വീണ് കൈയ്ക്ക് പരിക്കേറ്റ ആറു വയസുകാരന് ഡോക്ടര്‍ കൈമാറി പ്ലാസ്റ്ററിട്ടു; ചികിത്സാ പിഴവ് കണ്ടെത്തിയത് വീട്ടില്‍ എത്തിയ കുട്ടി പരിക്കേറ്റകൈ അനക്കാനാവാതെ കരഞ്ഞതോടെ; ആശുപത്രിക്കെതിരെ പരാതിയുമായി നാട്ടുകാർ

നിലമ്പൂരില്‍ വീണ് കൈയ്ക്ക് പരിക്കേറ്റ ആറു വയസുകാരന് ഡോക്ടര്‍ ചികിത്സ നല്‍കിയത് പരിക്കേല്‍ക്കാത്ത കൈയില്‍. നിലമ്ബൂര്‍ ജില്ലാ ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗത്തിലാണ് സംഭവം.
ചുങ്കത്തറ നെല്ലി പൊയില്‍ആദിവാസി കോളനിയിലെ പുതുപറമ്പില്‍ ഗോപിയുടെ ആറു വയസുകാരനായ മകന്‍ വിമലിനാണ് വീണ് പരിക്കേറ്റത്. കുട്ടിയെ നിലമ്ബൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഓര്‍ത്തോ വിഭാഗം ഡോക്ടറെയാണ് കാണിച്ചത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം പൊട്ടലുണ്ടായ വലത് കൈയുടെ എക്സ് റേയും എടുത്തു.എന്നാല്‍, പരുക്ക് പറ്റിയ വലത് കൈയ്ക്ക് പകരം ഇടത് കൈയ്ക്ക് പ്ലാസ്റ്റര്‍ ഇട്ടാണ് കുട്ടിയെ ആശുപത്രിയില്‍ നിന്ന് മടക്കി അയച്ചത്. വീട്ടില്‍ എത്തിയ കുട്ടി വലത് കൈ അനക്കാനാവാതെ കരഞ്ഞതോടെയാണ് ചികിത്സാപിഴവ് അറിഞ്ഞത്.
കുട്ടിയെ വീണ്ടും ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ചികിത്സ നല്‍കിയ ഡോക്ടര്‍ ഡ്യൂട്ടി സമയം കഴിഞ്ഞ് മടങ്ങിയിരുന്നു. തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലെത്തിച്ചാണ് പരിക്ക് പറ്റിയ കൈയില്‍ പ്ലാസ്റ്റര്‍ ഇട്ടത്.
നിലമ്ബൂര്‍ ജില്ലാ ആശുപത്രിയില്‍ കാലു മാറിയും കൈ മാറിയും പ്ലാസ്റ്റര്‍ ഇടുന്നത് ഇത് ആദ്യമല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
https://www.facebook.com/Malayalivartha























