ധർമ്മടം കഠിനമോ? ധർമ്മടത്തെ വന്മരത്തെ വീഴ്ത്താൻ കെ സുധാകരൻ എം പിയുടെ അണിയറ നീക്കം ധർമ്മസങ്കടങ്ങളില്ലാതെ ധർമ്മടം കയറുമോ ?

കളരിയിൽ സാധാരണ വടക്കൻ ശൈലിയിൽ ആയുധങ്ങൾക്കാണ് പ്രാമുഖ്യം. ഇടതു മുന്നണിയുടെ മൂർച്ചയേറിയ ആയുധമായ പിണറായി വിജയൻ്റെ അങ്കത്തട്ടാണ് ധർമ്മടം - ധർമ്മത്തെ പോരിൽ പാർട്ടിക്ക് വേവലാതിക്കും ആശങ്കകൾക്കും മുൻകാലങ്ങളിൽ വരെ സ്ഥാനമില്ല' - എന്നിട്ടും ഇക്കുറി തിരഞ്ഞെടുപ്പിന് ധർമ്മടം ഏറെ ചർച്ചയായിരുന്നു.
കോൺഗ്രസിലെ കരുത്തനായ കെ.സുധാകരൻ എം.പിയെ ഇറക്കാനുള്ള ശ്രമം ഒടുവിൽ പരാജയപ്പെട്ടു.സംസ്ഥാനത്ത് യു ഡി എഫ് ഏറ്റവും അവസാനം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച മണ്ഡലമാണ് ധർമ്മടം. പുനർനിർണയത്തിനു ശേഷം 2011ലാണ് ധർമ്മടം മണ്ഡലം നിലവിൽ വന്നത്.വിജയൻ്റെയും പാർട്ടി യുടെയും ജന്മനാടാണ് ധർമ്മടം - ഭാവി മുഖ്യമന്ത്രിക്കു വേണ്ടിയുള്ള മണ്ഡലമെന്ന വിശേഷണം അന്നേ ധർമടത്തിനുണ്ട്.അങ്ങനെയുള്ള ഒരു മണ്ഡലത്തിൽ എതിരാളിയെ കണ്ടെത്താൻ മാരത്തൺ ചർച്ചകൾ നടത്തേണ്ടി വന്നില്ലേ?
ധർമടത്തിലെ എട്ടു പഞ്ചായത്തുകളിൽ ഏഴും എൽ ഡി എഫാണ് ഭരിക്കുന്നത്.ഒരിടത്തെ ഭരണം ഒറ്റ സീറ്റിൻ്റെ വ്യത്യാസത്തിനാണ് യു ഡി എഫ് ഭരിക്കുന്നത്.- കടമ്പൂർ പഞ്ചായത്ത്. എൽ ഡി എഫിനു മൃഗീയ ഭൂരിപക്ഷം ലഭിച്ച മണ്ഡലമാണെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ.സുധാകരൻ്റെ തേരോട്ടത്തിൽ ഇടതു കോട്ട ആടിയുലഞ്ഞു.409 9 വോട്ട് മാത്രമാണ് 2019 -ൽ എൽ ഡി എഫിന് ഇവിടെ ലീഡ് നേടാനായത്.
മണ്ഡലത്തിലുള്ളത് സി പി എമ്മിൻ്റ കേഡർ വോട്ടുകളാണെങ്കിൽ സുധാകരനെങ്ങനെ ഇത്രയും വോട്ട് പിടിക്കാനായെന്നതാണു യുഡിഎഫിൻ്റെ ചോദ്യം. ഈ കണക്കിലാണ് യു ഡി എഫ് കാണുന്ന സാധ്യത.സുധാകരൻ നേരിട്ട് മത്സര രംഗത്ത് വന്നില്ലെങ്കിലും പരോക്ഷമായി സുധാകരന് ധർമ്മടത്ത് എന്തെങ്കിലും അട്ടിമറി നടത്താൻ സാധിക്കും.
എന്നാൽ തുടർ ഭരണത്തിനു നേതൃത്വം നൽകേണ്ട പിണറായി വിജയനു മണ്ഡലം അര ലക്ഷത്തിൻ്റെ ഭൂരിപക്ഷം നൽകുമെന്ന് എൽഡിഎഫ് ഉറച്ചു വിശ്വസിക്കുന്നു.
2011-ൽ ബി ജെ പിയുടെ സി.പി. സംഗീത ഇവിടെ നേടിയത് 4963 വോട്ടാണ്. 2016ൽ മോഹനൻ മാനന്തേരി മത്സരിച്ചപ്പോൾ വോട്ട് രണ്ടര ഇരട്ടിയിലേറെയായി. 12,763- ഇപ്പോൾ ബി ജെ പി രംഗത്ത് ഇറക്കിയിരിക്കുന്നത് അവരുടെ തല മുതിർന്ന നേതാവ് സി കെ പത്മനാഭനെയാണ്. രണ്ടു തവണ ബി ജെ പിയുടെ സംസ്ഥാന പ്രസിഡൻ്റായിരുന്ന സി കെ പി സ്ഥാനാർത്ഥി വ്യക്തിപ്രഭാവം കൊണ്ട് സമാഹരിക്കുന്ന വോട്ടുകൾ ഇവിടെ നിർണായകമാകും.
"
https://www.facebook.com/Malayalivartha

























