ഉസ്മാനെ അതും പൊളിഞ്ഞല്ലോ... പെന്‍ഷനും ശമ്പളവും മുന്‍കൂര്‍ നല്‍കി പാവങ്ങളെ കൈയ്യിലെടുക്കാന്‍ സര്‍ക്കാരിന്റെ ഒന്നൊന്നൊരു നീക്കം; ദുഃഖവെള്ളി, ഈസ്റ്റര്‍ ദിനങ്ങളില്‍ ട്രഷറി പ്രവര്‍ത്തിക്കും; ക്ഷേമപെന്‍ഷന്‍ കൂടി ഈ മാസം അവസാനം വിതരണം ചെയ്യാന്‍ തീരുമാനം; തെരഞ്ഞെടുപ്പ് പറഞ്ഞ് തടയിട്ടാല്‍ യുഡിഎഫിന്റെ കാര്യം പോക്ക്

തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷന്‍ നിര്‍ത്തുമെന്ന് എംഎം ഹസന്‍ പറഞ്ഞതിന്റെ ഫലം തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടതാണ്. അതുപോലൊരു സാഹചര്യമാണ് വരുന്നത്. പാവങ്ങളുടെ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച് വിതരണം ചെയ്യുകയാണ്.
അതും 3100 രൂപ. പക്ഷെ ഇതിലും യുഡിഎഫ് നേതാക്കള്‍ ഇടങ്കോലിട്ടാല്‍ എല്‍ഡിഎഫിന് ഇരട്ടി നേട്ടമാണ്. പാവങ്ങളുടെ പണം തടഞ്ഞെന്ന ലേബലും വരും. പാവങ്ങള്‍ മൊത്തം തിരിയും. അതിനാല്‍ മിണ്ടേണ്ട.
അടുത്ത മാസത്തെ ക്ഷേമപെന്‍ഷന്‍ കൂടി ഈ മാസം അവസാനം വിതരണം ചെയ്യാന്‍ തീരുമാനം. ശമ്പളവിതരണവും തിരഞ്ഞെടുപ്പ് ചെലവുകളും നടത്താ!ന്‍ ദുഃഖവെള്ളി, ഈസ്റ്റര്‍ ദിവസങ്ങളിലും ട്രഷറി പ്രവര്‍ത്തിക്കും. ശമ്പളവിതരണ സോഫ്റ്റ് വെയറായ സ്പാര്‍ക്കിലെ തകരാറുകള്‍ വിദഗ്ധരുടെ സഹായത്തോടെ പരിഹരിക്കാനും നടപടിയെടുത്തു.
വോട്ടെടുപ്പിന് മുമ്പ് ക്ഷേമപെന്‍ഷനും ശമ്പളവും ജനങ്ങളുെട കയ്യിലെത്തുന്നെന്ന് ഉറപ്പാക്കാനാണ് സര്‍ക്കാര്‍ നടപടി. ഇതിനായി ധനമന്ത്രി തോമസ് ഐസക് ധനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഈ മാസത്തെയും വിഷുവിന് മുമ്പ് നല്‍കാന്‍ തീരുമാനിച്ച അടുത്ത മാസത്തെയും ക്ഷേമപെന്‍ഷനാണ് അടുത്തയാഴ്ച വിതരണം ചെയ്യുന്നത്.
