എല്ലാം മാറി മറിഞ്ഞു... സി പി എമ്മും ബിജെപിയും ചേര്‍ന്ന് സ്വപ്നാ സുരേഷിനെയും അവരുടെ സഹയാത്രികരെയും വഞ്ചിച്ചുവത്രെ; ശിവശങ്കറിനെ കേസില്‍ നിന്ന് ഒഴിവാക്കുമെന്ന് ശ്രുതിയുണ്ടായിരുന്നെങ്കിലും മറ്റ് പ്രതികള്‍ ഇത്രയും പ്രതീക്ഷിച്ചില്ല

ഒരു കാലത്ത് ശിവശങ്കറിന്റെ ഏറ്റവുമടുത്ത ചങ്ങാതിയായിരുന്ന സ്വപ്ന സുരേഷ് ഇപ്പോള്‍ ശിവശങ്കറെ മുന്നില്‍ കണ്ടാല്‍ വെടി വച്ചു കൊല്ലും എന്ന അവസ്ഥയിലാണ്. എന്നും സ്വപ്നക്കൊപ്പം താന്‍ ഉണ്ടായിരിക്കുമെന്ന ഉറപ്പാണ് ഒരു കാലത്ത് ശിവശങ്കര്‍ അവര്‍ക്ക് നല്‍കിയത്. എന്നാല്‍ സ്വര്‍ണ്ണകടത്തിനെ ഭീകര പ്രവര്‍ത്തനമാക്കി ചിത്രികരിച്ച എന്‍ ഐ എ കേസില്‍ നിന്നും ശിവശങ്കറിനെ പൂര്‍ണമായി ഒഴിവാക്കി.
അങ്ങനെ സി പി എമ്മും ബിജെപിയും ചേര്‍ന്ന് സ്വപ്നാ സുരേഷിനെയും അവരുടെ സഹയാത്രികരെയും വലിപ്പിച്ചതായി പറയാം. ശിവശങ്കറിനെ കേസില്‍ നിന്ന് ഒഴിവാക്കുമെന്ന് ശ്രുതിയുണ്ടായിരുന്നെങ്കിലും മറ്റ് പ്രതികള്‍ ഇത്രയും പ്രതീക്ഷിച്ചതല്ല.
നയതന്ത്ര കള്ളക്കടത്തിലെ പ്രതികള്‍ ചേര്‍ന്ന് ഭീകരരുടെ സംഘം രൂപീകരിച്ചെന്നാണ് എന്‍ഐഎ പറയുന്നത്. ഇതിനായി ആളുകളെ റിക്രൂട്ട് ചെയ്യുകയും രാജ്യത്തുംവിദേശത്തുനിന്നുമായി ഫണ്ട് പിരിക്കുകയും ചെയ്തു. സ്വര്‍ണക്കടത്ത് റാക്കറ്റിലെ സൂത്രധാരനെന്ന് കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്‍ര് ഡയറ്കടറേറ്റും വിശേഷിപ്പിച്ച മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‌സിപ്പല് സെക്രട്ടറി എം. ശിവശങ്കറിനെ കുറിച്ച് കുറ്റപത്രത്തില്‍ പരാമര്‍ശമില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം .
കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ ഒരു വാര്‍ത്താ ചാനലാണ് പുറത്തുവിട്ടത്. ശിവശങ്കറെ എങ്ങനെയാണ് ഒഴിവാക്കിയതെന്ന് ആര്‍ക്കുമറിയില്ല. എന്‍ ഐ എ കേസില്‍ ശിവശങ്കര്‍ ഇല്ലാത്തതിനാല്‍ കസ്റ്റംസ്,എന്‍ഫോഴ്‌സ്‌മെന്റ് കേസുകളില്‍ നിന്നും അദ്ദേഹം ഊരി പ്പോകും.
നയതന്ത്ര ചാനല്‍ വഴിയുള്ള കള്ളക്കടത്ത് റാക്കറ്റിന് പിന്നിലെ ഭീകരബന്ധം അന്വേഷിച്ച എന്‍ഐഎ പ്രത്യേക സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ആറ് മാസത്തെ അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ജനുവരി 5നാണ് പ്രത്യേക കോടതിയില്‍ കുറ്റപത്രം നല്‍കിയത്. പ്രതികളുടേത് ഭീകരപ്രവര്‍ത്തനമെന്ന് കുറ്റപത്രത്തില്‍ വിശേഷിപ്പിക്കുന്നു.
രാജ്യത്തിന്റെ ആഭ്യന്തര സാമ്പത്തിക സുരക്ഷ തകര്‍ക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് എന്‍ ഐ എ . പറയുന്നത്. ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം തകര്‍ക്കാനും പ്രതികള്‍ ലക്ഷ്യമിട്ടു. ഈ ലക്ഷ്യത്തോടെ പ്രതികള്‍ ചേര്‍ന്ന് ഭീകരരുടെ സംഘം രൂപീകരിച്ചു. ഇതിനായി കോടിക്കണക്കിന് രൂപയുടെ ഫണ്ട് പിരിച്ചു. കള്ളക്കടത്ത് സംഘത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തു.
