ശബരിമല സ്വർണപാളി മോഷണ കേസ്... ജോലി സംബന്ധമായ കാര്യങ്ങളുടെ ഭാഗമായി പോറ്റിയെ അറിയുമായിരുന്നെന്നും മറ്റ് ബന്ധങ്ങളൊന്നും തന്നെ ഇല്ലെന്നും തന്ത്രിമാർ.... തന്ത്രിമാരുടെ മൊഴിയെടുത്ത് എസ്ഐടി...

ശബരിമല സ്വർണപാളി മോഷണ കേസുമായി ബന്ധപ്പെട്ട് തന്ത്രിമാരുടെ മൊഴിയെടുത്ത് എസ്ഐടി. തന്ത്രിമാരായ രാജീവര്, മോഹനര് എന്നിവരുടെ മൊഴിയാണ് പ്രാഥമികമായി രേഖപ്പെടുത്തിയിരിക്കുന്നത്. ജോലി സംബന്ധമായ കാര്യങ്ങളുടെ ഭാഗമായി പോറ്റിയെ അറിയുമായിരുന്നെന്നും മറ്റ് ബന്ധങ്ങളൊന്നും തന്നെ ഇല്ലെന്നും തന്ത്രിമാർ പൊലീസിനോട് പറഞ്ഞു.
ഹൈക്കോടതി ഉത്തരവിറക്കിയ പ്രകാരം രൂപീകരിച്ച എസ്ഐടി അന്വേഷണമാണ് പുരോഗമിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥൻ എസ് പി എസ് ശശിധരനാണ് . ക്രൈംബ്രാഞ്ച് മേധാവിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയുമായ എച്ച് വെങ്കിടേഷിനാണ് മേൽനോട്ടമുള്ളത്.
സൈബർ വിഭാഗത്തിൽ നിന്നുള്ള വിദഗ്‌ദനും സംഘത്തിലുണ്ട്. സ്വതന്ത്രവും നിക്ഷ്പക്ഷവുമായാണ് അന്വേഷണമാണ് പുരോഗമിക്കുന്നത്. ഇക്കാര്യം ഹൈക്കോടതി തന്നെ സമ്മതിച്ചതുമാണ്. പലഘട്ടത്തിലും കോടതിയുടെ അനുമതിയോടെ അന്വേഷക സംഘത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയിട്ടുമുണ്ട്.
"
https://www.facebook.com/Malayalivartha






















