പത്തു വര്‍ഷം മുന്‍പ് കോളേജില്‍ പഠിക്കുകയായിരുന്ന അഞ്ജുവിനെ പ്രേമിച്ച് അരുണ്‍ വിവാഹംകഴിച്ചു... ഒടുവില്‍ അരുണിന്റെ സുഹൃത്ത് ലോറി ഡ്രൈവറായ ശ്രീജുവുമായി അഞ്ജു അടുപ്പത്തിലായി, കാമുകനൊപ്പം ജീവിക്കാനാണ് തനിക്ക് താത്പര്യമെന്ന നിലയില്‍ യുവതി, വീട്ടില്‍ വച്ച് അരുണ്‍ ഇരുവരെയും ഒരുമിച്ച് കണ്ടപ്പോള്‍ നിയന്ത്രണം വിട്ട് വാക്കേറ്റത്തിനൊടുവില്‍ സംഭവിച്ചത്....

10 വര്‍ഷം മുന്‍പ് കോളേജില്‍ പഠിക്കുകയായിരുന്ന അഞ്ജുവിനെ പ്രേമിച്ച് അരുണ്‍ വിവാഹംകഴിച്ചു... ഒടുവില്‍ അരുണിന്റെ സുഹൃത്ത് ലോറി ഡ്രൈവറായ ശ്രീജുവുമായി അഞ്ജു അടുപ്പത്തിലായി, കാമുകനൊപ്പം ജീവിക്കാനാണ് തനിക്ക് താത്പര്യമെന്ന നിലയില്‍ യുവതി, വീട്ടില്‍ വച്ച് അരുണ്‍് ഇരുവരെയും ഒരുമിച്ച് കണ്ടപ്പോള്‍ നിയന്ത്രണം വിട്ട് വാക്കേറ്റത്തിനൊടുവില്‍ സംഭവിച്ചത്....
ഉഴമലയ്ക്കല്‍ കുളപ്പടയില്‍ യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി. നെടുമങ്ങാട് ആനാട് പണ്ടാരക്കോണം ചെറുത്തലയ്ക്കല്‍ വീട്ടില്‍ എ.സി മെക്കാനിക്കായ അരുണ്‍ (36) ആണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച രാത്രി പത്തരയോടെ ഉഴമലയ്ക്കല്‍ കുളപ്പട മൊണ്ടിയോട് രാജീവ് ഭവനിലാണ് സംഭവം നടന്നത്. അരുണിന്റെ ഭാര്യ അഞ്ജു (27),കാമുകനും അരുണിന്റെ സുഹൃത്തുമായ ആനാട് ചന്ദ്രമംഗലം എസ്.എസ്.നിവാസില്‍ ശ്രീജു(ഉണ്ണി-36) എന്നിവരെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു. പത്തു വര്‍ഷം മുന്‍പ് കോളേജില്‍ പഠിക്കുകയായിരുന്ന അഞ്ജുവിനെ പ്രേമിച്ചാണ് അരുണ്‍ വിവാഹംകഴിച്ചത്.
അരുണിന്റെ സുഹൃത്ത് ലോറി ഡ്രൈവറായ ശ്രീജുവുമായി അഞ്ജു നാലു വര്‍ഷമായി അടുപ്പത്തിലായിരുന്നു. ഇതറിഞ്ഞ അരുണും ശ്രീജുവുമായി വഴക്കുണ്ടാവുകയും ആനാട് നിന്ന് അഞ്ജു തന്റെ വലിയമ്മ സരോജത്തിന്റെ വീടായ ഉഴമലയ്ക്കലിലെ കുളപ്പട മൊണ്ടിയോട് രാജീവ് ഭവനില്‍ താമസമാക്കുകയും ചെയ്തു. അരുണ്‍ ഇടയ്ക്കിടെ അവിടെ എത്തി മകളെ കാണുകയും മകള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങി നല്‍കുകയും ചെയ്തിരുന്നു. എട്ടുവയസുള്ള ശിഖയാണ് മകള്‍.
ശ്രീജുവുമായി ബന്ധം ഉണ്ടെന്നതിനെച്ചൊല്ലി കഴിഞ്ഞ ദിവസവും അഞ്ജുവും അരുണും തമ്മില്‍ വഴക്കുണ്ടായി. കുളപ്പടയിലെ വീട്ടില്‍ ശ്രീജു എത്തുന്നതിനെച്ചൊല്ലിയും അരുണ്‍ നിരവധി തവണ അഞ്ജുവിനെ വഴക്കുപറഞ്ഞിരുന്നു.
എന്നാല്‍ കാമുകനൊപ്പം ജീവിക്കാനാണ് തനിക്ക് താത്പര്യമെന്ന നിലയിലായിരുന്നു അഞ്ജു. ഇതു സമ്മതിച്ചുകൊടുക്കാന്‍ ഭര്‍ത്താവ് ഒരുക്കമല്ലായിരുന്നു. ചൊവ്വാഴ്ച രാത്രി 10 മണിയോടെ കുളപ്പടയിലെത്തിയ അരുണ്‍ അഞ്ജുവിന്റെ വീട്ടിലുണ്ടായിരുന്ന ശ്രീജുവിനെ കാണുകയും ഇവര്‍ തമ്മില്‍ കൈയാങ്കളിയിലാവുകയും ചെയ്തു. അതിനിടെ ശ്രീജുവിന്റെ കൈയിലുണ്ടായിരുന്ന കത്തി നിലത്തുവീണു.
താഴെ വീണ കത്തി അഞ്ജുവാണ് ശ്രീജുവിന് എടുത്ത് കൊടുത്തത്. തുടര്‍ന്നാണ് അരുണിന്റെ നെഞ്ചില്‍ ശ്രീജു കുത്തിയത്. ഗുരുതരമായി പരിക്കേറ്റ അരുണിനെ പ്രദേശവാസികള്‍ ആര്യനാട് ഗവ.ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കു മരിച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.
സംഭവശേഷം രക്ഷപ്പെട്ട് ആനാട്ടെ വീട്ടിലേക്കു പോയ ശ്രീജുവിനെ കാട്ടാക്കട ഡിവൈ.എസ്.പി ഷാജി, ആര്യനാട് ഇന്‍സ്‌പെക്ടര്‍ മഹേഷ് കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ ബി. രമേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ രാത്രിതന്നെ പിടികൂടി. ശ്രീജുവിന് ഭാര്യയും മകളുമുണ്ട്.
ശ്രീജുവിനെ ഇന്നലെ വൈകിട്ട് ആറ് മണിയോടെ സംഭവം നടന്ന ഉഴമലയ്ക്കലിലെ വീട്ടില്‍ എത്തിച്ച് തെളിവെടുത്തു. വീടിന്റെ 200 മീറ്റര്‍ അകലെ നിന്ന് കുത്താന്‍ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു.
അരുണിന്റെ നെഞ്ചില്‍ ഉണ്ടായ മുറിവാണ് മരണകാരണമെന്ന് ഡോക്ടര്‍ അറിയിച്ചതായി ആര്യനാട് ഇന്‍സ്പെക്ടര്‍ പറഞ്ഞു. സംഘര്‍ഷത്തിനിടെ ശ്രീജുവിന്റെ വലതുകൈയിലും പരിക്കേറ്റിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























