ഇന്ധനവില തുടര്‍ച്ചയായി വര്‍ധിക്കുന്ന സാഹചര്യത്തിൽ പ്രതികരിച്ച് സംവിധായകന്‍ മേജര്‍ രവി

മേജര്‍ രവി വീണ്ടും വാര്‍ത്താതാരമാവുകയാണ്. ഇത്തവണ ഇരട്ടത്താപ്പുള്ള സഖാക്കന്‍മാര്‍ക്ക് പണി കൊടുത്താണ് മേജര്‍ വെടിപ്പൊട്ടിച്ചത്.
കേന്ദ്രം 20 കൂട്ടിയാല്‍ കേരളം 25 കൂട്ടുകല്ലേ, ഈ സംവിധാനം ജനം ചോദ്യം ചെയ്യണം. ഇന്ധനവിലക്കുതിപ്പില്‍ മേജര്‍ രവി നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഇത് ചിലരെ വെട്ടിലാക്കും. ഇന്ധനവില തുടര്‍ച്ചയായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പ്രതികരിച്ച് സംവിധായകന്‍ മേജര്‍ രവി വന്നത്. രാജ്യത്ത് പെട്രോള്‍ വില നൂറ് കടന്നതോടെയാണ് ഇന്ധനവില വര്‍ധനവില്‍ പ്രതികരണവുമായി സംവിധായകന്‍ രംഗത്തെത്തിയത്.
കേന്ദ്രം 20 കൂട്ടിയാല്‍ കേരളം 25 കൂട്ടുകല്ലേയെന്നും ഈ സംവിധാനമാണ് ജനം ചോദ്യം ചെയ്യേണ്ടതെന്നും മേജര്‍ രവി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് നമ്മളോട് അത്രയും ഇഷ്ടമുണ്ടെങ്കില്‍ സര്‍ക്കാരിനുള്ള ടാക്‌സ് വേണ്ടായെന്ന് പറയട്ടെയെന്നും അത് പറയുന്ന പാര്‍ട്ടിക്കാരനെ താന്‍ ഇന്നേ വരെ കണ്ടിട്ടില്ലായെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് ലൈവിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അത് പറയുന്ന ഏതെങ്കിലും ഒരു പാര്‍ട്ടിക്കാരനെ ഞാന്‍ ഇന്നേ വരെ കണ്ടിട്ടില്ല. എവിടെയൊക്കെ കൈയ്യിട്ടുവാരാം പറ്റുമെന്ന് നോക്കി. ഒന്നുമില്ലേല്‍ പോലീസുകാരോട് പറയും ഇത്ര പെറ്റിയടിച്ചിട്ട് വായെന്ന്. ആ പാവങ്ങള്‍ മനസ്സിലാമനസ്സോടെ പെറ്റിയടിക്കും. അവര്‍ക്കുമുണ്ടാകും സങ്കടം.
എങ്ങനെ ഞാനീ പാവപ്പെട്ടവരെ കൈയ്യില്‍ നിന്ന് പിടിച്ചുപറിക്കും. ഇതില്‍ ഒരു ചേഞ്ച് വരുത്തണമെന്നും നിങ്ങളുടെ അഭിപ്രായം അറിയണമെന്നും മേജര്‍ രവി പറയുന്നു. ബിജെപി പ്രവര്‍ത്തകനായിരുന്ന മേജര്‍ രവി കഴിഞ്ഞ ദിവസം ആണ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരള യാത്രാ എറണാകുളം ജില്ലയിലെത്തിയപ്പോള്‍ മേജര്‍ രവിയും തൃപ്പുണിത്തുറയില്‍ വെച്ച് മുഖ്യാതിഥിയായെത്തിയിരുന്നു. തുടര്‍ച്ചയായി ഇന്ധന വര്‍ധനവ് തുടരുന്നതിനിടെ ചരിത്രത്തില്‍ ആദ്യമായി പെട്രോള്‍ വില 100 രൂപയിലെത്തി.
മധ്യപ്രദേശിലെ ഷഹ്‌ദോല്‍, ഭോപാല്‍, അനുപ്പൂര്‍ എന്നീ ജില്ലകളിലും മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയിലുമാണ് എണ്ണവില ചരിത്രത്തിലാദ്യമായി നൂറ് കടന്നിട്ടുള്ളത്. പ്രീമിയം പെട്രോളിനാണ് ഈ വില. എണ്ണ വില വര്‍ധനവ് തുടരുന്നതിനിടെ എണ്ണക്കമ്പനികളുടെ സംഘടനയായ ഒഎംസി തുടര്‍ച്ചയായ അഞ്ചാം ദിവസവും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചിരുന്നു. ഇതാണ് ഇത്തരത്തില്‍ വില വര്‍ധനവിലേക്ക് നയിച്ചിട്ടുള്ളത്. ഏതായാലും പുതിയ പ്രതികരണത്തിന് സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്.
https://www.facebook.com/Malayalivartha