തിരഞ്ഞെടുപ്പ് കമ്മിഷനും റിസര്‍വ് ബാങ്കുമടക്കം ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം ബി.ജെ.പി. വരുതിയിലാക്കിയിട്ടുണ്ടെന്നും ഇനി ജുഡീഷ്യറിയേ ബാക്കിയുള്ളൂയെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍

നമ്മുടെ സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍ പറയുകയാണ് തിരഞ്ഞെടുപ്പ് കമ്മിഷനടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ബി.ജെ.പി. വരുതിയിലാക്കിയെന്ന്. അപ്പോള്‍ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി തന്നെ അധികാരത്തില്‍ വരുമെന്ന് അങ്ങ് ഉറപ്പിക്കാമല്ലോ അല്ലേ.
ഇനി മുഖ്യമന്ത്രി ശ്രീധരനാണോ അതോ മറ്റാരെങ്കിലുമാണോ ആകേണ്ടത് എന്നത് കൂടി വിജയരാഘവന്‍ സഖാവ് പറഞ്ഞാല്‍ മതി. അതല്ല തിരിച്ച് ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ ജനങ്ങള്‍ എന്ത് കരുതണം സഖാവെ.തിരഞ്ഞെടുപ്പ് കമ്മിഷനടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ എല്‍ഡിഎഫ് വരുതിയിലാക്കിയെന്നോ. ഇതേ തിരഞ്ഞെടുപ്പാണ് ജനങ്ങളുടെ ഉല്‍സവം.
അവിടെ ആര്‍ക്കും ആരെയും വരുതിയിലാക്കാനാവില്ലെന്ന് സാക്ഷാല്‍ വിജയരാഘവന്‍ സഖാവ് മനസിലാക്കിയാല്‍ നന്ന്. ഏതായാലും വിജയരാഘവന്റെ പുതിയ നിലപാട് വലിയ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. കാരണം പരാജയ ഭിതി തന്നെയാണ് ഇങ്ങനെയൊക്കെ സംസാരിപ്പിക്കുന്നത് എന്ന് തന്നെയാണ് വിലയിരുത്താന്‍. ഒരു വശത്ത് പട്ടികയിലെ ബന്ധുക്കളുടെ അിതിപ്രസരം, പൊന്നാനിയിലെ കലാപം ഇത് ഒരു വശത്ത്, മറുവശത്ത് സ്വര്‍ണ ഡോളര്‍ ഫോണ്‍ വിവാദങ്ങള്‍. സ്വാഭാവികമായും എന്തെങ്കിലുമൊക്കെ പറഞ്ഞില്ലെങ്കിലേ അതിശയമുള്ളൂ.
തിരഞ്ഞെടുപ്പ് കമ്മിഷനും റിസര്‍വ് ബാങ്കുമടക്കം ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം ബി.ജെ.പി. വരുതിയിലാക്കിയിട്ടുണ്ടെന്നും ഇനി ജുഡീഷ്യറിയേ ബാക്കിയുള്ളൂയെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞത്. സി.പി.എം മുഖപത്രത്തില്‍ എഴുതിയ 'അന്വേഷണ ഏജന്‍സികള്‍ ബിജെപിയുടെ ക്വട്ടേഷന്‍ സംഘമോ' എന്ന ലേഖനത്തിലാണ് വിജയരാഘവന്റെ ആരോപണം.
നീതിപൂര്‍വമായ തിരഞ്ഞെടുപ്പ് അസാധ്യമാക്കുന്ന രീതിയില്‍ കേന്ദ്ര ഏജന്‍സികളെ തുടലഴിച്ചുവിട്ടതിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍, മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ അന്വേഷണം തടയില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രതികരണമെന്നും അതില്‍ അത്ഭുതമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ബി.ജെ.പി. നേതൃത്വം കരുതിവച്ച ബോംബായിരുന്നു സ്വപ്നയുടെ രഹസ്യമൊഴി എന്നാലത് ചീറ്റിപ്പോയെന്നെുമൊക്കെ സഖാക്കന്‍മാര്‍ക്ക് പറഞ്ഞ് ആശ്വസിക്കാം.
