സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 280 രൂപയുടെ വർദ്ധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... ഗ്രാമിന് 35 രൂപ വർദ്ധിച്ച് 13275 രൂപയും പവന് 280 രൂപ വർദ്ധിച്ച് 1,06,200 രൂപയുമായി. വെള്ളിവിലയും വർധിച്ചു. വെള്ളിവിലയും തിരിച്ചുകയറുകയാണ്. ഗ്രാമിന് ഇന്ന് അഞ്ച് രൂപ വർദ്ധിച്ച് 240 രൂപയായി. ഇന്നലെ ഗ്രാമിന് 10 രൂപയും കിലോക്ക് 10,000 രൂപയും കുറഞ്ഞിരുന്നു.
അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡിന് നേരിയ ഇടിവ് രേഖപ്പെടുത്തി. ട്രോയ് ഔൺസിന് 11.80 ഡോളർ കുറഞ്ഞ് 4,120.1 ഡോളറായി. 0.29% ശതമാനമാണ് കുറവ്. സ്വർണം ഗ്രാമിന് ഇന്നലെ രാവിലെ 10 രൂപയും ഉച്ചക്ക് 110 രൂപയും വർദ്ധിച്ചിരുന്നു. 13,240 രൂപയായിരുന്നു ഇന്നലെ ഗ്രാംവില. പവന് രാവിലെ 80 രൂപയും ഉച്ചക്ക് 880 രൂപയും കൂടി 1,05,920 രൂപയിലാണ് വിപണി ക്ലോസ് ചെയ്തത്.
"https://www.facebook.com/Malayalivartha
























