കോഴിക്കോട് ഒലിച്ചുപോയി... എല്ലാ സര്‍വേകളിലും ചെന്നിത്തലയെ മഷിയിട്ട് നോക്കിയാലും കാണാനില്ല; അതിനെയെല്ലാം തള്ളിക്കളഞ്ഞ് മനോരമ ഫലം വരുമെന്ന് കാത്തിരുന്ന ചെന്നിത്തലയ്ക്ക് ഇരുട്ടടി; 32 നിയോജകമണ്ഡലത്തില്‍ യുഡിഎഫിന് കിട്ടുന്നത് വെറും നാലത്രെ; അതും ഉറപ്പില്ല; കോഴിക്കോടും വയനാട്ടും കണ്ണൂരും എല്‍ഡിഎഫിന്റെ തേരോട്ടം

ഇങ്ങനേയുമുണ്ടോ സര്‍വേകള്‍. അടിയന്തരമായി സര്‍വേകള്‍ നിര്‍ത്തിയില്ലെങ്കില്‍ ചെന്നിത്തലയ്ക്ക് കിട്ടാനുള്ള ബാക്കി വോട്ടുകള്‍ കൂടി ചോര്‍ന്നുപോകും.
പിണറായിയുടെ കൈയ്യില്‍ നിന്നും പണം വാങ്ങി പരസ്യോം നല്‍കി ഇങ്ങനെ സുഖിപ്പിക്കല്‍ സര്‍വേ നടത്തരുതെന്ന് ഇന്നലെ തന്നെ ചെന്നിത്തല നിലവിളിച്ചതാണ്. ചെന്നിത്തലയ്ക്ക് പിന്നാലെ മുല്ലപ്പള്ളിയും രംഗത്തെത്തി.
ഇന്നലെ മനോരമ സര്‍വേ ആരംഭിച്ചതും ജോണി ലൂക്കോസ് ചെന്നിത്തല പറഞ്ഞത് ന്യായമെന്ന് പറഞ്ഞാണ് തുടങ്ങിയത്. അതോടെ സഖാക്കള്‍ ഉറപ്പിച്ചു മനോരമയുടെ സര്‍വേയല്ലേ. ഉറപ്പായും എങ്ങനേയെങ്കിലും സര്‍വേയില്‍ യുഡിഎഫിനെ അധികാരത്തിലെത്തിക്കുമെന്ന്.
എന്നാല്‍ മലബാറിലെ പ്രധാന മണ്ഡലങ്ങളില്‍ യുഡിഎഫ് ഒലിച്ചു പോകുന്ന കാഴ്ചയാണ് കണ്ടത്. 32 നിയോജകമണ്ഡലത്തില്‍ യുഡിഎഫിന് കിട്ടുന്നത് വെറും നാലത്രെ. 27 ഉം എല്‍ഡിഎഫ് കൊണ്ടുപോയി. ഒരെണ്ണം ബിജെപിക്ക്. കോഴിക്കോട് 13ല്‍ 13ഉം വയനാട്ടില്‍ മൂന്നില്‍ മൂന്നും കണ്ണൂരില്‍ 11ല്‍ 9ഉം എല്‍ഡിഎഫിനാണ്. അതോടെ ചെന്നിത്തല ഫ്‌ളാറ്റ്.
കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂറും അഴീക്കോടും യുഡിഎഫ് നിലനിര്‍ത്തുമെന്ന് മനോരമ ന്യൂസ് വിഎംആര്‍ അഭിപ്രായ സര്‍വേഫലം. ഇരിക്കൂറില്‍ കനത്ത പോരാട്ടം;
യുഡിഎഫ് എല്‍ഡിഎഫ് വ്യത്യാസം 3.56 % മാത്രമാണ്. കണ്ണൂര്‍, കല്ല്യാശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂര്‍, ധര്‍മ്മടം, തലശ്ശേരി, മട്ടന്നൂര്‍, പേരാവൂര്‍ മണ്ഡലങ്ങള്‍ എല്‍ഡിഎഫിനാണ് സാധ്യത പ്രവചിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ ആകെ 11 മണ്ഡലങ്ങളില്‍ 9 ഇടത്തും എല്‍ഡിഎഫിനാണ് സാധ്യത. രണ്ടിടത്ത് യുഡിഎഫിന് വിജയസാധ്യത.
