ആരോഗ്യപ്രവർത്തകനെന്ന വ്യാജേന വീട്ടിലെത്തി വീട്ടമ്മയ്ക്ക് നേരെ ആക്രമണം; നാലര പവൻ സ്വർണ്ണം കവർന്നു

ആരോഗ്യപ്രവര്‍ത്തകനെന്ന വ്യാജേനയെത്തി വീട്ടിലെത്തി വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണാഭരണം കവര്‍ന്നു. ചോമ്പാല കല്ലാമല ദേവീകൃപയില്‍ സുലഭയുടെ (55 ) നാലര പാവമായിരുന്നു കവര്‍ന്നത്.ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം അരങ്ങേറിയത്.
ആരോഗ്യപ്രവർത്തകനെന്ന പേരിൽ വീട്ടിലെത്തിയ വ്യക്തി സുലഭയുടെ ഭര്‍ത്താവ് രവീന്ദ്രനോട് ഉടന്‍ വാക്സിനേഷനെടുക്കാനുളള ടോക്കനുവേണ്ടി പഞ്ചായത്തിലെത്തണമെന്നും താൻ പഞ്ചായത്തിൽ നിന്നും വരുന്നതാണെന്നും അറിയിച്ചു. ഇതനുസരിച്ച് രവീന്ദ്രന് പുറത്തേക്കുപോയ സമയത്താണ് സുലഭയുടെ കഴുത്തിലെ ആഭരണം കവരാന്‍ ശ്രമിക്കുന്നത്.
സുലഭയുമായുള്ള മൽപിടിത്തത്തിനിടയിൽ കൈയിലുള്ള ആയുധം ഉപയോഗിച്ച് മുഖത്തും കഴുത്തിലും ഇടിക്കുകയും ചെയ്തു. സുലഭയുടെ നിലവിളികേട്ട് ഓടിയെത്തിയ അയൽവാസികൾ ചോരയില്‍ കുളിച്ചുനില്ക്കുന്ന സുലഭയെയാണ് കണ്ടത്. മോഷ്ടാവ് ഉടന്‍ ആഭരണവുമായി ഓടി രക്ഷപെടുകയും ചെയ്തു. സംഭവസമയത്ത് വീട്ടില്‍ വൃദ്ധയായ മാതാവ് മാത്രമായിരുന്നു ഉണ്ടായിരുന്നത്.
ഈ സമയത്ത്, അപരിചിതരായ രണ്ടുപേര്‍ ഇതുവഴി നടന്നുപോകുന്നത് കണ്ടതായി പറഞ്ഞു. നാട്ടുകാരും ചോമ്പാല പൊലീസും ചേര്‍ന്നാണ് സുലഭയെ വടകരയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചത്. പിന്നീട് കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ചോമ്പാല സി.ഐ. ശിവന് ചോടത്ത്, എസ്.ഐ കെ.വി. ഉമേഷ്, ഡിവൈ.എസ്.പി മൂസ വള്ളിക്കാടന്, സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി സലീഷ് തുടങ്ങിയവര്‍ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha


























