കുട്ടികളുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടി..പണം വാങ്ങിയത് രഹ്നയുടെ അക്കൗണ്ടില്‍, കുട്ടികള്‍ക്ക് കുടയും വസ്ത്രവും വാങ്ങാനെന്ന പേരിലാണ് ഇവര്‍ ഒരു ലക്ഷത്തിലധികം രൂപ തട്ടിയെടടുത്തത്. ബിന്ദു തങ്കം കല്യാണിയുടെ തട്ടിപ്പിന്റെ രേഖകള്‍ അടക്കം കാനഡ സ്വദേശിയായ സിപി രിഷയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്..

അട്ടപ്പാടിയിലെ വനവാസികുട്ടികളുടെയും ദളിതരുടെയും പേരില്‍ ലക്ഷങ്ങള്‍ തട്ടിച്ചത് സിപിഎം ആക്ടിവിസ്റ്റും അധ്യാപികയുമായ ബിന്ദു തങ്കം കല്ല്യാണിയെന്ന് മുഖ്യധാരാ മാധ്യമങ്ങള്‍... കുട്ടികള്‍ക്ക് കുടയും വസ്ത്രവും വാങ്ങാനെന്ന പേരിലാണ് ഇവര്‍ ഒരു ലക്ഷത്തിലധികം രൂപ തട്ടിയെടടുത്തത്. തട്ടിപ്പിന്റെ രേഖകള്‍ അടക്കം കാനഡ സ്വദേശിയായ സിപി രിഷയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
ശബരിമല യുവതിപ്രവേശന വിധിവരുന്നതിന് മുമ്പ് നടത്തിയ തട്ടിപ്പില്‍ രഹ്നഫാത്തിമയും കൂട്ടുപ്രതിയാണ്. ഇക്കാര്യമെല്ലാം വിവരിച്ചുകൊണ്ട് രിഷ ഫേസ്ബുക്കില്‍ രംഗത്തെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയെന്നും അവര്‍ വ്യക്തമാക്കി. രിഷയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ബിന്ദു തങ്കം കല്യാണിയുടെ ഫേസ് ബുക്ക് പ്രൊഫൈല്‍ ലിങ്കും താഴെ ചേര്‍ക്കുന്നു... ഇനി ആരും ഇവരുടെ തട്ടിപ്പില്‍ വീഴാതിരിക്കട്ടെ... എന്ന് പറഞ്ഞാണ് പോസ്റ്റ്.
എന്റെ പേര് രിഷ. സി.പി. ഞാന്‍ കാനഡയില്‍ ആണ് താമസിയ്ക്കുന്നത്. അട്ടപ്പാടിയിലെ ആദിവാസി അമ്മമാര്‍ക്ക് വേണ്ടി ഇപ്പോഴും നല്ലരീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിയ്ക്കുന്ന ഒരു കുടനിര്‍മ്മാണ യൂണിറ്റിന്റെ പ്രവര്‍ത്തനം തുടങ്ങി വച്ച ഒരു സംഘടനയുടെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പേഴ്സില്‍ ഒരാള്‍ ആണ് ഞാന്‍.
അട്ടപ്പാടിയിലെ ഒരുപാട് അമ്മമാര്‍ക്ക് ആശ്വാസമായി ഇപ്പോഴും നല്ല രീതിയില്‍ ആ യൂണിറ്റ് പ്രവര്‍ത്തിയ്ക്കുന്നുണ്ട്. ഇപ്പോഴും നല്ല രീതിയില്‍ പല പ്രവര്‍ത്തനങ്ങളും ഞങ്ങളുടെ സംഘടന നടത്തുന്നുണ്ട്. അട്ടപ്പാടിയില്‍ ഉള്ള കുട്ടികളുടെ കൂടെ നില്‍ക്കുന്ന ബിന്ദുവിന്റെ ഫോട്ടോ കണ്ടിട്ടാണ് , അട്ടപ്പാടിയിലെ അമ്മമാര്‍ക്കും കുട്ടികള്‍ക്കും സഹായമാകുമല്ലോ എന്ന ചിന്തയില്‍ അവിടുന്ന് കുറച്ചു കുടകള്‍ ഞാന്‍ പേര്‍സണല്‍ ആയി വാങ്ങി കുട്ടികള്‍ക്ക് കൊടുക്കാം എന്ന ഉദ്ദേശവുമായി കുറച്ചു കുട്ടികളുടെ ലിസ്റ്റ് തരാമോ എന്ന ആവശ്യവുമായി ഞാന്‍ ബിന്ദു തങ്കം കല്യാണിയെ സമീപിച്ചത്.