കോഴിക്കോട് ജില്ലയില്‍ എല്‍ഡിഎഫ് എല്ലാ സീറ്റിലും മുന്നിലെന്ന് മനോരമ ന്യൂസ് വിഎംആര്‍ അഭിപ്രായ സര്‍വേ. ജില്ലയിലെ വോട്ടുവിഹിതം ഇങ്ങനെ: എല്‍ഡിഎഫ് 47.94 ശതമാനം വോട്ട്. യുഡിഎഫ് 33.60 ശതമാനം വോട്ട്. എന്‍ഡിഎ 14.93 ശതമാനം വോട്ട്. മറ്റുള്ളവര്‍ 3.54 ശതമാനം വോട്ട്. സര്‍വേ പ്രകാരം ജില്ലയില്‍ വോട്ട് വിഹിതത്തില്‍ എല്‍ഡിഎഫിന് മികച്ച ലീഡാണുള്ളത്.
എല്‍ഡിഎഫിന് യുഡിഎഫിനുമേല്‍ 14.34 ശതമാനം ലീഡുണ്ട്. ഏറ്റവും ശ്രദ്ധേയമായ പോരാട്ടം കോഴിക്കോട് നോര്‍ത്ത്, സൗത്ത്, എലത്തൂര്‍ മണ്ഡലങ്ങളിലാണ്. കോഴിക്കോട് നോര്‍ത്തിലും എലത്തൂരിലും എല്‍ഡിഎഫിന് പിന്നിലെങ്കിലും എന്‍ഡിഎയും യുഡിഎഫും ഒപ്പത്തിനൊപ്പം. കൊടുവള്ളിയില്‍ കാരാട്ട് റസാഖ് കനത്ത മത്സരം നേരിടുമെന്നും സര്‍വേ പ്രവചിക്കുന്നു.
കാസര്‍കോട് ജില്ലയില്‍ രണ്ട് സീറ്റുകളില്‍ യുഡിഎഫിനും രണ്ട് സീറ്റുകളില്‍ എല്‍ഡിഎഫിനും സാധ്യത പ്രവചിച്ച് മനോരമ ന്യൂസ്–വി.എം.ആര്‍ അഭിപ്രായ സര്‍വേ ഫലം. മഞ്ചേശ്വരത്ത് ബിജെപി മുന്നേറ്റത്തിന് സാധ്യതയെന്ന് സര്‍വേ പറയുന്നു. തൃക്കരിപ്പൂരില്‍ കനത്ത പോരാട്ടം നടക്കുമെന്ന് പറയുന്ന സര്‍വേ യുഡിഎഫിന് നേരിയ മേല്‍ക്കൈയും പ്രവചിക്കുന്നു. ഉദുമയിലും കാഞ്ഞങ്ങാട്ടും സര്‍വേ എല്‍ഡിഎഫിന് സാധ്യത കല്‍പിക്കുന്നു.
വയനാട് ജില്ലയില്‍ എല്‍ഡിഎഫിന് സമ്പൂര്‍ണ ആധിപത്യമെന്ന് മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വേ. സുല്‍ത്താന്‍ ബത്തേരിയില്‍ എല്‍ഡിഎഫിന് സാധ്യത സുനിശ്ചിതമെന്ന് സര്‍വേ പറയുന്നു. മാനന്തവാടിയില്‍ സര്‍വേ പ്രകാരം എല്‍ഡിഎഫ് ആണ് മുന്നില്‍. കല്‍പറ്റയിലും എല്‍ഡിഎഫിന് ആണ് സാധ്യത.
സര്‍വേ പ്രകാരം ജില്ലയില്‍ വോട്ട് വിഹിതത്തില്‍ എല്‍ഡിഎഫിന് മികച്ച ലീഡാണുള്ളത്. എല്‍ഡിഎഫിന് യുഡിഎഫിനുമേല്‍ 22.40 ശതമാനം ലീഡുണ്ട്. യുഡിഎഫിന് എന്‍ഡിഎയ്ക്കുമേല്‍ 19.61 ശതമാനം ലീഡ്. എല്‍ഡിഎഫും എന്‍ഡിഎയും തമ്മിലുള്ള വ്യത്യാസം 42.01 ശതമാനമാണ്. എന്തായാലും മനോരമ സവരവേകൂടി വന്നതോടെ യുഡിഎഫിന്റെ പ്രതീക്ഷകല്‍ പൂര്‍ണമായും തകര്‍ന്നമട്ടാണ്.
https://www.facebook.com/Malayalivartha

