ഇതോടെ രണ്ടുമാസത്തെ പെന്‍ഷന്‍ ചേര്‍ത്ത് 3100 രൂപ അടുത്തയാഴ്ച ജനങ്ങളുടെ കയ്യിലെത്തും. അടുത്തമാസം വര്‍ധിപ്പിച്ച ശമ്പളമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത്. ഇതിനായി ഡി.എ കുടിശിക ബില്ലുകള്‍ ശമ്പളവിതരണ സോഫ്റ്റ് വെയറായ സ്പാര്‍ക്കില്‍ ചേര്‍ക്കുകയാണ്. ഇതോടൊപ്പം സ്പാര്‍ക്കിലെ തകരാറുകള്‍ പരിഹരിക്കാനും നടപടി തുടങ്ങി. തകരാര്‍ പരിഹരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് എന്‍.ഐ.സി അറിയിച്ചതിനെ തുടര്‍ന്ന് പുറത്തുനിന്നുള്ള വിദഗ്ധരുടെ സേവനം തേടി പ്രശ്‌നം പരിഹരിച്ചെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
ഗസറ്റഡ് റാങ്കിലുള്ളവരുടെ ശമ്പളം പരിഷ്‌കരിക്കുന്ന ജോലികള്‍വേഗത്തിലാക്കാന്‍ എജിയോട് അഭ്യര്‍ഥിക്കുകയും ചെയ്തു. സര്‍വീസ് പെന്‍ഷന്‍കാരുടെയും ട്രഷറി വഴി പെന്‍ഷന്‍ വാങ്ങുന്ന യുജിസി അധ്യാപകരുടെയും പെന്‍ഷന്‍ പരിഷ്‌കരിക്കുന്നതിനുള്ള നടപടികളും അന്തിമഘട്ടത്തിലാണ്. ഏപ്രിലിലെ ആദ്യ പ്രവൃത്തി ദിവസം തന്നെ വിതരണം ചെയ്യാനാണ് ശ്രമം. അടുത്തമാസം ആദ്യം പെസഹവ്യാഴം, ദുഃഖവെള്ളി, ഈസ്റ്റര്‍ അവധികള്‍ വരുന്നതിനാല്‍ തടസം േനരിടാതിരിക്കാന്‍ വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ട്രഷറി പ്രവര്‍ത്തിക്കും. ക്രിസ്ത്യന്‍ വിഭാഗങ്ങളിലുള്ള ജീവനക്കാര്‍ക്ക് നിയന്ത്രിത അവധി നല്‍കും.
ക്ഷേമ പെന്‍ഷന്‍ എല്‍ഡിഎഫിന് വളരെ ഗുണം ചെയ്‌തെന്ന കണ്ടെത്തലില്‍ പ്രകടന പ്ത്രികയിലും വലിയ പ്രാധാന്യമാണ് നല്‍കിയത്. വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ നല്‍കുമെന്ന് ഇടതുമുന്നണി പ്രകടനപത്രിക പറയുന്നു. ക്ഷേമപെന്‍ഷന്‍ ഘട്ടംഘട്ടമായി 2500 രൂപയാക്കും. ശബരിമലയിലെ നിലപാടെന്തെന്ന് വ്യക്തമാക്കാത്ത പ്രകടനപത്രിക എന്നാല്‍ എല്ലാമതങ്ങളുടെയും വിശ്വാസം സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇടതുമുന്നണി നേതൃത്വം നല്‍കുമെന്ന് പറയുന്നു.
പിണറായി സര്‍ക്കാരിന്റെ നേട്ടമായി പറയുന്ന ക്ഷേമപദ്ധതികളുടെ തുടര്‍ച്ചയാണ് ഇത്തവണത്തെ ഇടതുമുന്നണി പ്രകടനപത്രികയിലും. വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ നല്‍കുമെന്നതാണ് പ്രധാന വാഗ്ദാനം. ഇത് നടപ്പാക്കുന്നതെങ്ങനെയെന്ന് അധികാരം കിട്ടിയാല്‍ സര്‍ക്കാര്‍ തീരുമാനിക്കും.
ഘട്ടംഘട്ടമായി ക്ഷേമപെന്‍ഷന്‍ 1600ല്‍ നിന്ന് 2500 രൂപയാക്കും. 40 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. പരമദരിദ്രകുടുംബങ്ങളുടെ പട്ടിക തയ്യാറാക്കി 45 ലക്ഷം കുടുംബങ്ങള്‍ക്ക് ഒരുലക്ഷം മുതല്‍ 15 ലക്ഷം വരെ വികസനസഹായം നല്‍കും. റബറിന്റെ തറവില ഘട്ടംഘട്ടമായി 250 രൂപയാക്കും. കൃഷിക്കാരുടെ വരുമാനം 50 ശതമാനം വര്‍ധിപ്പിക്കും. അടുത്തവര്‍ഷം ഒന്നരലക്ഷം പുതിയ വീടുകള്‍ നിര്‍മിക്കും.
"
https://www.facebook.com/Malayalivartha


























