ഒരു രക്ഷയുമില്ല... സ്‌പേസ് പാര്‍ക്കിലെ സ്വപ്നയുടെ ശമ്പളം കണ്ട് മേധാവി പോലും ഞെട്ടിപ്പോയി; വ്യാജ ബിരുദധാരിയായ സ്വപ്ന സുരേഷിനെ പ്രതിമാസം 3.18 ലക്ഷം രൂപ ചെലവില്‍ ജോലിക്കു വച്ച സ്‌പേസ് പാര്‍ക്ക് പദ്ധതിയില്‍ മേധാവിക്കു ലഭിക്കുക പ്രതിമാസം 85,000 രൂപ മാത്രം; ഒന്നും പിടി കിട്ടാതെ അന്വേഷണ സംഘം

പത്താം ക്ലാസ് പോലും പാസായിട്ടില്ലെന്ന് സഹോദരന്‍ അരോപിച്ച സ്വപ്ന സുരേഷിന്റെ ജോലിയുടെ വിവാദം വീണ്ടും പുകയുകയാണ്. സ്വപ്ന സുരേഷിനെ പറ്റിയുള്ള പല വിധ കാര്യങ്ങളില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് അമ്പരപ്പിക്കുന്ന വിവരങ്ങള്‍ പുറത്തായത്.
വ്യാജ ബിരുദധാരിയായ സ്വപ്ന സുരേഷിനെ പ്രതിമാസം 3.18 ലക്ഷം രൂപ ചെലവില്‍ ജോലിക്കു വച്ച സ്‌പേസ് പാര്‍ക്ക് പദ്ധതിയില്‍ മേധാവിക്കു ലഭിക്കുക പ്രതിമാസം 85,000 രൂപ മാത്രമാണെന്നാണ് റിപ്പോര്‍ട്ട്. സ്വപ്നയെ കൊണ്ടുവന്ന പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന്റെ കമ്മിഷന്‍ തുക മാറ്റിവച്ചാല്‍ പോലും സ്വപ്നയ്ക്കു ശമ്പളമായി കിട്ടിയിരുന്നത് 1.12 ലക്ഷം രൂപയാണ്.
കഴിഞ്ഞ ദിവസമാണ് സ്‌പേസ് പാര്‍ക്ക് പ്രോജക്ട് ഡയറക്ടറുടെ യോഗ്യതകളും ശമ്പളവും സര്‍ക്കാര്‍ നിശ്ചയിച്ചത്. ബഹിരാകാശ മേഖലയില്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് പദവിയില്‍ 25 വര്‍ഷ പരിചയമുള്ളയാളെയാണു സ്‌പേസ് പാര്‍ക്ക് മേധാവിയായി നിയമിക്കുക. യോഗ്യതയൊന്നുമില്ലാതിരുന്ന സ്വപ്നയെ ഒരു ജൂനിയര്‍ പോസ്റ്റില്‍ ഡയറക്ടറുടെ ശമ്പളത്തിലും ഉയര്‍ന്ന തുകയ്ക്കു നിയമിച്ചതെങ്ങനെയെന്ന ചോദ്യവും ഉയരുന്നു.
65 ആണ് പരമാവധി പ്രായം. ഐഎസ്ആര്‍ഒയില്‍ നിന്നുള്ളവര്‍ക്കു മുന്‍ഗണനയുണ്ട്. 2 വര്‍ഷത്തേക്കാണു നിയമനം. നിലവില്‍ ഐസിടി അക്കാദമിയുടെ സിഇഒയ്ക്ക് സ്‌പേസ് പാര്‍ക്ക് മേധാവി സ്ഥാനം അധികച്ചുമതലയായിട്ടാണു നല്‍കിയിരിക്കുന്നത്. പുതിയ മേധാവിയെ കണ്ടെത്താന്‍ ഐടി സെക്രട്ടറി, ധനസെക്രട്ടറി എന്നിവരുടെ കമ്മിറ്റിയും രൂപീകരിച്ചു.
അതേസമയം നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എം.ശിവശങ്കറിനു ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ മറ്റു പ്രതികളും ജാമ്യത്തിനു ശ്രമം തുടങ്ങി. ശിവശങ്കറിനൊപ്പം പ്രതിചേര്‍ക്കപ്പെട്ട പി.എസ്.സരിത്ത്, സന്ദീപ് നായര്‍ എന്നിവരുടെ ജാമ്യാപേക്ഷ നാളെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും.
ശിവശങ്കറിനു ജാമ്യം ലഭിച്ച അതേ നിയമവശങ്ങള്‍ ചൂണ്ടിക്കാട്ടിയാണു മറ്റു പ്രതികളും ജാമ്യത്തിനു ശ്രമിക്കുന്നത്. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാത്ത സാഹചര്യത്തില്‍ എം.ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) ശ്രമം തുടങ്ങി. ഇതിനായി സുപ്രിംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. കൂട്ടുപ്രതികളുടെ ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കുമ്പോള്‍ ഹര്‍ജിയെ എതിര്‍ത്തു വാദിക്കാന്‍ അഡീ.സോളിസിറ്റര്‍ ജനറല്‍ സൂര്യപ്രകാശ് രാജു ഇഡിക്കു വേണ്ടി ഹാജരാകും.
അതേസമയം സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളിലെ അന്വേഷണ മരവിപ്പു രാഷ്ട്രീയ വിവാദത്തിലേക്കും കടന്നു. ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ ഉള്‍പ്പെടെ ചോദ്യം ചെയ്യാന്‍ അനുമതി തേടി അന്വേഷണസംഘം കസ്റ്റംസ് ബോര്‍ഡിനെയും കേന്ദ്ര ധനകാര്യ വകുപ്പിനെയും സമീപിച്ചിട്ട് ഒരു മാസമായെങ്കിലും അനുമതി ലഭിച്ചില്ലെന്നാണു സൂചന. അതോടെ കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണങ്ങള്‍ ഏതാണ്ട് മരവിച്ചു.
കേന്ദ്ര ഏജന്‍സികള്‍ ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്നും അന്വേഷണം സംസ്ഥാന പദ്ധതികള്‍ മുടക്കാന്‍ വേണ്ടിയാണെന്നും കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്കു കത്തയച്ചിരുന്നു. ഈ കത്ത് പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നു ധനമന്ത്രിയുടെ ഓഫിസിനു കൈമാറി. പിന്നീടാണ് അന്വേഷണം ഇഴഞ്ഞതെന്നാണ് ആരോപണം.
"
https://www.facebook.com/Malayalivartha


























