കത്വ-ഉന്നാവ പീഡന കേസിലെ ഇരകൾക്കായി പിരിച്ച ഫണ്ട് പി കെ ഫിറോസ് ദുരുപയോഗം ചെയ്തു; പിരിച്ച ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ഫിറോസിന്റെ കടം തീർക്കാൻ ഉപയോഗിച്ചു; ഫിറോസിനെതിരെ ആരോപണയവുമായി യൂത്ത് ലീഗ് മുൻ നേതാവ്

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്കത്വ-ഉന്നാവ പീഡന കേസിലെ പെൺകുട്ടികൾക്കായി പിരിച്ച പണം ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ചു. പിരിച്ച തുക മറ്റ് ആവശ്യങ്ങൾക്കയി ഉപയോഗിച്ചെന്നാണ് യൂത്ത് ലീഗ് മുന്‍ ദേശീയ സമിതി അംഗം യൂസഫ് പടനിലം ആരോപിക്കുകയുണ്ടായി. സി.കെ. സുബൈറിനുമെതിരെ ആരോപണം ഉന്നയിച്ചിരിക്കുകയാണ്.
കത്വ-ഉന്നാവ കേസുകളുമായി ബന്ധപ്പെട്ട് 2018 ഏപ്രിൽ 20 ന് പള്ളികളിൽ അടക്കം യൂത്ത് ലീഗിൻ്റെ പണപിരിവ് നടത്തിയിരുന്നു. പെൺകുട്ടികളുടെ കുടുംബത്തെ സഹായിക്കുവാനുംനിയമസഹായത്തിനും കൂടെയായിരുന്നു ഈ ഒരു ദിവസത്തെ പിരിവ്. ഇതിനു ശേഷം വിദേശ രാജ്യങ്ങളിലും ഇതേ ആവശ്യത്തിന് പണപ്പിരിവ് നടത്തിയിരുന്നു. കോടികണക്കിന് രൂപയാണ് ഇതിൽ നിന്നും പിരിച്ചെടുത്തത്. എന്നാൽ,ഇതിന്റെ യാതൊരുവിധ രേഖയുംഇല്ല. 15 ലക്ഷം രൂപ പി.കെ. ഫിറോസിന്റെ യാത്രയുടെ കടം തീര്‍ക്കാന്‍ ഉപയോഗിച്ചെന്നും സി.കെ. സുബൈര്‍ പല ഉത്തരേന്ത്യന്‍ യാത്രകള്‍ നടത്താന്‍ ഈ ഫണ്ട് ദുര്‍വിനിയോഗം ചെയ്‌തെന്നും യൂസഫ് പടനിലം ആരോപിച്ചു. ഇത് പുറത്തുപറയാതിരിക്കാൻ തനിക്കെതിരെ ഭീക്ഷണി ഉണ്ടെന്നും യൂസഫ് പറയുകയുണ്ടായി..
ലീഗ് നേതാവും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവരോട് ഈ കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. തുടര്‍ന്ന് സി.കെ സുബൈറിനെ വിളിച്ചുവരുത്തി ആറ് മാസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കണമെന്നും കണക്ക് കാണിക്കണമെന്നും കുഞ്ഞാലിക്കുട്ടി നിര്‍ദേശിച്ചതായിരുന്നു . എന്നാല്‍ ഇന്നുവരെ ഇതിന്റെ കണക്ക് കാണിച്ചിട്ടില്ലെന്ന് യൂസഫ് പടനിലം വ്യക്തമാക്കി.പഞ്ചാബ് മുസ്ലീം ഫെഡറേഷനാണ് കത്വ-ഉന്നാവ സംഭവങ്ങളില്‍ കേസ് നടത്തിപ്പിന്റെ ഇപ്പോഴത്തെ ചുമതല.
തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേ വിമതനായി മത്സരിച്ച യൂസഫ് പടനിലത്തെ അച്ചടക്ക നടപടികളുടെ ഭാഗമായി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു..
https://www.facebook.com/Malayalivartha

























