ഒരു മുഖ്യമന്ത്രിയും ചെയ്യാത്ത കൊള്ളക്കാരന്റെ റോളില്‍ ഭരണം നടത്തിയ ആദ്യത്തെയാളാണ് പിണറായി വിജയന്‍; യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ പിണറായി വിജയനെ കല്‍ത്തുറുങ്കിലടക്കുമെന്ന് കെ. സുധാകരന്‍

യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ പിണറായി വിജയനെ കല്‍ത്തുറുങ്കിലടക്കുമെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റ് കെ. സുധാകരന്‍ എം.പി. ശ്രീകണ്ഠപുരത്ത് ഇരിക്കൂര്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി സജീവ് ജോസഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഒരു സംസ്ഥാനത്തെ ഒരു മുഖ്യമന്ത്രിയും ചെയ്യാത്ത കൊള്ളക്കാരെന്‍റ റോളില്‍ ഭരണം നടത്തിയ ആദ്യത്തെയാളാണ് പിണറായി വിജയന്‍. രാജ്യത്തെ ഒമ്ബത് അന്വേഷണ ഏജന്‍സികളും മുഖ്യമന്ത്രിയുടെ ഓഫിസില്‍ കയറിയിറങ്ങി. പാവപ്പെട്ടവര്‍ക്ക് ഒന്നും നല്‍കാതെ അയാള്‍ ആഡംബരജീവിതം നയിക്കുകയാണ്. പിണറായിയുടെ വികൃതമുഖം വേണ്ട രീതിയില്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയാത്തതാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിെന്‍റ പരാജയത്തിന് കാരണം. പലതും നമുക്ക് ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കുന്നില്ലെന്നും സുധാകരകന്‍ ആഞ്ഞടിച്ചു.
പത്രമാധ്യമങ്ങളിലൂടെ സ്വര്‍ണക്കടത്തും മറ്റും അറിയുന്നത് 40 ശതമാനത്തോളം പേര്‍ മാത്രമാണ്. ബാക്കിയുള്ളവരിലേക്ക് നമ്മള്‍ എത്തിക്കണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് കാരണം നമുക്കതിന് സാധിച്ചില്ല. എന്നാല്‍, സി.പി.എം തന്ത്രപരമായി ഇതിന് പരിഹാരം കണ്ടെത്തി. കോവിഡ് ഘട്ടത്തില്‍ ഒരുപാട് വളന്‍റിയര്‍മാരെ ഉണ്ടാക്കി അവരിലൂടെ കിറ്റും മരുന്നും പെന്‍ഷനും വിതരണം ചെയ്തു. വളരെ പ്ലാന്‍ ചെയ്ത ഈ പ്രവര്‍ത്തനത്തിന് മുന്നില്‍ നമ്മള്‍ നിശ്ചലരായി. ഡി.വൈ.എഫ്.ഐയുടെ കുട്ടികള്‍ക്കു മാത്രമാണ് സര്‍ക്കാര്‍ വളന്‍റിയര്‍ കാര്‍ഡ് നല്‍കിയത്. ഇതുമൂലം ജനങ്ങളില്‍നിന്ന് നമ്മള്‍ അകന്നുപോയി. ഇതുമാറ്റി ജനങ്ങളോട് അടുത്ത് ഇടപഴകി പ്രവര്‍ത്തനം നടത്തണമെന്നും ഇരിക്കൂറില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























