കൊച്ചിയുടെ ജലഗതാഗതമേഖലയ്ക്ക് കരുത്തേകാൻ ഇനിമുതൽ വാട്ടർ മെട്രോ... ആദ്യ റൂട്ടിന്റെയും ടെർമിനലുകളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു...

കൊച്ചി വാട്ടർ മെട്രോ ആദ്യ റൂട്ടിൻ്റെയും ടെർമിനലുകളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ജലഗതാഗത സംവിധാനമായ വാട്ടർ മെട്രോ രാജ്യത്തെ ആദ്യ ഭിന്നശേഷി സൗഹൃദ ഗതാഗത പദ്ധതിയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൊച്ചി നഗരത്തിന്റെയും ദ്വീപു നിവാസികളുടെയും യാത്രാ ദിശയിൽ തരംഗം സൃഷ്ടിക്കാനാകുന്ന വാട്ടർ മെട്രോ വ്യവസായ വികസനത്തിലും മുതൽക്കൂട്ടാവുന്ന പദ്ധതിയാണ് ഇത്.
ജല ഗതാഗതംകൂടുതൽ സൗകര്യപ്രദമാക്കുന്നതിനപ്പുറം പ്രധാന നദികളും കായലുകളും സഞ്ചാര യോഗ്യമാക്കുകയെന്ന വലിയ ലക്ഷ്യം കൂടി പദ്ധതിക്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പേട്ടയിൽ നിർമാണം പൂർത്തിയായ പനംകുറ്റി പുതിയ പാലത്തിനൊപ്പം വിവിധ കനാലുകളുടെ നവീകരണ പദ്ധതിയുടെയും പുനരധിവാസ സമുച്ചയത്തിന്റെ നിർമാണ ഉദ്ഘാടനവും മുഖ്യമന്ത്രി വിഡിയോ കോൺഫറൻസിങ്ങിലൂടെ നിർവ്വഹിച്ചു. ജനപ്രതിനിധികൾക്കൊപ്പം ജർമൻ അംബാസിഡറും ചടങ്ങിൽ സാക്ഷ്യം വഹിച്ചു.
മെട്രോ റെയിലിന് സമാനമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ടെർമിനലുകളാണ് വാട്ടർ മെട്രോക്കും ഉള്ളത്. 15 വ്യത്യസ്ത ജല പാതകളിലായി 38 സ്റ്റേഷനുകളുകളാണ് ഉണ്ടാവുന്നത്. ഒരു ലക്ഷത്തോളം വരുന്ന ദ്വീപ് നിവാസികളുടെ യാത്ര പ്രശ്‌നങ്ങൾക്ക് പരിഹാരമാവുന്ന പദ്ധതി പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കൂടി ബന്ധിപ്പിച്ചാകും സർവീസ് നടത്തുന്നത്. ഇൻഫോപാർക്ക്, സമാർട്ട് സിറ്റി എന്നിവിടങ്ങളിലേക്കും വാട്ടർ മെട്രോ എത്തുന്നതോടെ നഗരത്തിലെ വാഹനത്തിരക്കും മലിനീകരണവും ക്യായും. ബോട്ടുകളുടെ നിർമാണം കൊച്ചി കപ്പൽശാലയിൽ പൂർത്തിയായെങ്കിലും അടുത്ത മാസത്തോടെയാകും വാട്ടർ മെട്രോ സർവീസ് ആരംഭിക്കുക.
https://www.facebook.com/Malayalivartha