ഫേസ്ബുക്ക് മെസഞ്ചര്‍ വഴി പരിചയപ്പെട്ടപ്പോൾ എന്നെ വഞ്ചിക്കുക എന്ന മുന്‍കൂര്‍ ഉദ്ദേശത്തോടു കൂടി ബിന്ദു വളരെ പ്ലാന്‍ഡ് ആയി ആ സമയം അവര്‍ അട്ടപ്പാടിയില്‍ ആണ് ജോലി ചെയ്യുന്നത് എന്ന് എന്നോടു കള്ളം പറഞ്ഞു .
കോയമ്പത്തൂര്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നു എന്ന് പറഞ്ഞത് കൊണ്ട് മാത്രം ആണ് അവര്‍ക്കു ഞാന്‍ പൈസ കൊടുക്കാന്‍ തയ്യാറായത് .അല്ലെങ്കില്‍ സാധനങ്ങള്‍ വാങ്ങി എത്തിയ്ക്കുക മാത്രമേ ചെയ്യുകയൊള്ളായിരുന്നു.അവിടെയും അവര്‍ വളരെ പ്ലാന്‍ഡ് ആയി എന്നെ കബളിപ്പിച്ചു. ഒറ്റ ദിവസത്തെ പരിചയത്തില്‍ ഒരു ഗവണ്‍മെന്റ് ടീച്ചര്‍ എന്ന വിശ്വാസത്തില്‍ ആണ് ഇതെല്ലാം ചെയ്തത്. അവര്‍ ആയി മുന്പരിചയമോ ഫ്രണ്ട്ഷിപ്പോ എനിയ്ക്കുണ്ടായിരുന്നില്ല.കുട്ടികളെ ഹെല്പ് ചെയ്യാന്‍ വേണ്ടി മാത്രം ഒരു ദിവസം സംസാരിച്ചു. അന്ന് തന്നെ പൈസയും കൊടുത്തു.
ഒരാഴ്ച കൂടി കഴിഞ്ഞപ്പോ ബിന്ദു എടുത്ത ഒരു ലോണിന്റെ പണം തിരികെ അടയ്ക്കാന്‍ അവര്‍ ബുദ്ധിമുട്ടുന്നു എന്നും ഉടന്‍ പണം അടച്ചില്ലെങ്കിൽ അവര്‍ പ്രശ്നത്തിലാകും എന്നും പറഞ്ഞു.കുറെ കഷ്ടപ്പാടുകള്‍ വിവരിച്ചു.രണ്ടു ലക്ഷം രൂപ കടമായി കൊടുക്കാമോ എന്ന് ചോദിച്ചു. പ്രോമിസറി നോട്ടും ചെക്കും ഒക്കെ തരാമെന്നും പറഞ്ഞു. ഒരിയ്ക്കല്‍ പോലും നേരിട്ട് ഫോണില്‍ പോലും സംസാരിച്ചിട്ടില്ലാത്ത , യാതൊരു വിധ പരിചയം ഇല്ലാത്ത ഒരു ആള്‍ക്ക് എങ്ങനെ രണ്ടു ലക്ഷം രൂപ കൊടുക്കും? എങ്കിലും അവരുടെ കഷ്ടപ്പാട് പറഞ്ഞപ്പോള്‍ ഒരു അന്‍പതിനായിരം രൂപ കൂടി കൊടുക്കാമെന്നു ഞാന്‍ സമ്മതിച്ചു .
