മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ പ്രേരിപ്പിച്ച കേസിൽ നിർണ്ണായക തീരുമാനം; ഇഡി ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുവാനുള്ള നിയമപരമായ അനുമതി ലഭിച്ചു

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ പ്രേരിപ്പിച്ച കേസിൽ ഇഡി ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുവാനുള്ള നിയമപരമായ അനുമതി ലഭിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സ്വര്‍ണക്കടത്ത്, ഹവാല കേസുകളിലെ പ്രതിയായ സ്വപ്‌നാ സുരേഷിനെ നിര്‍ബന്ധിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവുകൾ കിട്ടിയിരുന്നു.
ഇപ്പോൾ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലിസീന് നിയമപരമായ തടസ്സങ്ങൾ മാറിയിരിക്കുകയാണ് . ഹൈടെക് സെല്‍ എഎസ്പി ഇ എസ് ബിജുമോന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് ശ്രമിച്ചത് .
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കുമെതിരെ മൊഴി നല്‍കാന്‍ പ്രതി സ്വപ്‌ന സുരേഷിനെ നിർബന്ധിച്ചുവെന്ന് ഇഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. സ്വപ്‌നയുടേതെന്ന പേരില്‍ ഒരു ശബ്ദരേഖ പ്രചരിച്ചിരുന്നു . ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലായിരുന്നു കേസെടുക്കാന്‍ പോലിസ് വകുപ്പിന് നിയമോപദേശം കിട്ടിയത്.
ശബ്ദരേഖയുടെ നിര്‍മാണവും പ്രചരണവും അന്വേഷിച്ച ടീമിന്റെ തലപ്പത്തുള്ള വ്യക്തിയായിരുന്നു ബിജുമോന്‍. സ്വര്‍ണക്കടത്ത്, ഹവാല കേസുകളില്‍ പിണറായി വിജയനും ഏതാനും മന്ത്രിമാര്‍ക്കുെതിരെ മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നായിരുന്നു ഓഡിയോയില്‍ സ്വപ്‌ന പറയുന്നത്. എന്നാൽ പോലിസ് സ്വമേധയാ കേസെടുക്കുകയാണോയെന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല .
സ്വപ്‌ന ഇക്കാര്യത്തില്‍ നേരത്തെ ഒരു പരാതി ഉയർത്തിയിരുന്നു . എന്നാൽ സ്വപ്‌ന പരാതികളൊന്നും നല്‍കിയിട്ടില്ലെന്ന് ജയില്‍ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചിരുന്നുവത്രേ . സ്വര്‍ണക്കടത്ത്, കിഫ്ബി തുടങ്ങിയ വിഷയങ്ങളില്‍ മുഖ്യമന്ത്രിക്കെതിരേയും മന്ത്രിമാര്‍ക്കെതിരേയും ഇഡി രംഗത്തുവന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് കടുപ്പിക്കാന്‍ തീരുമാനമെടുത്തത്.
ഇഡി ഉദ്യോഗസ്ഥര്‍ക്ക് മുന്നേ കിഫ്ബി അധികൃതര്‍ ഹാജരാവേണ്ടതില്ലെന്നും സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു . മാത്രമല്ല കിഫ്ബി ഉദ്യോഗസ്ഥരെ മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ച് ഇഡിക്കെതിരേ കേസെടുക്കാനും സര്‍ക്കാര്‍ ശ്രമിച്ചു. അതിനിടയിൽ സ്വപ്‌നയുടേതെന്ന പേരില്‍ വിവാദ ശബ്ദരേഖ പുറത്തുവന്നിരിക്കുകയാണ് . മുഖ്യമന്ത്രിയ്‌ക്കെതിരേ മൊഴി നല്‍കാന്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌നാ സുരേഷിനെ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്ന് പോലിസ് ഉദ്യോഗസ്ഥയും മൊഴി നല്‍കിയിരിക്കുകയാണ്.
സ്വപ്‌നാ സുരേഷ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലായിരിക്കെ അവരുടെ സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലെ സിപിഒ സിജി വിജയന്‍ നല്‍കിയ മൊഴിയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സ്വപ്‌നയുടേതെന്ന പേരില്‍ പ്രചരിച്ച ശബ്ദരേഖ സംബന്ധിച്ച അന്വേഷണത്തിനിടെയായിരുന്നു ഉദ്യോഗസ്ഥ മൊഴി നല്‍കിയത്.
https://www.facebook.com/Malayalivartha

























