എൽ ഡി എഫ് ജയിക്കും എന്ന് ബെറ്റ് വച്ചു ; പാർട്ടി തോറ്റപ്പോൾ പരസ്യമായി മീശവടിച്ച് നേതാവ്

പത്തനംതിട്ട നഗരസഭയിൽ എൽഡിഎഫ് ഭരണപിടിക്കുമെന്ന സിപിഎം പ്രവർത്തകൻ ബാബു വർഗീസിന്റെ ആത്മവിശ്വാസം പണികൊടുത്തു. എൽഡിഎഫ് ഭരണപിടിക്കുമെന്ന് ബെറ്റ് വച്ചിരുന്നു. എന്നാൽ ഫലം വന്നതോടെ കനത്ത തോൽവിയാണ് പാർട്ടിക്കുണ്ടായത്. തോറ്റാൽ മീശ വടിക്കുമെന്നായിരുന്നു പന്തായം.
ഫലം വന്നതിന് പിന്നാലെ പന്തായത്തിൽ തോറ്റു എന്ന് ഉറപ്പായി. തുടർന്ന് പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ വച്ച് പരസ്യമായി മീശവടിക്കുകയായിരുന്നു ബാബു വർഗീസ്.
https://www.facebook.com/Malayalivartha























