ഇതൊരു മാറ്റമോ... സര്‍ക്കുലേഷനില്‍ മുമ്പനായ പ്രമുഖ പത്രം ഒടുവില്‍ ജോസ് കെ മാണിയെ അംഗീകരിച്ചു! വികസന മുന്നേറ്റ ജാഥയില്‍ ജോസ് കെ. മാണിയുടെ ചിത്രം ഏറെ പ്രാധാന്യത്തോടെ എല്ലാ എഡിഷനുകളിലും ഒന്നാം പുറത്ത് അച്ചടിച്ചാണ് പത്രം ജോസ് കെ മാണിയാട് നീതി കാണിച്ചത്

തുടര്‍ ഭരണം എങ്ങാനും സംഭവിച്ചാല്‍ ജോസ് കെ മാണി കൈയിലിരിക്കട്ടെ എന്ന ചിന്തയാവാം ഒരു പക്ഷേ പത്രത്തിനുള്ളത്. കോട്ടയത്ത് പിറവി കൊണ്ട പത്രത്തിന് കോട്ടയത്തിന്റെ പുത്രനായ ജോസ് കെ. മാണി ഇടതുമുന്നണിയില്‍ ചേക്കേറുന്നതിനോട് തീര്‍ത്തും യോജിപ്പുണ്ടായിരുന്നില്ല.
എന്നാല്‍ യു ഡി എഫില്‍ അദ്ദേഹം തുടരുന്നതിനോടും യോജിപ്പുണ്ടായിരുന്നില്ല. കെ.എം മാണി ധനമന്ത്രിയായിരിക്കെ ബാര്‍ക്കോഴ ആരോപണം കൊണ്ടുവന്നത് ഇതേ പത്രത്തിന്റെ ഉടമസ്ഥതതയിലുള്ള ചാനലാണ്. ചാനല്‍ നടത്തിയ രാത്രികാല ചര്‍ച്ചയിലാണ് കഥാനായനായ ബിജു രമേശ് കെ.എം മാണിക്കെതിരെ ആരോപണം ഉന്നയിച്ചത്. പിന്നീടാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത് പോലെ സി പി എമ്മിന്റെ ചാനലായ കൈരളി ബാര്‍ കോഴ ഏറ്റെടുത്തത്.
കെ.എം. മാണിയെ വെട്ടിയത് പോലെ ജോസ് കെ മാണിയെ വെട്ടാനും കിട്ടിയ അവസരങ്ങളൊന്നും അവര്‍ പാഴാക്കിയില്ല. ചാനല്‍ നല്‍കുന്ന പുരസ്‌കാരത്തിന് അവസാന നിമിഷം വരെ ജോസ് കെ മാണിയെ പരിഗണിച്ച ശേഷം തള്ളി. പുരസ്‌കാരം സ്‌പോണ്‍സര്‍ ചെയ്തത് പി.ജെ. ജോസഫുമായി അടുപ്പം പുലര്‍ത്തുന്ന ധനകാര്യ സ്ഥാപനമായിരുന്നു. എന്തു കൊണ്ട് ജോസ് കെ മാണിക്ക് പുരസ്‌കാരം കിട്ടാതെ പോയി എന്നതിനുള്ള ഉത്തരം ഇതില്‍ തന്നെയുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ചുവടുവച്ചു കൊണ്ട് ഇടതുജനാധിപത്യ മുന്നണി നയിക്കുന്ന വികസന മുന്നേറ്റ യാത്ര പ്രൗഢഗംഭീരമായ തുടങ്ങിയപ്പോള്‍ അതിലും ജോസ് കെ മാണിക്ക് കിട്ടിയത് നിറഞ്ഞ കൈയടിയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ഇക്കാര്യം തുറന്നു പറഞ്ഞു.
പോയ അഞ്ച് വര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ എണ്ണിയെണ്ണി പറഞ്ഞ പിണറായി യുഡിഎഫിനും കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരെ അതിരൂക്ഷവിമര്‍ശനമാണ് നടത്തിയത്. കേന്ദ്രഏജന്‍സികളും പ്രതിപക്ഷവും മാധ്യമങ്ങളും ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ എല്ലാ അഗ്‌നിപരീക്ഷകളേയും ഇടതുജനാധിപത്യ മുന്നണിയും സര്‍ക്കാരും അതീജിവിച്ചുവെന്നും പിണറായി പറഞ്ഞു.
