയും. ഓണാഘോഷത്തിന് പിന്നാലെ തുടങ്ങിയ രോഗവ്യാപന തോത് തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പതിന്മടങ്ങായെന്നാണ് കണക്ക് കൂട്ടല്‍. നേരത്തെ രണ്ട് തവണ കേന്ദ്രസംഘം ഇതുമായി ബന്ധപ്പട്ട വിലയിരുത്തലുകള്‍ക്കായി കേരളത്തിലെത്തിയിരുന്നെങ്കിലും സ്ഥിതി ഇത്രത്തോളം ഗുരുതരമായിരുന്നില്ല. ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം ഡെല്‍ഹി ലേഡി ഹാര്‍ഡിംഗം ആശുപത്രിയിലെ വിദഗ്ധരും കേന്ദ്രസംഘത്തിലുണ്ടാകും. ഒരാഴ്ചക്കുള്ളില്‍ സംഘം സംസ്ഥാനത്തെത്തുവാൻ ഒരുങ്ങുകയാണ് ഇവർ .
https://www.facebook.com/Malayalivartha

























