പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളാ യാത്രയ്ക്ക് കണ്ണൂര്‍ ജില്ലയിലെ തലശേരി, പേരാവൂര്‍, മട്ടന്നൂര്‍, പാനൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നല്‍കിയ വമ്പിച്ച സ്വീകരണം
സി പി എം കോട്ടകളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളാ യാത്ര കണ്ണൂര്‍ ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്തെ ചക്കരക്കല്ലില്‍ നിന്നാണ് ഐശ്വര്യ കേരളായാത്രയുടെ മൂന്നാം ദിവസത്തെ പര്യടനം ആരംഭിച്ചത്്. സി പിഎം കോട്ട എന്നറിയപ്പെടുന്ന ധര്‍മ്മടത്ത് രമേശ് ചെന്നിത്തലക്ക് ലഭിച്ചത്് ഐതിഹാസികമായ സ്വീകരണമായിരുന്നു. യു ഡി എഫ് നേതാക്കളെയും പ്രവര്‍ത്തകരെയും പോലും അമ്പരിപ്പിച്ച രീതിയിലുള്ള ജനുപങ്കാളിത്തമായിരുന്നു ചക്കരക്കല്ലിലെ സ്വീകരണത്തില്‍ ദൃശ്യമായത്.
പിണറായി വിജയനും ഇടതു സര്‍ക്കാരിനുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് രമേശ് ചെന്നിത്തല അഴിച്ചുവിട്ടത്. സ്വന്തംനിയോജകമണ്ഡലത്തില്‍ പോലും വികസനം നടത്താന്‍ കഴിയാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ചക്കരക്കല്ലിലെ പ്രാഥമികാരോഗ്യകേന്ദ്രം ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. പിണറായി സര്‍ക്കാരിന്റെ അഴിമതിയും സ്വജനപക്ഷപാതവും കള്ളക്കടത്തും അക്രമ രാഷ്ട്രീയവുമെല്ലാം ജനങ്ങള്‍ക്ക്് മുമ്പില്‍ കൊണ്ടുവരാന്‍ കഴിഞ്ഞ പോലെ തന്നെ സി പിഎമ്മിന്റെ വര്‍ഗീയ രാഷ്ട്രീയവും കൂടി കേരള സമൂഹത്തില്‍ ചര്‍ച്ചയാക്കി മാറ്റാന്‍ ഐശ്വര്യകേരളാ യാത്രകൊണ്ട് കഴിഞ്ഞു. സ്വീകരണ കേന്ദ്രങ്ങളിലെ അഭൂതപൂര്‍വ്വമായ ജനപങ്കാളിത്തണം ഇതിന് ദൃഷ്ടാന്തമായി.
സംസ്ഥാനത്തെ പിണറായി സര്‍ക്കാരിന്റെ ജനിവരുദ്ധ നയങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നതിനോടൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയ ഫാസിസ്റ്റ് കോര്‍പ്പറേറ്റ് വല്‍ക്കരണ നയത്തിനെതിരെയും സ്വീകരണ യോഗങ്ങളില്‍ രമേശ് ചെന്നിത്തല ആഞ്ഞടിച്ചു. ജനവിരുദ്ധ നയങ്ങള്‍ നടപ്പിലാക്കുന്ന കാര്യത്തിലും, കോര്‍പ്പറേറ്റുകളെ പ്രീണിപ്പിക്കുന്ന കാര്യത്തിലും പിണറായിക്കും മോദിക്കും ഒരേ മുഖമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. .ധര്‍മ്മടത്തിന് പുറമേ തലശ്ശേരി, പാനൂര്‍, മട്ടന്നൂര്‍, പേരാവൂര്‍, ശ്രീകണ്ഠാപുരം, തളിപ്പറമ്പ് എന്നിവിടങ്ങളിലെ സ്വീകരണ യോഗങ്ങളിലും വന്‍ ജനപങ്കാളിത്തമുണ്ടായിരുന്നു. നാളെ യാത്ര വയനാട് ജില്ലയില്‍ പര്യടനം നടത്തും.
ജനകീയ മാനിഫെസ്റ്റോ ചര്‍ച്ചയാക്കി ഐശ്വര്യകേരളയാത്ര, നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് രമേശ് ചെന്നിത്തല
കണ്ണൂര്‍: യു ഡി എഫ് ഒരുക്കുന്ന ജനകീയ പ്രകടന പത്രികയിലേക്ക് കണ്ണൂരിലെ ജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യകേരളയാത്രയുടെ ഭാഗമായി കണ്ണൂരിലെത്തിയ അദ്ദേഹം വിവിധ സംഘടനാ പ്രതിനിധികളെ നേരിട്ട് കാണുകയും അവരില്‍ നിന്ന് ജനകീയ പ്രകടന പത്രികയിലേക്ക് നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. .
