പത്തനംതിട്ടയിലെ 5 മണ്ഡലങ്ങളിലും വിജയമുറപ്പിക്കാൻ ഉമ്മന്‍ചാണ്ടി രംഗത്ത് ..സംസ്ഥാന രാഷ്ട്രീയം ഇടതും വലതും മാറി ചുവടുറപ്പിച്ചെങ്കിലും എക്കാലത്തും യുഡിഎഫിന് ഒപ്പം അടിയുറച്ച് നിന്ന ജില്ലയാണ് പത്തനംതിട്ട

കോട്ട തിരികെ പിടിക്കാന്‍ ഉമ്മന്‍ചാണ്ടിയെത്തി; പത്തനംതിട്ടയിലെ 5 മണ്ഡലങ്ങളും വിജയിക്കാന്‍ കോണ്‍ഗ്രസ്. സംസ്ഥാന രാഷ്ട്രീയം ഇടതും വലതും മാറി ചുവടുറപ്പിച്ചെങ്കിലും എക്കാലത്തും യുഡിഎഫിന് ഒപ്പം അടിയുറച്ച് നിന്ന ജില്ലയായിരുന്നു പത്തനംതിട്ട. ആദ്യം റാന്നിയും പിന്നീട് കഴിഞ്ഞ മൂന്ന് തവണയായി തിരുവല്ലയും ഇടതുപക്ഷം പിടിച്ചപ്പോഴും പത്തനംതിട്ടയിലെ മറ്റ് മണ്ഡലങ്ങള്‍ യുഡിഎഫിനൊപ്പം അടിയുറച്ച് നിന്നിരുന്നു. എന്നാല്‍ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് പത്തനംതിട്ടയില്‍ യുഡിഎഫിന് വലിയ തിരിച്ചടിയായിരുന്നു നല്‍കിയത്.
ആകെയുള്ള അഞ്ചില്‍ നാല് മണ്ഡലങ്ങലും ഇടതുപക്ഷം പിടിച്ചു. ആകെയുണ്ടായിരുന്ന കോന്നി കൂടി ഉപതിരഞ്ഞെടുപ്പില്‍ നഷ്ടമായതോടെ പത്തനംതിട്ടയില്‍ യുഡിഎഫ് സംപൂജ്യരായി. ഈ സാഹചര്യത്തിലാണ് വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഉമ്മന്‍ചാണ്ടി തന്നെ പത്തനംതിട്ട ജില്ലയില്‍ എത്തിയത്.
മാധ്യമപ്രവര്‍ത്തന മേഖലയില്‍നിന്നും രാഷ്ട്രീയത്തിലേക്കിറങ്ങി, കന്നി മത്സരത്തില്‍ തന്നെ വിജയക്കൊടി പാറിച്ച് യുഡിഎഫിനെ ഞെട്ടിച്ച നേതാവാണ് വീണ ജോര്‍ജ്. 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സിറ്റിങ് എം.എല്‍.എ.യുമായിരുന്ന കെ. ശിവദാസന്‍ നായരെ മലയര്‍ത്തിയടിച്ചാണ് ഇടതുമുന്നണി സ്ഥാനാര്‍ഥിയായ വീണ ജോര്‍ജ് ആറന്മുളയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്.
7646 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ വീണ ജോര്‍ജ് തന്നെയാകും ഇടതിനായി കളത്തിലിറങ്ങുക. ഇടത് വോട്ടുകള്‍ക്കൊപ്പം ഓര്‍ത്തഡോക്‌സ് വോട്ടുകളും ഏകീകരിക്കപ്പെട്ടതാണ് കഴിഞ്ഞ തവണ വീണയുടെ വിജയത്തില്‍ നിര്‍ണയാകമായത്.
ഇത്തവണയും അത് ആവര്‍ത്തിക്കുമെന്ന് ഇടതുപക്ഷം കണക്കുകൂട്ടുന്നു. പക്ഷേ ഓര്‍ത്തഡോക്‌സ്‌യാക്കോബായ വിഭാഗങ്ങളുടെ ഭിന്നത രൂക്ഷമായതും ഓര്‍ത്തഡോക്‌സ് വിഭാഗം സര്‍ക്കാരിനോട് ഇടഞ്ഞുനില്‍ക്കുന്നതുംഎങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.
മറുവശത്ത് യാക്കോബായ പക്ഷം ഇടതുപക്ഷത്തെ പിന്തുണക്കുന്നു. വീണയെ നേരിടാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും വനിതാ നേതാക്കളുമാണ് യു.ഡി.എഫിന്റെ സാധ്യത പട്ടികയിലുള്ളത്. മുന്‍ എം.എല്‍.എയായ ശിവദാസന്‍ നായര്‍, പി. മോഹന്‍രാജ്, മഹിളാ കോണ്‍ഗ്രസ് നേതാവ് സ്‌റ്റെല്ലാ തോമസ്, കെപിസിസി ജനറല്‍ സെക്രട്ടറി അനീഷ് വരിക്കണ്ണാമല, പഴകുളം മധു തുടങ്ങിയവരെയാണ് യു.ഡി.എഫ് പരിഗണിക്കുന്നത്.
വീണാ ജോര്‍ജിനെ നേരിടാന്‍ ഒരു വനിതാ നേതാവിനെ തന്നെ രംഗത്തിറക്കാന്‍ തീരുമാനിച്ചാല്‍ ഇതില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍സെക്രട്ടറി സ്‌റ്റെല്ലാ തോമസിന് നറുക്കുവീഴും. സ്റ്റെല്ലയുടെ പേര് തിരുവല്ല, റാന്നി സീറ്റുകളിലും പരിഗണിക്കപ്പെടുന്നുണ്ട്. ജോസഫ് ഗ്രൂപ്പിന് നല്‍കുന്ന സീറ്റില്‍ തീരുമാനമായാലെ ഇതില്‍ വ്യക്തത വരൂ. യുവാക്കള്‍ക്കിടയില്‍ സ്വാധീനമുള്ള അനീഷ് വരിക്കണ്ണാമലയുടെ പേരും സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ ചര്‍ച്ചയിലുണ്ട്.
യുവനേതാവെന്ന നിലയില്‍ ഏറെ സജീവമായി ഇടപെടുന്ന അനീഷിനും ഒരുപക്ഷേ ആറന്മുളയില്‍ അവസരം ലഭിച്ചേക്കും. കോന്നി ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്ന പി. മോഹന്‍രാജിന്റെ പേരും മുന്‍ എം.എല്‍.എ. ശിവദാസന്‍ നായരുടെ പേരും സാധ്യത പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്.
ബി.ജെ.പി. സ്ഥാനാര്‍ഥിയായി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട മത്സരിക്കാനാണ് സാധ്യത. നേരത്തെ കുളനട പഞ്ചായത്ത് പ്രസിഡന്റായിരുന്ന അശോകന്‍ കുളനട, കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലേക്കും മത്സരിച്ചിരുന്നു. 2016ല്‍ ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എം.ടി. രമേശായിരുന്നു ബി.ജെ.പി. സ്ഥാനാര്‍ഥിയായി ആറന്മുളയില്‍ മത്സരിച്ചത്.
https://www.facebook.com/Malayalivartha