സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ഉദ്യോഗാര്‍ഥികളെ മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിൽകണ്ടു... സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഉമ്മൻചാണ്ടി ഉറപ്പ് നൽകി... ഉദ്യോഗാർത്ഥികൾ സമരം തുടരുന്നു...

റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാര്‍ഥികളെ മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ട് സമരനേതാക്കളുമായി സംസാരിച്ചു. ഉദ്യോഗാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ കേട്ടു മനസ്സിലാക്കി. സംസാരിക്കുന്നതിനിടെ ഉദ്യോഗാര്‍ഥികള്‍ ഉമ്മന്‍ചാണ്ടിയുടെ കാല് പിടിച്ചു കരഞ്ഞു പറഞ്ഞു. പ്രശ്‌നങ്ങളുടെ എല്ലാ നിയമവശങ്ങളും പരിശോധിക്കുമെന്ന് വേണ്ട നടപടികൾ സ്വീകരിക്കാൻ വേണ്ടുന്നത് ചെയ്യുമെന്നും അദ്ദേഹം ഉറപ്പ് കൊടുത്തു.
'നിയമനടപടിയിലേക്ക് നീങ്ങിയിട്ടുണ്ട്. കാലാവധി അവസാനിച്ച റാങ്ക് ലിസ്റ്റിന് വീണ്ടും സാധുത നല്‍കാന്‍ കോടതിക്ക് മാത്രമേ സാധിക്കുകയുള്ളൂ. എന്നാല്‍ ലിസ്റ്റിന്റെ കാലാവധി നീട്ടാന്‍ സര്‍ക്കാരിന് പൂര്‍ണ അധികാരവും അവകാശവും ഉണ്ടായിരുന്നിട്ടും അത് ചെയ്തില്ല. അത് ചെയ്യാത്ത സാഹചര്യത്തില്‍ കോടതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ എല്ലാ നിയമവശങ്ങളും പരിശോധിക്കും' എന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
അതേസമയം, പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉള്‍പ്പെട്ടവര്‍ക്കെതിരെയുള്ള സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഉദ്യോഗാര്‍ഥികൾ വ്യാപക പ്രതിഷേധം നടത്തി വരികയാണ്. കണ്ണൂരും കോഴിക്കോടും തിരുവനന്തപുരത്തും ഉദ്യോഗാർഥികൾ യാചനാ സമരം നടത്തി. തിരുവനന്തപുരത്ത് ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ യാചനാസമരവും മുട്ടിലിഴഞ്ഞു പ്രതിഷേധവും നടത്തി. സമരം നടക്കുന്നതിനിടെ പലരും കുഴഞ്ഞുവീണു. കുഴഞ്ഞു വീണവരെ പൊലീസ് ആശുപത്രയിലെത്തിച്ചു.
https://www.facebook.com/Malayalivartha