പ്രായം പ്രശ്നമല്ല; വ്യക്തിപരമായി അദ്ദേഹം താല്‍പര്യം കാട്ടിയില്ല; താന്‍ ഉള്‍പ്പടെയുള്ളവര്‍ മല്‍സരിക്കണമോയെന്ന് പാര്‍ട്ടിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്; ഒ. രാജഗോപാലൻ മത്സരിക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി കെ സുരേന്ദ്രൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ ഒ. രാജഗോപാലൻ മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ബിജെപിയിൽ വീണ്ടും അവ്യക്തത തുടരുകയാണ് അതിനിടയിൽ വ്യത്യസ്തമായ അഭിപ്രായവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത് വന്നിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒ.രാജഗോപാല്‍ എം.എല്‍.എ മല്‍സരിക്കുന്ന കാര്യം ബി.ജെ.പി കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പ്രായം പ്രശ്നമല്ല. വ്യക്തിപരമായി അദ്ദേഹം താല്‍പര്യം കാട്ടിയില്ല. താന്‍ ഉള്‍പ്പടെയുള്ളവര്‍ മല്‍സരിക്കണമോയെന്ന് പാര്‍ട്ടിയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം കേസ് ഉണ്ട് നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന അതുമായി ഭിന്നാഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരുന്നു. ആദ്യം ഒരു അംഗത്തിന് ഇല്ല എന്ന് പറഞ്ഞ് കെ സുരേന്ദ്രൻ പിന്നീട് അത് മാറ്റി പറയുന്ന തരത്തിൽ പ്രതികരിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ ബി.ജെ.പി. നേതാക്കൾ കൂട്ടത്തോടെ അങ്കത്തിനില്ല എന്നുംകെ. സുരേന്ദ്രൻ മത്സരിച്ചേക്കില്ല എന്നും ഉള്ള തീരുമാനങ്ങളാണ് എടുത്തിരുന്നത്. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. നേതാക്കൾ കൂട്ടത്തോടെ മത്സരരംഗത്തുണ്ടാവില്ലഎന്നത് പുതുമയുള്ള കാര്യമാണ്. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പ്രചാരണം നയിക്കാൻ നിയോഗിക്കപ്പെടുന്നതിനാൽ മത്സരിക്കാൻ സാധ്യതയില്ല, എന്നാണ് വിലയിരുത്തപ്പെട്ടത്. തൃശ്ശൂരിൽനടന്ന പാർട്ടി സംസ്ഥാന നിർവാഹകസമിതി യോഗത്തിൽ സ്ഥാനാർഥിനിർണയം ചർച്ചയായില്ലെങ്കിലും നേതാക്കളുടെ കൂട്ടമത്സരക്കാര്യത്തിൽ ഏതാണ്ട് സൂചനയുണ്ടായിരുന്നു . മുൻ തിരഞ്ഞെടുപ്പുകളിൽ നേതാക്കളെല്ലാം മത്സരരംഗത്തുവന്നതിനാൽ പ്രചാരണം നയിക്കാൻ ആളില്ലാത്ത സ്ഥിതി തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് പാർട്ടി ഇപ്പോൾ എത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























