പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനം ഇന്ന്... പിന്‍വലിക്കല്‍ സമയം അവസാനിച്ചാലുടന്‍ സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്‌നം അനുവദിക്കും

പത്രിക പിന്‍വലിക്കല്‍ സമയപരിധി കഴിയുന്ന ഇന്ന് വൈകിട്ടോടെ നിയമസഭതെരഞ്ഞെടുപ്പിന്റെ അന്തിമപോരാട്ടചിത്രം വ്യക്തമാകും.
തലശ്ശേരി, ഗുരുവായൂര്‍, ദേവികുളം മണ്ഡലങ്ങളില്‍ നിലവില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയില്ല. പത്രിക തള്ളിയതിനെതിരെ നല്‍കിയ കേസില്‍ തിങ്കളാഴ്ചത്തെ കോടതിവിധി നിര്‍ണായകമാകും.
പിന്‍വലിക്കല്‍ സമയം അവസാനിച്ചാലുടന്‍ സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്‌നം അനുവദിക്കും. നിലവില്‍ അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ മാത്രമാണ് ചിഹ്‌നം വെച്ച് പ്രചാരണം നടത്തുന്നത്. മുന്നണികളുടെ സ്വതന്ത്രര്‍ക്കും മറ്റ് സ്വതന്ത്രര്‍ക്കും തിങ്കളാഴ്ച ചിഹ്‌നം ലഭിക്കും.
140 മണ്ഡലങ്ങളിലേക്ക് നല്‍കിയതില്‍ 1061 പത്രികകള്‍ കമീഷന്‍ സാധുവെന്ന് കണ്ടെത്തിയിരുന്നു. ഔദ്യോഗിക സ്ഥാനാര്‍ഥികളുടെ പത്രിക പിന്‍വലിച്ചതോടെ ഡമ്മി സ്ഥാനാര്‍ഥികള്‍ ഒഴിവായി. പത്രിക തള്ളല്‍ വിഷയത്തില്‍ ഹൈകോടതിവിധി കൂടി പരിഗണിച്ചാകും കമീഷന്‍ തീരുമാനം.
പത്രിക തള്ളലിന്റെ പേരില്‍ സംസ്ഥാനത്ത് രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തമാവുകയാണ്. കോലീബി സഖ്യമെന്ന് ഇടതുമുന്നണി ആരോപിക്കുമ്പോള്‍ ശുദ്ധ അസംബന്ധമെന്നാണ് യു.ഡി.എഫ് തിരിച്ചടിക്കുന്നത്.
https://www.facebook.com/Malayalivartha

























