കോവിഡ് കാലത്ത് സർക്കാർ ജീവനക്കാരിൽ നിന്നും പിടിച്ചു വെച്ച ശമ്പളം തിരികെ നൽകും

ഏറെ വിവാദമായ, കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിട്ട സാഹചര്യത്തില്‍ പിടിച്ചുവെച്ച സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം തിരിച്ചു നൽകാൻ മന്ത്രിസഭാ തീരുമാനം.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും മാറ്റിവച്ച ശമ്പളം തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങിയിരുന്നു.
2021 ഏപ്രില്‍ മുതല്‍ അഞ്ച് തവണകളായാണ് ശമ്പളം തിരിച്ചു നല്‍കുക. മാറ്റി വെച്ച ശമ്പളം പ്രൊവിഡൻറ് ഫണ്ടില്‍ ലയിപ്പിക്കാനും ജൂണ്‍ മുതല്‍ പിന്‍വലിക്കുന്നതിന് അനുവാദം നല്‍കാനുമായിരുന്നു നേരത്തെ തീരുമാനിച്ചത്.
അതേസമയം പി.എഫ് ഇല്ലാത്തവര്‍ക്ക് 2021 ജൂണ്‍ ഒന്നു മുതല്‍ തവണകളായി തിരിച്ചു നല്‍കും.
https://www.facebook.com/Malayalivartha