കൊവിഡ് വ്യാപനം; കേരളത്തിലേക്ക് വീണ്ടും കേന്ദ്രം പ്രത്യേക സംഘത്തെ അയക്കുന്നു

കൊറോണ വൈറസ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും പ്രത്യേക സംഘത്തെ കേരളത്തിലേക്ക് അയക്കാൻ ഒരുങ്ങുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്.
അതേസമയം സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തലാണ് സംഘത്തിന്റെ ചുമതലയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുകയുണ്ടായി. നിലവില്‍ കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികൾ ഉള്ളത്. കേരളത്തിന് പുറമെ മഹാരാഷ്ട്രയിലേക്കും പ്രത്യകേ സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ അയക്കുന്നതാണ്.
https://www.facebook.com/Malayalivartha

