കണ്ണൂര്‍ വികസനത്തിന് പ്രധാന്യം ലഭിക്കണമെന്ന നിര്‍ദ്ദേശമാണ് പല സംഘടനാ പ്രതിനിധികളും മുന്നോട്ട് വച്ചത്. അഴിക്കല്‍ തുറമുഖം വികസനം യാഥാര്‍ഥ്യമാക്കമെന്ന ആവശ്യമാണ് പ്രധാനമായിട്ടും ഉയര്‍ന്നത്. മംഗലാപുരത്തിനും കൊച്ചിക്കും ഇടയിലുള്ള അഴിക്കല്‍ തുറമുഖത്തിനു വലിയ വികസന സാധ്യതകളാണുള്ളത്. ഇടതു സര്‍ക്കാരാകട്ടെ ഈ തുറമുഖത്തിന്റെ വികസനത്തിനായി ഒന്നും ചെയ്തില്ലന്ന ആരോപണംമാണ് സംഘടനകള്‍ പലതും മുന്നോട്ട് വച്ചത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ അന്താരാഷ്ട്ര വിമാന കമ്പനികളെ എത്തിക്കാന്‍ കോണ്‍ഗ്രസ് എം.പിമാര്‍ ശ്രമിക്കണമെന്ന നിര്‍ദ്ദേശവും മുന്നോട്ട് വയ്ക്കപ്പെട്ടു. റബറിന്റെ താങ്ങു വില 200 രൂപ ആക്കണമെന്ന നിര്‍ദ്ദേശമാണ് കര്‍ഷക സംഘടനകള്‍ മുന്നോട്ട് വച്ചത്. ഒപ്പം കര്‍ഷിക ആവശ്യങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ പലിശ രഹിത വായ്പ അനുവദിക്കണമെന്ന നിര്‍ദ്ദേശവും കര്‍ഷകര്‍ മുന്നോട്ട് വച്ചു.
കണ്ണൂരില്‍ ഐ.ടി വികസനത്തിനായി ടെക്നോ പാര്‍ക്കോ ഇന്‍ഫോ പാര്‍ക്കോ സ്ഥാപിക്കണമെന്ന നിര്‍ദ്ദേശവും ഐ.ടി സംരംഭകര്‍ നിര്‍ദേശിച്ചു. ബംഗ്ളൂരിനും കൊച്ചിക്കും ഇടയില്‍ വടക്കന്‍ കേരളത്തില്‍ ഐ.ടി മേഖലയില്‍ തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കാനും ഐ.ടി വ്യവസായത്തിന് പുതിയ ഉണര്‍വ് നല്‍കാനും ഇതു സഹായിക്കുമെന്ന് ഐ.ടി സംരംഭകര്‍ സൂചിപ്പിച്ചു.
യോഗത്തില്‍ സന്നദ്ധ സംഘടനയായ ദിശയുടെ ഭാരവാഹിയായ സി.ജയചന്ദ്രന്‍, കര്‍ഷക സംഘടന ഭാരവാഹിയായ ഫാദര്‍ ജേക്കബ് കാവനാടി, ചേമ്പര്‍ ഓഫ് കോമേഴ്സ് ഭാരവാഹികളായ അനില്‍, ഹാരിഷ്, മെഹബുബ്, പിപ്പിള്‍ മൂവ്മെന്റ് ഫോര്‍ പീസ് ഭാരവാഹിയായ ഫാദര്‍ സക്റിയ കല്ലായില്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു. നിര്‍ദ്ദേശങ്ങള്‍ പ്രകടന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് രമേശ് ചെന്നിത്തല സംഘടനകള്‍ക്ക് ഉറപ്പ് നല്‍കി.
ഫോട്ടോ കാപ്ഷന്‍
മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് ഐശ്്വര്യേകേരളായാത്രക്ക് നല്‍കിയ അവേശോ്ജ്വല സ്വീകരണം
കണ്ണൂരില്‍ യു ഡി എഫിന്റെ ജനകീയമാനിഫെസ്റ്റോയിലേക്ക് വിവിധ സംഘടനകളും നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നു.
https://www.facebook.com/Malayalivartha
























