അമ്പലപ്പുഴയിൽ ബിജെപി സ്ഥാനാര്‍ത്ഥിക്കു നേരേ സിപിഎം ആക്രമണം... പരിക്കേറ്റ അനൂപ് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.... റോഡുകള്‍ ഉപരോധിച്ച് പ്രവര്‍ത്തകര്‍....

യുവമോര്‍ച്ച ദേശീയ സെക്രട്ടറിയും അമ്പലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ അനൂപ് ആന്റണിയെ സിപിഎം പ്രവർത്തകർ ആക്രമിച്ചതായി പരാതി. സാരമായി പരിക്കേറ്റ അനൂപിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വലിയചുടുകാട് പുന്നപ്ര–വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ആലപ്പുഴ മണ്ഡലം സ്ഥാനാർഥി സന്ദീപ് വാചസ്പതി പുഷ്പാർച്ചന നടത്തിയതിൽ പ്രതിഷേധിച്ചുള്ള എൽഡിഎഫ് പ്രവർത്തകരുടെ പ്രകടനം കടന്നു പോകുന്നതിനിടെ അവിടേക്ക് കാറിലെത്തിയ അനൂപിനു നേരെ മുല്ലയ്ക്കൽ ക്ഷേത്രത്തിനു സമീപം വച്ചാണു കയ്യേറ്റമുണ്ടായത്.
കാറില്‍ എത്തിയ അനൂപിനെ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി. സിപിഎം കൗൺസിലറുടെ നേതൃത്വത്തിലുള്ള സംഘം കാർ തടഞ്ഞ് പിടിച്ചിറക്കി ഉപദ്രവിക്കുകയായിരുന്നുവെന്ന് അനൂപും ആരോപിക്കുന്നു. തുടർന്ന് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട അനൂപിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവത്തിൽ പ്രതിഷേധിച്ചു ബിജെപി പ്രവർത്തകർ ജനറൽ ആശുപത്രി ജംഗ്ഷനിൽ റോഡ് ഉപരോധിച്ചത് ഇതുവഴിയുള്ള വാഹനഗതാഗതത്തെ ബാധിച്ചു. സിപിഎം കൗണ്‍സിലറായ ഷാനവാസിന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്നും ആരോപണമുണ്ട്. യാതൊരു പ്രകോപനവുമില്ലാതെയാണ് സിപിഎമ്മുകാര്‍ ആക്രമണം അഴിച്ചുവിട്ടതെന്ന് നാട്ടുകാര്‍ പറയുന്നത്.
അനൂപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ വലിയതോതില്‍ ആളുകള്‍ പങ്കെടുക്കുന്നത് എല്‍ഡിഎഫിനേയും യുഡിഎഫിനേയും വിളറിപിടിപ്പിച്ചിരിക്കുകയാണ്.
ഇതിനെ ഭാഗാമായാണ് സിപിഎം ഗുണ്ടകള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ ആക്രമിച്ചതെന്ന് ബിജെപി ജില്ലാനേതൃത്വം അറിയിച്ചു. അക്രമത്തിന് നേതൃത്വം കൊടുത്ത ഗുണ്ടകളെ ഉടന്‍ പോലീസ് അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എംവി ഗോപകുമാര്‍ ആവശ്യപ്പെട്ടു.
ഇടത് കേന്ദ്രങ്ങളെ ഞെട്ടിച്ച് പുന്നപ്ര - വയലാർ രക്തസാക്ഷിമണ്ഡപത്തിൽ ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി സന്ദീപ് വചാസ്പതി പുഷ്പാർച്ചന നടത്തിയത് ചര്‍ച്ചയായിരുന്നു.
പാവപ്പെട്ട തൊഴിലാളികളെ കബളിപ്പിച്ച് രക്തസാക്ഷികളാക്കിയതിന്‍റെ മറുപടിയാണ് പുഷ്പാർച്ചനയെന്നായിരുന്നു സന്ദീപ് പുഷ്പാർച്ചനയ്ക്ക് ശേഷം വ്യക്തമാക്കിയത്. എന്നാൽ ബോധപൂർവ്വം കലാപമുണ്ടാക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് സിപിഎമ്മും, രക്തസാക്ഷിമണ്ഡപത്തിൽ അതിക്രമിച്ച് കയറിയതിന് നിയമനടപടി സ്വീകരിക്കുമെന്ന് സിപിഐയും പ്രതികരിച്ചു.
ബിജെപി സിപിഎം അന്തർധാര വ്യക്തമാക്കുന്നതാണ് പുഷ്പാർച്ചനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബാലശങ്കർ പറയുന്ന കാര്യങ്ങൾ കൂടുതൽ കൂടുതൽ വ്യക്തമായി വരികയാണ്, ഇത് മതേതര വിശ്വാസികൾ തിരിച്ചറിയണമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം ആലപ്പുഴ നഗരത്തില്‍ സിപിഎം പ്രതിഷേധ പ്രകടനം നടത്തി .
https://www.facebook.com/Malayalivartha


























