സ്രാവുകള്‍ക്കൊപ്പം നീന്തിയപ്പോള്‍ ശിക്ഷാ നടപടി നേരിട്ടു; ഇനി ജനങ്ങള്‍ക്കൊപ്പം നീന്തും... നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ജേക്കബ് തോമസ് മത്സരിക്കും?

നിയമസഭാ തെരഞ്ഞെടുപ്പില്‍ വിരമിച്ച ഐപിഎസ് ഓഫീസര്‍ ജേക്കബ് തോമസ് മത്സരിക്കുമെന്ന് സൂചന. അദ്ദേഹം ബിജെപി സ്ഥാനാര്ഥിയായിട്ടാകും മത്സരിക്കുക. എല്‍ഡിഎഫും യുഡിഎഫും വികസനകാര്യത്തില്‍ പരാജയമാണെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി താന്‍ ഏത് മണ്ഡലത്തില്‍ മത്സരിക്കണമെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി രാജ്യം ഭരിക്കുന്ന പാര്‍ട്ടിയാണെന്നും രാജ്യത്തെ ശക്തമായി നയിക്കാന്‍ വളരെയധികം പ്രതിബന്ധം ഉണ്ടായപ്പോഴും ബിജെപി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു . രാജ്യത്തെ നയിക്കുന്ന പാര്‍ട്ടിയുടെ ഭാഗമാകാനായാല്‍ അത് നല്ലതല്ലേ എന്നും അദ്ദേഹം ചോദിച്ചു. സ്രാവുകള്‍ക്കൊപ്പം നീന്തിയപ്പോള്‍ ശിക്ഷാ നടപടി നേരിട്ടു. ഇനി ജനങ്ങള്‍ക്കൊപ്പം നീന്തുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