167 കിലോ സ്വര്‍ണമാണ് 2019 നവംബര്‍ മുതില്‍ 2020 ജൂലൈ വരെ ഇന്ത്യയിലേക്ക് കടത്തിയത്. സ്വര്‍ണക്കള്ളക്കടത്ത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ തകര്‍ക്കും. യുഎപിഎ നിയമത്തിലെ ഭേദഗതി പ്രകാരം സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന ഏത് നടപടിയും ഭീകരപ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരും. അത് കൊണ്ട് തന്നെ പ്രതികള്‍ ചെയ്തത് ഭീകരപ്രവര്‍ത്തനം എന്നാണ് കുറ്റപത്രത്തിലെ വാദം.
സ്വപ്നയും സരിതും ഉള്‍പ്പെടെ 20 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത് .വിദേശത്ത് നിന്നടക്കം 9 പ്രതികളെ പിടികിട്ടാനുണ്ട്. കള്ളക്കടത്ത് കണ്ടെത്തിയ കസ്റ്റംസും കള്ളക്കടത്തിന് പിന്നിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷിച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റുംസ്വര്‍ണക്കടത്ത് റാക്കറ്റിലെ സൂത്രധാരനെന്നാണ് ശിവശങ്കറെ വിശേഷിപ്പിക്കുന്നത്.ഈ കേസുകളില്‍ കഴിഞ്ഞ മൂന്ന് മാസമായി ശിവശങ്കര്‍ ജയിലില്‍ കഴിയുകയാണ്.
അതേ സമയം സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ആറ് പ്രതികളെ കോടതിയില്‍ ഹാജരാക്കി. എം ശിവശങ്കര്‍ അടക്കമുള്ള പ്രതികളെയാണ് ഹാജരാക്കിയത്. കസ്റ്റംസ് അന്വഷിക്കുന്ന കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് സാമ്പത്തിക കുറ്റകൃത്യം പരിഗണിക്കുന്ന അഡീഷണല്‍ സിജെഎം കോടതിയില്‍ പ്രതികളെ ഹാജരാക്കിയത്.
പ്രതികള്‍ക്കെല്ലാം കോടതി ഈ കേസില്‍ ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിലും പ്രതികള്‍ ഇത് വരെ ബോണ്ട് വ്യവസ്ഥകള്‍ പാലിച്ച് കൊണ്ട് ജാമ്യം എടുത്തിട്ടില്ല. എല്ലാവര്‍ക്കുമെതിരെ കോഫപോസ ചുമത്തിയ സാഹചര്യത്തിലാണിത്. ഇത് കാരണം റിമാന്‍ഡ് കാലാവധി തീരുന്ന മുറക്ക് കോടതിയില്‍ ഹാജരാാക്കണം. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രതികളെ ഹാജരാക്കിയത്.
അതേസമയം ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ എറണാകുളത്തെ പ്രത്യേക സാമ്പത്തിക കോടതി ഇന്ന് വിധി വരും. സ്വര്‍ണക്കടത്ത് കേസ്, കള്ളപ്പണക്കേസ്, ഡോളര്‍ കടത്ത് എന്നിങ്ങനെ മൂന്ന് കേസുകളിലാണ് ശിവശങ്കറിനെ കസ്റ്റംസും ഇഡിയും അറസ്റ്റ് ചെയ്യുന്നത്. ഒക്ടോബര്‍ 28നാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്.
കള്ളപ്പണക്കേസില്‍ ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെ നവംബറില്‍ സ്വര്‍ണക്കടത്ത് കേസിലും ജനുവരിയില്‍ ഡോളര്‍ കടത്ത് കേസിലും കസ്റ്റംസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കടത്ത് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ ഇതിനോടകം ശിവശങ്കറിനെ ജാമ്യം ലഭിച്ചിട്ടുണ്ട്. ശിവശങ്കര്‍ കള്ളപ്പണം സമ്പാദിച്ചതായി കണ്ടെത്താന്‍ പ്രോസിക്യൂഷന് കണ്ടെത്താന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ആ കേസിലും ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം നല്‍കി.
എന്നാല്‍ ഡോളര്‍ കടത്ത് കേസില്‍ ഉള്‍പ്പെട്ടതിനാല്‍ ശിവശങ്കറിന് ജാമ്യം ലഭിച്ചില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ശിവശങ്കറിന്റെ പുതിയ ജാമ്യഹര്‍ജിയില്‍ കസ്റ്റംസ് കാര്യമായ എതിര്‍പ്പ് ഉന്നയിച്ചില്ല. ഇതോടെയാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചേക്കുമെന്ന് അഭ്യൂഹം ശക്തമായത്. ചുരുക്കത്തില്‍ ശിവശങ്കര്‍ രക്ഷപ്പെടുമെന്ന സൂചനയാണ് പുറത്തു വരുന്നത്. എങ്കില്‍ വഞ്ചിക്കപ്പെടുന്നത് സ്വപ്ന സുരേഷായിരിക്കും.
L
https://www.facebook.com/Malayalivartha
