പിന്നെ ഇനി ഒരു ചോദ്യം സഖാവ് വിജയരാഘവനോട് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആരെ അവതരിപ്പിക്കണമെന്ന് തര്‍ക്കിച്ച് ജനങ്ങളെ ചിരിപ്പിക്കുന്ന ബി.ജെ.പി.യെന്ന് പറയുന്നത് മനസിലായി. പൊന്നാനിയില്‍ എന്താ സംഭവിച്ചേ. വര്‍ഗീയ പാര്‍ട്ടിയെന്ന് ബി.ജെ.പിയെ വിളിക്കുന്ന സഖാവിന്റെ പാര്‍ട്ടി പൊന്നാനിയില്‍ ഹിന്ദു വോട്ടിനായി പണ്ട് ശ്രീരാമകൃഷ്ണനെ നിര്‍ത്തി.
ഇപ്പോള്‍ ഇതാ പൊന്നാനിയിലെ പ്രതിഷേധം സി പി എം നേതൃത്വത്തിന് നല്‍കുന്നത് പുതിയ വെല്ലുവിളി ജനങ്ങള്‍ക്ക് എല്ലാം മനസിലാക്കികൊടുത്തു. പി ശ്രീരാമകൃഷ്ണന് ഇളവ് നല്‍കും എന്ന പ്രതീക്ഷയിലിരുന്ന ജില്ലാ നേതൃത്വത്തിന് പി നന്ദകുമാറിന്റെ പേര് അംഗീകരിക്കുക മാത്രമായിരുന്നു ചെയ്യാന്‍ ഉണ്ടായിരുന്നത്. ജില്ലയില്‍ സംവരണ സീറ്റില്‍ ഒഴികെ മറ്റ് ഒരു സീറ്റിലും സി പി എമ്മിന് ഹിന്ദു സ്ഥാനാര്‍ഥി ഇല്ല എന്നത് ആണ് ഇതിന് കാരണമായത്.
പി ശ്രീരാമകൃഷ്ണനില്ലെങ്കില്‍ പകരം ടി എം സിദ്ദീഖ് മത്സരിക്കും എന്ന് തന്നെ ആയിരുന്നു പൊന്നാനിയിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ കണക്ക് കൂട്ടല്‍. അത് കൊണ്ട് തന്നെ സംസ്ഥാന നേതൃത്വം നന്ദകുമാറിന്റെ പേര് മുന്നോട്ട് വച്ചപ്പോള്‍ ആദ്യം ഫേസ്ബുക് വാളുകളിലും പിന്നീട് പൊന്നാനിയിലെ ഏരിയ കമ്മിറ്റി ഓഫീസ് മതിലിലും പ്രതിഷേധ സന്ദേശങ്ങള്‍ നിറഞ്ഞു തുടങ്ങി.
ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വം നല്‍കിയ നിര്‍ദേശം അംഗീകരിച്ചതോടെ ടി എം സിദ്ദീഖിന് അവസരം ലഭിക്കും എന്ന് കരുതിയവര്‍ക്ക് അത് കടുത്ത നിരാശ ആയി. പ്രതിഷേധം സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് സമൂഹ മധ്യത്തിലേക്കു എത്തിയത് അവിചാരിതമായി അല്ല.
അത് പൊന്നാനിക്കാരുടെ ഹൃദയ വികാരം ആയത് കൊണ്ടാണ്. ജാതി മത ചിന്തകള്‍ക്ക് അതീതമായ ഹൃദയ വികാരം കാണാന്‍ കഴിയാത്ത പാര്‍ട്ടി പറയുന്നു ബി.ജെ.പി വര്‍ഗീയ പാര്‍ട്ടിയാണെന്ന് ....
https://www.facebook.com/Malayalivartha

























