വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടിസ്; ഐ ഫോണ്‍ വിവാദം കത്തിപടരുന്നു

ഐ ഫോണ്‍ വിവാദത്തില്‍ സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടിസ് അയച്ചു. ഈ മാസം 23ന് കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ നോട്ടിസില്‍ ആവശ്യം.
നോട്ടിസ് കൈപ്പറ്റിയില്ലെങ്കില്‍ കോടതിയെ സമീപിച്ച് വാറന്റ് വാങ്ങാനും നീക്കമുണ്ട്. യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണ്‍ വിനോദിനി ഉപയോഗിച്ചതായി ഇ ഡി കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്തെ എകെജി ഫ് ളാറ്റ് വിലാസത്തിലാണ് ഇത്തവണ നോട്ടിസ് അയച്ചിരിക്കുന്നത്.
സന്തോഷ് ഈപ്പന്‍ വാങ്ങിയ ആറ് ഐഫോണുകളില്‍ ഒന്ന് വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചിരുന്നു എന്നായിരുന്നു കസ്റ്റംസ് കണ്ടെത്തല്‍. ഫോണ്‍ എങ്ങനെ ലഭിച്ചു, പിന്നീട് ആര്‍ക്കാണ് കൈമാറിയത് തുടങ്ങിയ കാര്യങ്ങളാണ് കസ്റ്റംസ് പ്രധാനമായും അന്വേഷിക്കുന്നത്.
എന്നാൽ, യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സമ്മാനിച്ച ഐ ഫോൺ തന്റെ കെവശമുണ്ടെന്ന മാധ്യമവാർത്തകളുടെ നിജസ്ഥിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി സംസ്ഥാന പോലീസ് മേധാവിക്ക് മുൻപ് പരാതി നൽകിയിരുന്നു. വിവാദ ഇടപാടിലെ ഐ ഫോണിൽ തന്റെ സിംകാർഡ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് സാങ്കേതികമായി പരിശോധിക്കണമെന്നാണ് ആവശ്യം.
സ്വന്തം ഫോൺ നമ്പർ സഹിതമാണ് പരാതി നൽകിയിരുന്നത്. ഉപയോഗിക്കുന്ന ഫോൺ പണം കൊടുത്തു വാങ്ങിയതാണ്. ഇതിന്റെ ബില്ലും കൈവശമുണ്ട്. വാർത്തകളിൽ പറയുന്ന കോഡിലുള്ള ഫോൺ വീട്ടിൽ ആരുടേയും കൈവശമില്ല. കഴിഞ്ഞദിവസം മാധ്യമങ്ങളിൽ വന്ന വാർത്ത തന്റെ വ്യക്തിപരമായി അപമാനിക്കുന്നതാണെന്നും പരാതിയിൽ പറഞ്ഞിരുന്നു.
കസ്റ്റംസ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണ്. എന്നാൽ നോട്ടീസ് ലഭിക്കാത്തതിനാൽ അവരെ സമീപിക്കാനാകില്ല എന്നു പറഞ്ഞ വിനോദിനി, നോട്ടിസ് അയച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. നോട്ടിസ് ലഭിച്ചില്ലെന്നായിരുന്നു വിശദീകരണം. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് അഞ്ച് ഐ ഫോണുകളാണ് സന്തോഷ് ഈപ്പന്‍ വാങ്ങിയിരുന്നത്.
ഇതില്‍ ഏറ്റവും വില കൂടിയ ഐഫോണാണ് വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചിരുന്നതെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. ഐഎംഇഐ നമ്പര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. സ്വര്‍ണക്കടത്ത് കേസ് വിവാദമായതോടെ ഫോണ്‍ കൈമാറുകയായിരുന്നുവെന്നാണ് കസ്റ്റംസ് നല്‍കുന്ന വിവരം.
https://www.facebook.com/Malayalivartha


























