ഐ ഫോണ്‍ വിവാദത്തില്‍ കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനിക്ക് വീണ്ടും കസ്റ്റംസ് നോട്ടിസ് അയച്ചു ; 23ന് കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ ഹാജരാകണം ; നോട്ടിസ് കൈപ്പറ്റിയില്ലെങ്കില്‍ ജാമ്യമില്ലാ വാറന്റിന് കോടതിയെ സമീപിച്ചേക്കും

ഐഫോൺ വിവാദത്തിൽ കോടിയേരി ബാലകൃഷ്ണനെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ ഇടപെട്ടതിന് പിന്നാലെ വമ്പൻ ആശയക്കുഴപ്പങ്ങളും പൊട്ടിത്തെറികളും ആണ് രാഷ്ട്രീയ ലോകത്ത് നടന്നത്. കേസിൽ ഹാജരാകാൻ നോട്ടീസ് അയച്ചു എന്നത് ഒരു വശത്ത്.
വിവാദങ്ങൾ ഉയർന്നപ്പോൾ ഞങ്ങൾക്ക് നോട്ടീസ് കിട്ടിയിട്ടില്ല എന്ന വാദത്തിൽ ആയിരുന്നു കോടിയേരി കുടുംബം. എന്നാൽ വീണ്ടും നോട്ടീസ് അയക്കാൻ ഇഡി തീരുമാനിച്ചിരുന്നു.
ഐ ഫോണ്‍ വിവാദത്തില്‍ കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനിക്ക് വീണ്ടും കസ്റ്റംസ് നോട്ടിസ് അയച്ചിരിക്കുകയാണ്. 23ന് കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ ഹാജരാകാനാണ് നിര്‍ദേശം. നോട്ടിസ് കൈപ്പറ്റിയില്ലെങ്കില്‍ ജാമ്യമില്ലാ വാറന്റിന് കോടതിയെ സമീപിച്ചേക്കും.
ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ നേടിയ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ കോണ്‍സുലേറ്റ് ജനറലിന് നല്‍കിയ ഫോണ്‍ ഉപയോഗിച്ചത് വിനോദിനിയാണെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു.
ഐഫോൺ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് വിനോദിനിനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ നേരത്തെ വിളിപ്പിച്ചിരുന്നു. എന്നാൽ നോട്ടീസ് കയ്യിൽ കിട്ടിയിട്ടില്ല എന്ന് പറഞ്ഞു വിനോദിനി കസ്റ്റംസിനു മുന്നിൽ ഹാജരായില്ല. പക്ഷേ ഞങ്ങൾ നോട്ടീസയച്ചു എന്ന വാദത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു കസ്റ്റംമസ്.
ഞങ്ങൾ തപാലിൽ അയച്ചതാണ് എന്നാണ്''- കസ്റ്റംസ് പറയുന്നത്. ''എന്നാൽ എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല''എന്ന് - വിനോദിനി ബാലകൃഷ്ണനും പറഞ്ഞിരുന്നു .
സാധാരണഗതിയിൽ ഒരാൾക്ക് ചോദ്യംചെയ്യലിനായി മൂന്നുതവണയാണ് നോട്ടീസ് അയക്കാറുള്ളത്. തുടർന്നും ഹാജരായില്ലെങ്കിൽ കോടതിയെ സമീപിക്കൽ അടക്കമുള്ള കടുത്ത നടപടികളിലേക്കു പോകുമെന്നാണു സൂചന. കോടിയേരിയും കുടുംബവും നിയമോപദേശം തേടാനുള്ള സമയമെടുക്കുന്നതിനാലാണ് ഹാജരാവാത്തതെന്നാണ് കസ്റ്റംസ് കരുതുന്നത്.
ലൈഫ്മിഷൻ കരാറുമായി ബന്ധപ്പെട്ട് യൂണിടാക് ബിൽഡേഴ്സ് എം.ഡി. സന്തോഷ് ഈപ്പൻ യു.എ.ഇ. കോൺസുലേറ്റിലേക്കു നൽകിയ ഏഴ് ഐ-ഫോണുകളിൽ ഒന്ന് വിനോദിനിയാണ് ഉപയോഗിക്കുന്നതെന്ന ആരോപണമാണ് കസ്റ്റംസ് ഉന്നയിച്ചത്.
സ്വർണക്കടത്ത് പ്രതി സ്വപ്നാ സുരേഷ് മുഖാന്തരമാണ് ഐ-ഫോണുകളെല്ലാം നൽകിയതെന്ന സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലും വന്നതോടെ ഫോൺ വിനോദിനിയുടെ കൈയിൽ എങ്ങനെയെത്തിയെന്ന ചോദ്യമുയരുകയായിരുന്നു
.
കസ്റ്റംസ് ആയിരിക്കും ആദ്യം വിനോദിനി യെ ചോദ്യം ചെയ്യുക. കസ്റ്റമസ് ചോദ്യം ചെയ്താൽ ഉടനെ വിനോദിനി ബാലകൃഷ്ണന്റെ മൊഴിയെടുക്കാൻ ഇഡിയുടെ കൊച്ചി, ബെംഗളൂരു യൂണിറ്റുകൾ തയാറെടുക്കുകയാണ് .
https://www.facebook.com/Malayalivartha


























