'കേരളത്തില്‍ മത്സരിക്കരുതെന്ന് രാഹുല്‍ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു'; രാഹുല്‍ഗാന്ധി കേരളത്തില്‍ മത്സരിച്ചത് ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണമായെന്ന് പി സി ചാക്കോ

ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി കേരളത്തില്‍ മത്സരിച്ചത് ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണമായെന്ന് പി സി ചാക്കോ പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്കെതിരെ മത്സരിച്ചത് തെറ്റായ സന്ദേശം നല്‍കി. കേരളത്തില്‍നിന്ന് മത്സരിക്കരുതെന്ന് രാഹുല്‍ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. ആദര്‍ശങ്ങളെ സ്നേഹിക്കുന്നവര്‍ക്ക് കമ്യൂണിസ്റ്റ് വിരുദ്ധരാകാന്‍ സാധിക്കില്ലെന്നും എന്‍സിപി സംസ്ഥാന കമ്മിറ്റി ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ പി സി ചാക്കോ പറഞ്ഞു.
ഇന്ത്യയുടെ മതേതരത്വത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന ബിജെപിക്കെതിരെ പോരാടാന്‍ കോണ്‍ഗ്രസിന് കഴിയില്ല. തട്ടുകടകളില്‍ കയറിയും കടലില്‍ ചാടിയും സമയം കളയുന്ന രാഹുല്‍ഗാന്ധിക്കും കോണ്‍ഗ്രസിനും അതിനുള്ള കരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി എ കെ ശശീന്ദ്രന്‍ അധ്യക്ഷനായി.
https://www.facebook.com/Malayalivartha

