സാലറി കിട്ടുമ്പോള്‍ ഉടന്‍ തന്നെ ആ പണം തിരികെ തരാമെന്നും പറഞ്ഞു. പെട്ടെന്നുള്ള സങ്കടം പറച്ചിലില്‍ സഹതാപം തോന്നി പണം അയച്ചു കൊടുത്തെങ്കിലും ,ഒരു പരിചയവും ഇല്ലാത്ത എന്നോട് പണം ആവശ്യപ്പെട്ടതില്‍ എന്തോ ഒരു പന്തികേട് തോന്നി
അവരോടു ഞാന്‍ കുട്ടികള്‍ക്ക് വേണ്ടി അയച്ചു കൊടുത്ത പണം ചിലവാക്കിയതിന്റെ ബില്ലുകള്‍ ആവശ്യപ്പെട്ടു .എല്ലാത്തിന്റെയും വ്യക്തമായ ബില്ലുകള്‍ നല്‍കാം എന്ന് പറഞ്ഞു പണം വാങ്ങിയ അവര്‍ ഒരു ലക്ഷം രൂപ കിട്ടി കഴിഞ്ഞ ശേഷം എന്റെ മെസ്സേജുകള്‍ക്കു മറുപടി നല്‍കാതെ ആയി.
അവര്‍ ജോലി ചെയ്യുന്ന സ്ഥലത്തു എന്റെ സുഹൃത്ത് നേരിട്ട് ചെന്ന് ബില്ലുകള്‍ വാങ്ങും എന്ന് പറഞ്ഞിട്ട് അവര്‍ അട്ടപ്പാടിയില്‍ എവിടെയാണ് ജോലി ചെയ്യുന്നത് എന്ന് ചോദിച്ചിട്ടു ബിന്ദു മറുപടി നല്‍കിയില്ല . പോലീസില്‍ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് വഴി അന്വേഷിച്ചപ്പോള്‍ ആണ് ബിന്ദു കോഴിക്കോട് ആണ് ജോലി ചെയ്യുന്നതെന്ന് മനസ്സിലായത്.
അട്ടപ്പാടിയിലെ സ്‌കൂളില്‍ ആണ് ജോലി ചെയ്യുന്നത് എന്ന് എന്നോട് കള്ളം പറഞ്ഞതാണെന്നും ബോധ്യപ്പെട്ടു .ഒടുവില്‍ ബിന്ദു ജോലി ചെയ്യുന്ന കോഴിക്കോട് സ്‌കൂളിലെ പ്രിന്സിപ്പാളിനോട് വിളിച്ചു വിവരങ്ങള്‍ പറഞ്ഞപ്പോള്‍ കേസ് കൊടുക്കുമെന്ന് പറഞ്ഞപ്പോള്‍ കുറെ മാസത്തിനു ശേഷം കടം വാങ്ങിയ അന്‍പതിനായിരം രൂപ തിരികെ എന്റെ നാട്ടിലെ അക്കൗണ്ടില്‍ ഇട്ടു തന്നു .
ബാക്കി അന്‍പതിനായിരം രൂപ എവിടെ എന്ന് ചോദിച്ചപ്പോള്‍ അതിനു കുട്ടികളെ സഹായിച്ചു എന്ന് പറഞ്ഞു രണ്ടു ബില്ലുകളും അയച്ചു തന്നു . ആ ബില്‍ പരിശോധിച്ചപ്പോള്‍ ആണ് അതും എന്നെ പറ്റിയ്ക്കാന്‍ ആയി തന്നതാണെന്നു മനസ്സിലായത്.
