മാണി സി കാപ്പന്‍ എന്‍ സി പിയില്‍ നിന്നും പുറത്ത്; നടപടി പാര്‍ട്ടി വിട്ട് യു ഡി എഫില്‍ എത്തിയ മാണി സി കാപ്പന്‍ പുതിയ പാര്‍ട്ടി രൂപീകരണത്തിനായി നീക്കം തുടങ്ങിയ സാഹചര്യത്തിൽ

പാലാ സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ എന്‍ സി പിയില്‍ നിന്നും യു ഡി എഫിലെത്തിയ മാണി സി കാപ്പനെ എന്‍ സി പി യില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി വിട്ട് യു ഡി എഫില്‍ എത്തിയ മാണി സി കാപ്പന്‍ പുതിയ പാര്‍ട്ടി രൂപീകരണത്തിനായി നീക്കം തുടങ്ങിയ സാഹചര്യത്തിലാണ് മാണി സി കാപ്പനെ എന്‍ സി പിയില്‍ നിന്നും പുറത്താക്കിയത്. ജില്ല കമ്മിറ്റികള്‍ പുന:സംഘടിപ്പിച്ചു പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് കാപ്പന്റെ നീക്കം.
ഈ മാസം 28 ന് മുന്‍പായി പുതുതായി രൂപീകരിക്കുന്ന പാര്‍ട്ടിയുടെ ജില്ല കമ്മിറ്റികള്‍ രൂപീകരിക്കാനാണ് നീക്കം. പാര്‍ട്ടിയുടെ ഭരണഘടന, കൊടി, പേര്, രജിസ്‌ട്രേഷന്‍ എന്നിവയും ഇതിനുള്ള തീര്‍പ്പാക്കാനാണ് നീക്കം. പുതുതായി രൂപീകരിക്കുന്ന പാര്‍ട്ടിയില്‍ മാണി സി കാപ്പന്‍ ചെയര്‍മാനും അഡ്വ. ബാബു കാര്‍ത്തികേയന്‍ കണ്‍വീനറുമായി പത്തംഗ സമിതിയാവും പുതിയ പാര്‍ട്ടിയുടെ രൂപീകരണത്തെ തുര്‍ന്നുള്ള തീരുമാനങ്ങള്‍ നടത്തുക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ അണിചേര്‍ന്നാണ് മാണി സി കാപ്പന്‍ യു ഡി എഫില്‍ ഭാഗമായത്.
https://www.facebook.com/Malayalivartha