ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ഫര്‍ണസ് ഓയില്‍ ചോര്‍ന്ന സംഭവത്തില്‍ രണ്ട് ജീവനക്കാരെ കമ്പനി സസ്‌പെന്‍ഡ് ചെയ്തു.... രണ്ട് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി

ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ഫര്‍ണസ് ഓയില്‍ ചോര്‍ന്ന സംഭവത്തില്‍ രണ്ട് ജീവനക്കാരെ കമ്പനി സസ്‌പെന്‍ഡ് ചെയ്തു. രണ്ട് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി.
സെക്ഷന്‍ ഓപ്പറേറ്ററേയും സീനിയര്‍ പ്രോസസ്സ് ഓപ്പറേറ്ററെയുമാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ആക്ടിംഗ് പ്രോസസ് സൂപ്പര്‍വൈസര്‍ക്കും, പ്രൊഡക്ഷന്‍ പ്ലാന്റ് മാനേജര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസും നല്‍കി.
കമ്പനിയിലെ ആഭ്യന്തരമായ അന്വേഷണങ്ങള്‍ക്ക് ശേഷമാണ് നടപടി. ഓയില്‍ പമ്പിംഗിലും പ്രൊഡക്ഷന്‍ യൂണിറ്റിലുമാണ് വീഴ്ച സംഭവിച്ചതെന്നാണ് കമ്പനിയുടെ കണ്ടെത്തല്‍.
പമ്പിംഗ് സെക്ഷനില്‍ നിന്ന് ഓയില്‍ പമ്പ് ചെയ്ത് ബോയിലര്‍ സെക്ഷനിലെത്തിക്കുന്ന സമയത്ത് ചോര്‍ച്ചയുണ്ടായെന്നാണ് നിഗമനം. പമ്പിംഗ് വിഭാഗത്തില്‍ നിന്ന് പമ്പ് ബോയിലറില്‍ ഓയില്‍ എത്തിയോയെന്ന് പമ്പിംഗ് സെക്ഷനും ബോയിലര്‍ സെക്ഷനും ഉറപ്പ് വരുത്തണം. ജീവനക്കാര്‍ തമ്മിലുള്ള ആശയവിനിമയം കൃത്യമായി നടക്കാത്തത് മൂലമാണ് ചോര്‍ച്ച നടന്നതെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണ്.'
ഇക്കഴിഞ്ഞ 11നാണ് 5000 ലിറ്റര്‍ ഫര്‍ണസ് ഓയില്‍ ടൈറ്റാനിയത്തില്‍ നിന്നും ചോര്‍ന്നത്. നിലവില്‍ അടച്ചിട്ടിരിക്കുന്ന കമ്പനി മലിനീകര ബോര്‍ഡിന്റെ പരിശോധനയ്ക്കുശേഷമാകും തുറന്നു പ്രവര്‍ത്തിക്കുക.
"
https://www.facebook.com/Malayalivartha