മാണി. സി. കാപ്പന് പിന്തുണ പ്രഖ്യാപിച്ച് എൻസിപി... മാണി. സി. കാപ്പനും എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറും തമ്മിൽ ഇന്ന് കൂടിക്കാഴ്ച നടത്തും...

എട്ട് ജില്ലാ കമ്മിറ്റികളുടെ പിന്തുണയുണ്ടെന്ന അവകാശവാദം ഉന്നയിച്ച് മാണി. സി. കാപ്പൻ വിഭാഗം രംഗത്തെത്തി. യുഡിഎഫിലേക്ക് പോകുന്ന മാണി. സി. കാപ്പന് സ്വീകരണമൊരുക്കാൻ എൻസിപി ജില്ലാ കമ്മിറ്റികൾ കൂടിയാലോചിച്ചു.
പതിനാലാം തീയതി മാണി. സി. കാപ്പന് സ്വീകരണം നൽകേണ്ട വേദികൾ സജ്ജമാക്കാൻ എൻസിപി നിർദേശം നൽകിയിട്ടുണ്ട്. പാലായിൽ കാപ്പന് സ്വീകരണം നൽകുന്നത് സംബന്ധിച്ച നോട്ടിസ് യുഡിഎഫും പുറത്തിറക്കിയിട്ടുണ്ട്.
കൂടാതെ, മാണി. സി. കാപ്പനും എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ഇന്ന് നടക്കും. എന്‍സിപി മുന്നണി വിടണം എന്ന നിര്‍ദേശവുമായാകും മാണി സി. കാപ്പന്‍ സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന് ഒപ്പം ശരദ് പവാറിനെ കാണുക എന്നാണ് ലഭിക്കന്ന വിവരം.
ഇടത് മുന്നണി വിടുന്ന കാര്യത്തില്‍ ഇനിയും വ്യക്തമായ സൂചന നല്‍കിയിട്ടില്ലാത്ത ദേശീയ നേതൃത്വം വെള്ളിയാഴ്ച ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിക്കുമെന്നാണ് സൂചന.
"https://www.facebook.com/Malayalivartha


























