നേമത്ത് ഏത് ഉന്നതന്‍ വന്നാലും ബി.ജെ.പി വിജയിക്കും ; ആത്മവിശ്വാസത്തോടെ കുമ്മനം രാജശേഖരൻ

നിയമ സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി ബി.ജെ.പി നേതാവും മിസോറം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍ രംഗത്ത്. നേമത്ത് ഏത് ഉന്നതന്‍ വന്നാലും ബി.ജെ.പി വിജയിക്കുമെന്നും ആത്മവിശ്വാസമാണ് അദ്ദേഹം പ്രകടിപ്പിക്കുന്നത്. ശബരിമല വിഷയത്തില്‍ ഒത്തുകളിച്ചത് എല്‍.ഡി.എഫും യു.ഡി.എഫുമെന്ന് അദ്ദേഹം പറഞ്ഞു. കേരള നിയമസഭയില്‍ യു.ഡി.എഫ് എന്തുക്കൊണ്ട് നിയമം കൊണ്ടുവന്നില്ല അദ്ദേഹം ചോദിച്ചു.
എല്‍.ഡി.എഫ് സര്‍ക്കാര്‍ ശബരിമല വിശ്വാസത്തെ ധ്വംസനം ചെയ്‍തുവെന്നും കുമ്മനം ആരോപിച്ചു.ശബരിമലക്ക് വേണ്ടി യു.ഡി.എഫ് ഒന്നും ചെയ്തിട്ടില്ല. ഒരാള്‍ പോലും സമരം ചെയ്തിട്ടില്ല. ബി.ജെ.പിയില്‍ വിഭാഗീയതയില്ല. പ്രചരണം മാത്രമാണുളളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . സംഘടനാപരമായ പ്രശ്നമുണ്ടെങ്കില്‍ പരിഹരിക്കുമെന്നും കുമ്മനം വ്യക്തമാക്കി . താന്‍ മത്സരിക്കുന്ന കാര്യം കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും കുമ്മനം പറഞ്ഞു. വ്യക്തിപരമായി മത്സരിക്കാന്‍ താല്‍പര്യമില്ല എന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒ. രാജഗോപാലൻ മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ പ്രതികരണവുംമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത് വന്നിരുന്നു. . പ്രായം പ്രശ്നമല്ല. വ്യക്തിപരമായി അദ്ദേഹം താല്‍പര്യം കാട്ടിയില്ല. താന്‍ ഉള്‍പ്പടെയുള്ളവര്‍ മല്‍സരിക്കണമോയെന്ന് പാര്‍ട്ടിയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























