കാറില്‍ മാരകമായ മയക്കുമരുന്ന് കടത്തുന്നതിനിടെ രണ്ട് യുവാക്കള്‍ പിടിയില്‍

കാറില്‍ മാരകമായ മയക്കുമരുന്ന് കടത്തുന്നതിനിടെ രണ്ട് യുവാക്കള്‍ പിടിയില്‍. ഇരിക്കൂര്‍ ശ്രീകണ്ഠപുരം റേഞ്ച് എക്‌സൈാണ് അറസ്റ്റ് ചെയ്തത്. രിക്കൂര്‍ പെരുവളത്ത് പറമ്ബിലെ മഠത്തില്‍ ഹൗസില്‍ പി.പി. അബ്ദുല്‍ ഹമീദ് (42), പഴയങ്ങാടി മുട്ടത്തെ സി. അനീസ് (36) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ സി. രഞ്ജിത്തി!!െന്റ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഇവരില്‍നിന്ന് 20 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്തിയ കാറും കസ്റ്റഡിയിലെടുത്തു.ഉത്തര മേഖല സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ എം.ദിലീപ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ പി.പി. രജിരാഗ് എന്നിവര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തി!!െന്റ അടിസ്ഥാനത്തിലാണ് യുവാക്കളെ പിടികൂടിയത്.
ജില്ലയിലെ ലഹരി കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് എക്‌സൈസ് പറഞ്ഞു. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് യുവാക്കള്‍ നിരീക്ഷണത്തിലായിരുന്നു.ന്യൂ ജെന്‍ മയക്കുമരുന്ന് വിഭാഗത്തില്‍പെട്ട എം.ഡി .എം.എ യുവതലമുറയില്‍ വ്യാപകമാകുന്നുവെന്ന് കണ്ടെത്തിയിരുന്നു.
ഇതി!!െന്റ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം സംസ്ഥാനത്തുടനീളം പരിശോധന ശക്തമാക്കിയിരുന്നു. യുവാക്കളെ ചോദ്യം ചെയ്തതില്‍നിന്ന് ലഹരി കടത്ത് സംഘത്തെ കുറിച്ച് നിര്‍ണായക വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികളെ തളിപ്പറമ്ബ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. തുടര്‍നടപടികള്‍ വടകര എന്‍.ഡി.പി.എസ് കോടതിയില്‍ നടക്കും.
https://www.facebook.com/Malayalivartha


