2016 യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് ജനം പറഞ്ഞത് ഈ നാശം ഒഴിഞ്ഞ് കിട്ടിയാല്‍ മതിയെന്നായിരുന്നു. കേരളത്തില്‍ ഒന്നും നടക്കില്ല എന്ന തോന്നല്‍ ഇല്ലാതാക്കാനാണ് കഴിഞ്ഞ അഞ്ച് വര്‍ഷവും ശ്രമിച്ചത്. എല്‍ഡിഎഫ് ചെയ്ത കാര്യങ്ങള്‍ക്ക് തുടര്‍ച്ച വേണമെന്ന് ജനം ആഗ്രഹിക്കുന്നു. വലിയ ദുരന്തങ്ങളെ ഒരുമയോടെ നേരിടാനായി. അസാധ്യമായ കാര്യങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തി കാണിച്ചു.
അടിവേര് ഇളകുന്നു എന്ന് പ്രതിപക്ഷം മനസിലാക്കി അതുകൊണ്ടാണ്. യുഡിഎഫിനെ പോലെ കെട്ടവരാണ് എല്‍ഡിഎഫ് എന്ന് വരുത്തി തീര്‍ക്കാനാണ് അവര്‍ ശ്രമിച്ചത്. ഈ സര്‍ക്കാരിനെ താഴെയിറക്കുമെന്ന് ശപഥം ചെയ്ത മാധ്യമശക്തികള്‍ അതിനായി രം?ഗത്തു വന്നു. എന്നാല്‍ എല്ലാത്തിനേയും പ്രതിരോധിക്കാന്‍ ജനങ്ങളുടെ കോട്ട ഇവിടെ രൂപപ്പെട്ടു. കേന്ദ്ര ഏജന്‍സികളുമായി ചേര്‍ന്ന് മാധ്യമങ്ങള്‍ ഗൂഢാലോചന നടത്തി. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഇവര്‍ ശ്രമിച്ചു. കുപ്രചാരണങ്ങളുടെ മലവെള്ളപ്പാച്ചിലില്‍ എല്‍ഡിഎഫിനെ തകര്‍ക്കാനാവില്ല.
വികസന മുന്നേറ്റം കാസര്‍കോട് നിന്നാണ് തുടങ്ങുന്നത്. വികസനം നടപ്പാവുന്നത് കാസര്‍കോട്ടെ ജനങ്ങള്‍ക്ക് അനുഭവിച്ചറിയാനാവും. ഗെയില്‍ പദ്ധതി ഉപേക്ഷിച്ചതാണ്. നടക്കില്ലെന്ന് കണക്കാക്കിയ പദ്ധതിയായിരുന്നു. അതാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായത്. ഗെയില്‍ പദ്ധതിയിലൂടെ അടുക്കളയിലേക്ക് പൈപ്പ് വഴി ഗ്യാസെത്തും. പാചക വാതകത്തിന്റെ വിലയും കുറയും.
ഇന്റര്‍നെറ്റ് അവകാശമാണെന്ന നിലപാടാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചത്. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എത്തിക്കുന്ന കെ. ഫോണ്‍ പദ്ധതി ഉടനെ ഉദ്ഘാടനം ചെയ്യാന്‍ പോകുകയാണ്. മലയോര ഹൈവേയുടെ നിര്‍മ്മാണവും അതിവേഗം മുന്നോട്ട് പോകുന്നു.
കൊവിഡ് മഹാമാരി വന്നപ്പോള്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചത് റേഷന്‍ വിതരണം കൃത്യമായി നടത്താനാണ്. കൊവിഡ് വന്നപ്പോള്‍ ആരും കേരളത്തില്‍ പട്ടിണി കിടക്കാന്‍ പാടില്ല എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഈ ഘട്ടത്തിലൊക്കെ ജാതിയോ മതമോ നോക്കാതെ ജനങ്ങള്‍ ഒറ്റക്കെട്ടായി സര്‍ക്കാരിന് ഒപ്പം നിന്നു. ലൈഫ് പദ്ധതിയിലൂടെ രണ്ട് ലക്ഷത്തി അന്‍പത്തി ഒന്നായിരത്തിലേറെ വീടുകള്‍ പൂര്‍ത്തിയായി. ലൈഫ് പദ്ധതിയെ വിമര്‍ശിക്കുന്നവരെ ജനം പുച്ഛത്തോടെ മാത്രമേ കാണൂ. 25 ലക്ഷം ആളുകള്‍ക്കാണ് സര്‍ക്കാര്‍ അധികമായി പെന്‍ഷന്‍ നല്‍കിയത്.
ഏതായാലും കോണ്‍ഗ്രസ് വായ്ത്താരി തുടര്‍ന്നു കൊണ്ടിരിക്കുന്ന പത്രം കേരളത്തില്‍ ഇന്ന് നടമാടുന്ന യാഥാര്‍ത്ഥ്യം മനസിലാക്കുന്നേയില്ല. ഇതേ സമീപനമാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞടുപ്പിലും പത്രം സ്വീകരിച്ചത്. അതു കൊണ്ടാണ് ഇടതു മുന്നണി തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയത്.
https://www.facebook.com/Malayalivartha