കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്കെതിരെ പോലീസ് കേസെടുത്തു

രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്കെതിരെ പോലീസ് കേസെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. കണ്ണൂര്‍ ഡി.സി.സി അധ്യക്ഷന്‍ ഉള്‍പ്പെടെ 400 പേര്‍ക്കെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കൂട്ടം കൂടിയതിനാണ് കേസെടുത്തിരിക്കുന്നത്.
ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉള്‍പ്പെടെ 26 യുഡിഎഫ് നേതാക്കള്‍ പ്രതികളായിട്ടുണ്ട്. തളിപ്പറമ്പിലും ശ്രീകണ്ഠാപുരത്തുമാണ് കേസ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഇടതു സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ശക്തമായി വിമര്‍ശിച്ചും, വര്‍ഗീയ പരാമര്‍ശങ്ങളെ ചൂണ്ടികാട്ടിയുമാണ് യാത്ര പര്യടനം നടത്തുന്നത്. ജനുവരി 31ന് കാസര്‍ഗോഡ് കുമ്പളയില്‍ നിന്ന് വൈകിട്ട് 5.30 ഓടെയാണ് യാത്ര ആരംഭിച്ചത്. ജില്ലയിലെ പ്രധാന ആരധനാലയങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു യാത്ര. സമ്ബദ്‌സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തിയാണു യാത്ര. എല്‍.ഡി.എഫിന്റെ ദുര്‍ഭരണം, അഴിമതി എന്നിവയില്‍നിന്നു കേരളത്തെ രക്ഷിക്കുക, സി.പി.എം – ബി.ജെ.പി. കൂട്ടുകെട്ട് തുറന്നു കാട്ടുക, ഇരു പാര്‍ട്ടികളുടെയും വര്‍ഗീയ അജന്‍ഡകളെ പിഴുതെറിയുക എന്നീ ലക്ഷ്യങ്ങളും യാത്രയ്‌ക്കുണ്ട്.
https://www.facebook.com/Malayalivartha
