ക്യാമ്പിന്റെ സംഘാടകരോട് അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ബിന്ദുവിനു ആ ക്യാമ്പിന്റെ സംഘാടനം ആയി യാതൊരു ബന്ധവും ഇല്ലെന്നും അവര്‍ ഏതോ ഒരു ഊരിലെ കുറച്ചു കുട്ടികള്‍ ആയി അവിടെ വന്നു പങ്കെടുത്തു എന്ന് മാത്രമേ ഉള്ളൂ എന്നും. ഇതു കഴിഞ്ഞു കുറെ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആണ് ശബരിമല പോകാന്‍ ശ്രമിച്ച പ്രശ്നവുമായി ബന്ധപ്പെട്ടു ബിന്ദുവിനെ കോഴിക്കോട് നിന്നും അട്ടപ്പാടിയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തത് .
കോഴിക്കോട് ജോലി ചെയ്തിരുന്നപ്പോള്‍ പോലും അട്ടപ്പാടിയില്‍ ആണ് എന്ന കള്ളം പറഞ്ഞു ആദിവാസി കുട്ടികളുടെ പേരും പറഞ്ഞു ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നൊരാളെ അട്ടപ്പാടിയില്‍ ജോലി ചെയ്യാന്‍ അനുവദിയ്ക്കുന്നതിലെ റിസ്‌ക് ഗവണ്‍മെന്റ് ശ്രദ്ധിക്കേണ്ടതാണ്.
ഞാന്‍ വീണ്ടും എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു .യാതൊരു വിധ ബില്ലുകളും ഇല്ലാത്ത 25,000 രൂപ അവര്‍ തിരികെ തരാം എന്ന് എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലെ SI യോട് അവര്‍ സമ്മതിച്ചു .ഇത്രയധികം എന്നെ പറ്റിച്ച ബിന്ദുവിന്റെ കയ്യില്‍ നിന്നും ഞാന്‍ കൊടുത്ത മുഴുവന്‍ തുകയും തിരികെ തരണം എന്ന് ഞാന്‍ ആവശ്യപ്പെട്ടു .
അവരുടെ പേരില്‍ കേസ് കൊടുത്തു .അതിന്റെ നിയമ നടപടികള്‍ നടക്കുകയാണ്. വിദ്യാഭ്യാസ വകുപ്പിലും പരാതി കൊടുത്തിട്ടുണ്ട് .ജനങ്ങള്‍ വിശ്വസിക്കുകയും ബഹുമാനിയ്ക്കുകയും ചെയ്യുന്ന ഒരു പദവിയില്‍ ഇരുന്നുകൊണ്ട് ആ പദവി ദുരുപയോഗം ചെയ്തു പാവപ്പെട്ട ആദിവാസി കുട്ടികളുടെ പേരില്‍ ഈ രീതിയില്‍ തട്ടിപ്പു നടത്തുന്ന ബിന്ദു തങ്കം കല്യാണിക്കു എതിരെ നിയമ നടപടികള്‍ ഉടന്‍ ഉണ്ടാകും എന്ന് വിശ്വസിയ്ക്കുന്നു.
പൈസ കൊടുക്കും വരെ ഒരിയ്ക്കല്‍ പോലും ബിന്ദു ആയി ഞാന്‍ ഫോണില്‍ സംസാരിച്ചിട്ടില്ല .എല്ലാം ചാറ്റ് ആയിരുന്നു .ബിന്ദു ആയി നടത്തിയ ഫുള്‍ ചാറ്റിന്റെ തെളിവുകള്‍ ഞാന്‍ എറണാകുളം സൗത് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചിട്ടുണ്ട് . ഇനി ആരും അവരുടെ ഇത്തരം തട്ടിപ്പുകളില്‍ വീണു പണം നഷ്ടമാവാതിരിയ്ക്കാന്‍ വേണ്ടിയാണ് അവര്‍ നടത്തിയ ഇത്രയും വലിയൊരു തട്ടിപ്പു എല്ലാവരെയും അറിയിക്കാം എന്ന് ഞാന്‍ കരുതിയത്. ദയവായി എല്ലാവരും ശ്രദ്ധിക്കുക ..
https://www.facebook.com/Malayalivartha