സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചു; പരീക്ഷാ നടത്തിപ്പ് ഓഫ്‌ലൈന്‍ മോഡില്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ട്; ജൂലായ് 15 ന് ഫലം പുറത്തുവരും

വിദ്യാര്‍ത്ഥികളുടെ നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചു. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി രമേശ് പൊക്രിയാല്‍ ആണ് പരീക്ഷാതീയതികള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പത്താംക്ലാസ് പരീക്ഷ മേയ് നാല് മുതല്‍ ജൂണ്‍ ഏഴുവരെയും പന്ത്രണ്ടാംക്ലാസ് പരീക്ഷ മേയ് നാലുമുതല്‍ ജൂണ്‍ 11 വരെയും നടക്കും. വരെയാണ്
12-ാം ക്ലാസുകളുടെ പരീക്ഷ രണ്ട് ഷിഫ്റ്റുകളായിട്ടാണ് നടത്തുക. രാവിലെ 10.30 മുതല്‍ 1.30 വരേയും രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചക്ക് ശേഷം 2.30 മുതല്‍ 5.30 വരെയുമാണ് ഉണ്ടാകുക. 10-ാം ക്ലാസിന് രാവിലെ 10.30 മുതല്‍ 1.30 വരെയുള്ള ഒറ്റ ഷിഫ്റ്റ് മാത്രമേയുള്ളൂ.
ഓഫ്‌ലൈന്‍ മോഡില്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും പരീക്ഷ. ജൂലായ് 15-നാണ് ഫലം പുറത്തുവരിക.മാര്‍ച്ച് ഒന്നുമുതല്‍ പ്രാക്ടിക്കല്‍ പരീക്ഷ ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു
https://www.facebook.com/Malayalivartha

























