മുസ്‌ലിം ലീഗ് മാത്രം ബാക്കിയാകും; ന്യൂനപക്ഷ പ്രീണനമെന്ന നിലയിലാണ് പാർട്ടി സെക്രട്ടറി എ.വിജയരാഘവന്റെ പ്രസ്താവന സിപിഎം തിരുത്തിയത്; പ്രതികരണവുമായി അബ്ദുള്ളക്കുട്ടി

ബിജെപിയിൽ എത്തിയ ശേഷമുള്ള നിയമ സഭാ തെരഞ്ഞെടുപ്പു അഭിമുഖീകരിക്കുവാൻ തയ്യാറെടുക്കുകയാണ് അബ്ദുള്ളക്കുട്ടി. എന്നാൽ എങ്ങനെയായിരിക്കും ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് അദ്ദേഹം നേരിടുക എന്നത് അറിയേണ്ടുന്ന കാര്യം തന്നെയാണ്. പിണറായി സർക്കാരിനെ ജനം വലിച്ചു താഴെയിടുമെന്നു അബ്ദുള്ളക്കുട്ടി പ്രതികരിച്ചു. ബാക്കിയാകുന്നത് മുസ്‌ലിം ലീഗ് മാത്രമായിരിക്കും. ന്യൂനപക്ഷ പ്രീണനമെന്ന നിലയിലാണ് പാർട്ടി സെക്രട്ടറി എ.വിജയരാഘവന്റെ പ്രസ്താവന സിപിഎം തിരുത്തിയത് എന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. എൽഡിഎഫിനു തുടർഭരണം ലഭിക്കില്ലെന്നും അബ്ദുല്ലക്കുട്ടി വ്യക്തമാക്കിയിരിക്കുകയാണ്. നിയമസഭ തിരഞ്ഞെടുപ്പിൽ അദ്ദേഹം അനുസരിക്കുമോ എന്നതായിരുന്നു നിർണായകമായ ചോദ്യം.
അതേസമയം സ്ഥാനാർഥി പട്ടികയിൽ ചർച്ചയ്ക്കുപോലും എന്റെ പേര് ഉണ്ടാകാനിടയില്ല എന്നകാര്യം അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടി. തനിക്ക് ചുമതല നൽകിയിരിക്കുന്നത് ലക്ഷദ്വീപിലാണ്. അവിടെ വലിയ ഉത്തരവാദിത്തമുണ്ട്. അങ്ങനെയുള്ളപ്പോൾ മത്സരിക്കുമോ എന്ന ചോദ്യത്തിനു പ്രസക്തിയില്ല. ഇപ്പോൾ പാർട്ടി നിർദേശിച്ചത് അനുസരിച്ച് കേരളത്തിനു പുറത്താണ് പ്രവർത്തിക്കുന്നത്. എങ്കിലും കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സജീവമായി ഉണ്ടാകും. മത്സരിക്കുന്നതിൽ അന്തിമതീരുമാനമെടുക്കുന്നത് പാർട്ടിയാണ് എന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ ബിജെപിക്ക് എത്രത്തോളം സാധ്യതയുണ്ട് എന്നതും ചിന്തിക്കേണ്ടുന്ന കാര്യമാണ്.
https://www.facebook.com/Malayalivartha
























