ബാലഭാസ്‌കറിന്റേത് അപകട മരണം തന്നെയെന്ന് സി.ബി.ഐ; കലാഭവന്‍ സോബിക്കെതിരെ കേസെടുക്കും

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് അപകട മരണം തന്നെയെന്ന് സി.ബി.ഐ. ബാലഭാസ്‌കറിന്റേത് അപകട മരണമാണെന്ന ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍ ശരിവെക്കുന്നതാണ് സി.ബി.ഐ സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബാലഭാസ്‌കറിന്റെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. സ്വര്‍ണക്കടത്തുമായി മരണത്തിന് ബന്ധമുണ്ടെന്ന തരത്തില്‍ ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഇതെല്ലാം പരിശോധിച്ചാണ് ബാലഭാസ്‌കറിന്റേത് അപകട മരണമാണെന്ന നിഗമനത്തില്‍ സി.ബി.ഐ എത്തിയത്. വണ്ടിയോടിച്ചിരുന്ന അര്‍ജുനെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. അമിത വേഗതയിലും അശ്രദ്ധയോടെയും അര്‍ജുന്‍ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് സി.ബി.ഐ കണ്ടെത്തി. തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് കലാഭവന്‍ സോബിക്കെതിരെ കേസെടുക്കും.
132ഓളം സാക്ഷിമൊഴികള്‍ രേഖപ്പെടുത്തി. നൂറിലധികം രേഖകളും അന്വേഷണ സംഘം പരിശോധിച്ചു. ശാസ്ത്രീയ തെളിവുകളടക്കം പരിശോധിച്ചാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍, സിബിഐ കണ്ടെത്തലില്‍ സംതൃപ്തിയില്ലെന്ന് ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























