തൃശൂർ പൂരം നടത്തുന്നതിൽ തീരുമാനം സർക്കാർ പുറത്ത് വിട്ടു; ചടങ്ങുകൾ വെട്ടിക്കുറയ്ക്കാൻ ആകിലെന്ന് ദേവസ്വം

തൃശൂർ പൂരം എങ്ങനെ നടത്തണമെന്നതിൽ തീരുമാനം അറിയിച്ച് സർക്കാർ. പൂരത്തിലെ യാതൊരുവിധ ചടങ്ങും വെട്ടികുറയ്ക്കില്ലെന്നു ദേവസ്വങ്ങൾ അഭിപ്രായപ്പെട്ടു. പൂരം നടത്തിപ്പില്‍ യാതൊരു തരത്തിലും വെള്ളം ചേര്‍ക്കാനാകില്ലെന്നാണ് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളും 8 ഘടകക്ഷേത്രങ്ങളുടെയും ഉറച്ച നിലപാട്.
പൂരത്തിന്റെ വിളംബരം അറിയിച്ചുകൊണ്ട് തുടങ്ങുന്ന ചടങ്ങുകൾ ഒന്നും അവസാനിപ്പിക്കില്ല എന്ന തീരുമാനമാണ് അറിയിച്ചിരിക്കുന്നത്. എട്ടു ക്ഷേത്രങ്ങളിൽ നിന്നുള്ള ഘടക പൂരവും നടത്തണമെന്നുള്ള വാദമാണ് സംഘാടകർ ഉന്നയിച്ചിരിക്കുന്നത്. പൂരം വിളംബരം അറിയിച്ചുളള തെക്കേവാതില്‍ തള്ളിതുറക്കുന്നത് മുതലുളള 36 മണിക്കൂര്‍ നീളുന്ന ചടങ്ങുകൾ ഒന്നും വെട്ടികുറയ്ക്കരുതെന്ന ആവശ്യവും ഉന്നയിക്കുന്നുണ്ട്.
ഏപ്രില്‍ 23 നാണ് തൃശൂര്‍ പൂരം. പൂരം നടത്തിപ്പിനായി സര്‍ക്കാരില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങുമെന്നാണ് ജില്ലാ ഭരണകൂടം ഇപ്പോൾ അറിയിച്ചിരിക്കുന്നത്. അതെ സമയം കോവിഡ് മാനദണ്ഡങ്ങൾ മാറ്റിവെച്ച് തൃശൂർപൂരം മുൻ വർഷങ്ങളിലേതുപോലെ നടത്തണമെന്നുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് സംഘാടകർ. തെരഞ്ഞെടുപ്പ് അടുത്തിരിക്കയാണ് ഇത്തരത്തിൽ സംഘാടകരുടെ സമ്മർദ്ദ തന്ത്രം.
https://www.facebook.com/Malayalivartha

























