കേരളബാങ്കില്‍ 1850 പേരെ സ്ഥിരപ്പെടുത്താനുളള സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടി; പിഎസ്‌സി ലിസ്‌റ്റിലുളള ഉദ്യോഗാര്‍ത്ഥിയുടെ ഹർജിയിൽ സർക്കാർ തീരുമാനം സ്റ്റേ ചെയ്ത് ഹൈക്കോടതി

പുതുതായി പ്രവര്‍ത്തനമാരംഭിച്ച കേരളബാങ്കില്‍ 1850 പേരെ സ്ഥിരപ്പെടുത്താനുളള സര്‍ക്കാര്‍ തീരുമാനത്തിന് ഹൈക്കോടതിയുടെ തിരിച്ചടി.തീരുമാനം കോടതി സ്‌റ്റേ ചെയ്‌തു. പിഎസ്‌സി ലിസ്‌റ്റിലുളള ഉദ്യോഗാര്‍ത്ഥി നല്‍കിയ ഹര്‍ജിയിലാണ് സ്‌റ്റേ അനുവദിച്ചത്. മാനേജര്‍ ഉള്‍പ്പടെ വിവിധ തസ്‌തികകളിലേക്ക് നാളെ മുതല്‍ സ്ഥിരപ്പെടുത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.
കണ്ണൂര്‍ സ്വദേശിയും പി.എസ്.സി റാങ്ക് ലിസ്‌റ്റിലുളള ഉദ്യോഗാര്‍ത്ഥിയുമായ എ.ലിജിത്താണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. ജില്ലാ ബാങ്കുകളായി നിലനിന്നപ്പോള്‍ ഒഴിവുകള്‍ പി.എസ്.സിയ്‌ക്ക് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. എന്നാല്‍ 2019ല്‍ ഇവ ലയിച്ച് കേരളബാങ്കായപ്പോള്‍ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്‌തില്ല. പകരം ഇടക്കാല ഭരണസമിതി ചേര്‍ന്ന് കേരളബാങ്കിലേക്ക് 1850 താല്‍ക്കാലിക നിയമനം നടന്നു. ഇത് തനിക്ക് ഉള്‍പ്പടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസര നഷ്‌ടമാണെന്ന് കാട്ടിയാണ് ലിജിത്തിന്റെ ഹര്‍ജി.
കേസ് ഹൈക്കോടതി എടുത്തപ്പോള്‍ കോടതി സര്‍ക്കാരിനോട് ഇത്തരത്തില്‍ നിയമന ശുപാര്‍ശയെക്കുറിച്ച് ചോദിച്ചിരുന്നു. അത്തരം ശുപാര്‍ശയില്ലെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. എന്നാല്‍ ഉദ്യോഗാര്‍ത്ഥിയുടെ വക്കീല്‍ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയ ഉത്തരവിലെ പ്രശ്‌നം കോടതിയില്‍ അറിയിച്ചതോടെയാണ് പ്രശ്‌നം കണ്ടെത്തിയ കോടതി നിയമനങ്ങള്‍ സ്‌റ്റേ ചെയ്‌തത്.
https://www.facebook.com/Malayalivartha