ഓണ്‍ലൈന്‍ ഗെയിം കളി വിദ്യാര്‍ത്ഥിയുടെ ജീവനെടുത്തു...... പ്ലസ്ടു വിദ്യാര്‍ത്ഥിയായ ദര്‍ശന്‍ പാതിരാവോളം മൊബൈലില്‍ ഗെയിം കളിച്ചുകൊണ്ടിരിക്കെ പിതാവ് വന്ന് നോക്കിയപ്പോള്‍ കണ്ടത് മകന്‍ ബോധരഹിതനായി കിടക്കുന്നത്, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

തുടര്‍ച്ചയായി നാലു മണിക്കൂറോളം മൊബൈലില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ചിരുന്ന വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു. പുതുചച്ചേകിയില്‍ വല്ലിയനൂരിലെ വി മനവളി അന്നൈ തേരസ നഗറിലെ പച്ചയപ്പന്‍ മകന്‍ ദര്‍ശന്‍ ആണ് മരിച്ചത്. പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്നു. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് മരണം സംഭവിച്ചത്.
മൊബൈല്‍ ഫോണില്‍ ഇയര്‍ഫോണ്‍ ഇപയോഗിച്ച് ഓണ്‍ലൈന്‍ ഗെയിം ആയ ഫയര്‍ വാള്‍ ആണ് ദദര്‍ശന്‍ കളിച്ചിരുന്നത് എന്ന് പച്ചയപ്പന്‍ പോലീസില്‍ മൊഴി നല്‍കി.
രാത്രി 11.40ന് പിതാവ് മുറിയില്‍ എത്തി പരിശോധിച്ചപ്പോള്‍ ദര്‍ശന്‍ ബോധരഹിതനായി കിടക്കുകയായിരുന്നു. ഉടന്‍ തന്നെ വീടിന് സമീപമുള്ള സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് ജിപ്മെര്‍ ആശുപത്രിയിലേക്കും കൊണ്ടുപോയി. ജിപ്മെറില്‍ നടത്തിയ പരിശോധനയില്‍ ദര്‍ശന്‍ മരിച്ചു എന്ന് വ്യക്തമായി. മറ്റ് അസുഖങ്ങള്‍ ഒന്നും ദര്‍ശന് ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha