ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്‌ഡ ഇന്ന് കേരളത്തിൽ; ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിക്കൽ ലക്ഷ്യം

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്‌ഡ കേരളത്തിലേക്ക്. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലാണ് നഡ്‌ഡ എത്തുന്നത് . അദ്ദേഹത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബൈക്ക് റാലിയോടെ നഗരത്തിലേക്ക് കൊണ്ട് വരും. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിക്കലാണ് നഡ്‌ഡയുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം . ഇന്നും നാളെയുമാണ് ബിജെപി ദേശീയ അധ്യക്ഷന്റെ കേരള സന്ദര്‍ശനം. പാര്‍ട്ടിയോഗങ്ങള്‍ക്ക് പുറമെ പ്രമുഖ വ്യക്തികളുമായും സാമുദായിക നേതാക്കളുമായും അദ്ദേഹം ചര്‍ച്ച നടത്തും.
വിവിധ ക്രൈസ്തവ സഭകള്‍, എന്‍എസ്‌എസ്, എസ്‌എന്‍ഡിപി, മറ്റ് പിന്നാക്ക സമുദായ സംഘടനകള്‍, ധീവരസഭ പ്രതിനിധികള്‍, മുസ്ലിം സമൂഹത്തിലെ പുരോഗമന ചിന്തയുള്ള ചില വിഭാഗങ്ങള്‍ എന്നിവരുടെ പ്രതിനിധികള്‍ നദ്ദയുമായി ചര്‍ച്ച നടത്തിയേക്കും. തൃശൂര്‍ കാസിനോ ഹോട്ടലിലാണ് കൂടിക്കാഴ്ച. എല്ലാവരേയും ക്ഷണിക്കുന്നുണ്ടെന്ന് ബിജെപി നേതൃത്വം അറിയിച്ചു.ക്രൈസ്തവ സഭാ നേതൃത്വം ബിജെപിയോടടുക്കുന്നത് സംസ്ഥാനത്ത് രാഷ്ട്രീയ പരിവര്‍ത്തനത്തിന് വേഗം കൂട്ടുമെന്ന വിലയിരുത്തലാണുള്ളത്. ബിജെപിയോട് അകല്‍ച്ചയില്ലെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഏത് സമയത്തും ചര്‍ച്ചയ്ക്കും ആശയവിനിമയത്തിനും തങ്ങള്‍ തയ്യാറാണെന്നും സീറോ മലബാര്‍ സഭ വക്താക്കള്‍ പറഞ്ഞു. യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വങ്ങളും ബിജെപി അധ്യക്ഷനെ കാണും. സഭാ തര്‍ക്കം പരിഹരിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെയും മിസോറം ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍ പിള്ളയുടേയും നേതൃത്വത്തില്‍ ശ്രമങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ദേശീയ അധ്യക്ഷനുമായുള്ള കൂടിക്കാഴ്ചയെ അതീവ പ്രാധാന്യത്തോടെയാണ് ഈ സഭകള്‍ ഇപ്പോൾ കാണപ്പെടുന്നത്.
https://www.facebook.com/Malayalivartha
























