സ്വര്‍ണക്കൊള്ളയില്‍ മുഖം രക്ഷിക്കാന്‍..പിണറായിയുടെ വിശ്വസ്തൻ ശബരിമലയിൽ..സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും അഴിമതി ആരോപണ വിധേയനുമാണ്..

പിണറായി സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാക്കിയ മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ പ്രൈവറ്റ് സെക്രട്ടറിയാക്കിയത് ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ജി. ബിനു തന്നെയാണ് കെ. ജയകുമാറിന്റെ പ്രൈവറ്റ് സെക്രട്ടറിയും. സ്വര്‍ണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അടുത്ത സുഹൃത്തായ ബിനു സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും അഴിമതി ആരോപണ വിധേയനുമാണ്.ഓണം പൂജ തീര്‍ന്ന ദിവസം ശ്രീകോവിലില്‍ നിന്നു ദ്വാരപാലക ശില്‍പ പാളികള്‍ സ്‌പെഷല്‍ കമ്മിഷണര്‍ അറിയാതെ പോറ്റിക്ക് അഴിച്ചു കൊടുത്തതിനെപ്പറ്റി
പി.എസ്. പ്രശാന്തിനെപ്പോലെ കൃത്യമായ അറിവുള്ള ഉദ്യോഗസ്ഥനാണ് ബിനു. നിലയ്‌ക്കല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആയിരിക്കേ അന്നദാനത്തില്‍ വെട്ടിപ്പ് നടത്തിയതിന് ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഓംബുഡ്‌സ്മാന്‍ ശിപാര്‍ശ ചെയ്തിരുന്നു. ദര്‍ശനത്തിനെത്തുന്ന സ്ത്രീകളോട് പരുഷമായി പെരുമാറിയതിനും ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ ദേവസ്വത്തിനു ലഭിച്ചിരുന്നു.ഇയാളെ അടുത്ത കാലം വരെ സംരക്ഷിച്ചത് പി.എസ്. പ്രശാന്താണ്. ജയകുമാറിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാക്കി മുഖം രക്ഷിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് ജി. ബിനുവിനെത്തന്നെ പ്രൈവറ്റ് സെക്രട്ടറിയാക്കാന്‍ ജയകുമാര്‍ തയാറായത്.
വാസുവും പത്മകുമാറും സിപിഎമ്മിന്റെ പ്രതിനിധികളായാണ് ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റ് പദവിയില്‍ എത്തിയത്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ നിന്ന് ഇവരെ സംരക്ഷിക്കാന്‍ സിപിഎമ്മും സര്‍ക്കാരും പരമാവധി ശ്രമിച്ചു. ഇവര്‍ ദേവസ്വം ബോര്‍ഡ് ഭരിക്കുമ്പോഴാണ് കൊള്ള നടന്നതെന്ന് നേരത്തെ വ്യക്തമായതാണല്ലോ. എന്നിട്ടും ഇവരെ തള്ളിപ്പറയാനോ സ്വന്തം നിലയ്‌ക്ക് കേസെടുക്കാനോ പിണറായി സര്‍ക്കാര്‍ തയ്യാറായില്ല. ഇപ്പോള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനരോഷം ശമിപ്പിക്കാന്‍ പത്മകുമാറിനെ തല്‍ക്കാലം വിട്ടു കൊടുത്തിരിക്കുകയാണ് എന്നുവേണം കരുതാന്‍. അന്വേഷണത്തിന് കോടതിയുടെ മേല്‍നോട്ടം ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഇതുവരെ പത്മകുമാറിനെ ചോദ്യം ചെയ്യാനും അറസ്റ്റു ചെയ്യാനും തയ്യാറാവാതിരുന്നത് എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കേണ്ടതുണ്ട്.
https://www.facebook.com/Malayalivartha























