ശബരിമല സ്ത്രീപ്രവേശന വിഷയം ആയുധമാക്കാനുള്ള യുഡിഎഫ് തീരുമാനത്തെ അവഗണിച്ച് സിപിഎം; കോടതി പരിഗണനയിലുള്ള വിഷയത്തിൽ പ്രതികരിക്കേണ്ടതില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനം

നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല സ്ത്രീപ്രവേശന വിഷയം ആയുധമാക്കാനുള്ള യുഡിഎഫ് തീരുമാനത്തെ അവഗണിക്കാന്‍ തീരുമാനിച്ച് സിപിഎം. സിപിഎം കേന്ദ്രകമ്മിറ്റിയുടേതാണ് തീരുമാനം. കോടതി പരിഗണനയിലുള്ള വിഷയമായതിനാല്‍ അതിനോട് പ്രതികരിക്കേണ്ടതില്ലെന്ന നിലപാടാണ് സെക്രട്ടേറിയറ്റ് യോഗത്തില്‍ നേതാക്കള്‍ സ്വീകരിച്ചത്.
നേരത്തെ, ശബരിമല വിഷയത്തില്‍ വിശ്വാസവും ആചാരവും സംരക്ഷിക്കും വിധം നിയമനിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. അതേസമയം, ശബരിമലവിധി മറികടക്കാന്‍ നിയമനിര്‍മാണം നടത്തുമെന്ന വാഗ്ദാനമാണ് യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നോട് വയ്ക്കുന്നത്.
https://www.facebook.com/Malayalivartha























